Updated on: 24 February, 2022 6:06 PM IST
കശുമാവ് കൃഷിയിലെ കീടരോഗ സാധ്യതകൾ

കശുമാവ് കൃഷിയിൽ ഭീഷണി ഉയർത്തുന്ന നിരവധി കീടരോഗ സാധ്യതകളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ജനുവരി- ഫെബ്രുവരി മാസങ്ങളിൽ ഇളം പ്രായത്തിലുള്ള കായ്കൾക്ക് കേട് ഉണ്ടാകുന്നത്. ഈ സമയങ്ങളിൽ തളിരിലകളിൽ പ്രാണി ശല്യവും ഉണ്ടാവുന്നു. ഇതുകൂടാതെ പിങ്ക് രോഗം മൂട് ചീയ്യൽ, ചെന്നീരൊലിപ്പ്, പൂങ്കുല കരിച്ചിൽ തുടങ്ങി നിരവധി രോഗങ്ങളും കശുമാവ് കൃഷി ചെയ്യുന്നവർക്ക് തലവേദന സൃഷ്ടിക്കുന്നു.

ചെന്നീരൊലിപ്പ്

കശുമാവിന്റെ തായ്ത്തടിയിൽ നിന്ന് ചുവന്ന നിറത്തിലുള്ള ദ്രാവകം ഒലിച്ചിറങ്ങുന്നത് ആണ് പ്രഥമ ലക്ഷണം. ഇത് പ്രതിരോധിക്കുവാൻ തൊലി ചെത്തി വൃത്തിയാക്കി ബോർഡോ മിശ്രിതം പുരട്ടിയാൽ മതി.

There are several potential pests that pose a threat to cashew cultivation. The most important of these is the damage to young fruits during January-February. Insect infestation also occurs on shoots during this time.

തണ്ട് ചീയൽ

രോഗസാധ്യത കാണുന്ന ചെടികളിൽ ആണ് ഇത് കാണുന്നത്. മണ്ണിന് തൊട്ടുമുകളിൽ തണ്ട് അഴുകി നശിക്കുന്നു. ഈ സാധ്യത ഇല്ലാതാക്കുവാൻ വെള്ളം കെട്ടിക്കിടക്കാത്ത സ്ഥലങ്ങളിൽ കൃഷി ഇറക്കണം. രോഗബാധ കണ്ട ചെടി നഴ്സറിയിൽ നിന്ന് നീക്കി മറ്റുള്ളവയ്ക്ക് ബോർഡോമിശ്രിതം ഒരു ശതമാനം വീര്യത്തിൽ തയ്യാറാക്കി തളിക്കുക.

പിങ്ക് രോഗം

കുമിൾബാധ മൂലമാണ് കശുമാവ് കൃഷിയിൽ പിങ്ക് രോഗം കാണപ്പെടുന്നത്. ഈ രോഗബാധ പ്രത്യക്ഷപ്പെട്ടാൽ കൊമ്പുകൾ പൂർണമായും ഉണങ്ങി നശിക്കുന്നു. കൊമ്പുകളിൽ വെള്ള അല്ലെങ്കിൽ പിങ്ക് നിറത്തിലുള്ള പൂപ്പലുകൾ പ്രത്യക്ഷപ്പെടുന്നു. ഇത് പരിഹരിക്കുവാൻ ഉണങ്ങിയ കമ്പുകൾ മുറിച്ചു മാറ്റി മുറിപ്പാടിൽ ബോർഡോമിശ്രിതം തളിക്കുക.

തണ്ടുതുരപ്പൻ പുഴുക്കളുടെ ആക്രമണം

ചെറു കമ്പുകൾ ഉണങ്ങി നശിക്കുക, ഇലകൾ മഞ്ഞളിച്ച് പോവുക തുടങ്ങിയവയാണ് തണ്ടുതുരപ്പൻ പുഴു ആക്രമണത്തെ കാണിക്കുന്ന പ്രഥമ ലക്ഷണങ്ങൾ. ഇതിന് ആക്രമണ ആരംഭത്തിൽ തന്നെ വിദഗ്ധ ഉപദേശം വാങ്ങി കീടനാശിനികൾ ഉപയോഗപ്പെടുത്തി നശിപ്പിക്കുക. ആക്രമണ ഭാഗം ശ്രദ്ധയിൽ പെട്ടാൽ അവിടെ ഉളി കൊണ്ട് ചെത്തി ക്ലോർപൈറിഫോസ് 20 ec 10 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കുക. കൂടാതെ മരത്തിന് ചുറ്റും ഒഴിച്ചു കൊടുക്കുക.

പൂങ്കുല നശിക്കൽ

പിങ്ക് കലർന്ന തവിട്ടുനിറത്തിലുള്ള വെളുത്ത ചെറു പൊട്ടുകൾ പ്രത്യക്ഷപ്പെടുന്നതാണ് പൂങ്കുല കരിച്ചിൽ. ഈ പാടുകൾ കാലക്രമേണ വലുതാകുന്നു. ഇതിനെ പ്രതിരോധിക്കാൻ കുമാൻഎൽ എന്ന കുമിൾനാശിനി ഒരു മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിച്ചാൽ മതി.

English Summary: Risk of Pest Disease in Cashew Cultivation
Published on: 24 February 2022, 06:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now