Updated on: 2 June, 2021 5:21 PM IST
മുള്ളാത്ത കൃഷി

ചുരുങ്ങിയ ചിലവിൽ വളരെ എളുപ്പത്തിൽ തുടങ്ങാവുന്ന കൃഷിയാണ് മുള്ളാത്ത കൃഷി. കൂടുതൽ പരിചരണമൊന്നും ഇതിനാവശ്യമില്ല. വീട്ടു പറമ്പുകളിലും, വീട്ടിനകത്ത് ചട്ടികളിലും നട്ടുവളർത്താം. 

ഏറെ ഔഷധഗുണമുള്ള പഴമാണ് മുള്ളൻചക്ക. ചിലയിടങ്ങളിൽ മുള്ളാത്ത എന്നും വിളിക്കാറുണ്ട്. പേര് പോലെ പുറം ഭാഗം നല്ല പച്ചനിറത്തിൽ നിറയെ മുള്ളുകളാണ്. അകഭാഗം വെളുത്ത മാംസളവുമാണ്.

രോഗപ്രതിരോധശേഷി പകരുന്നതിനോടൊപ്പം പോഷകമേന്മയിലും മികച്ചതാണ് മുള്ളാത്ത. Vitamin C, B1, B2, B3, B5, Iron, Magnesium, Potassium, Phosphorus, Sodium, Carbohydrate എന്നിവയുടെ സമ്പന്നമായ ഒരു സ്രോതസ്സാണ് മുള്ളാത്ത.

കൃഷിരീതി

കുരു മുളപ്പിച്ചാണ് തൈകൾ ഉണ്ടാക്കുന്നത്. അല്‍പം മണല്‍ കലര്‍ന്ന മണ്ണില്‍ വിത്ത് പാകുന്നതാണ് നല്ലത്. ഒരു സെ.മീ ആഴത്തിലും രണ്ട് ചെടികള്‍ തമ്മില്‍ 2.5 സെ.മീ അകലം വരുന്ന വിധത്തിലുമായിരിക്കണം വിത്ത് കുഴിച്ചിടുന്നത്. തണലും വെള്ളവും ലഭിക്കുന്ന സ്ഥലത്തായിരിക്കണം വിത്ത് നടേണ്ടത്. 30 ദിവസങ്ങളോളമെടുത്താണ് മുളയ്ക്കുന്നത്.

നല്ല വലിപ്പമുള്ളതും വിളഞ്ഞു പഴുത്തതുമായ മുള്ളാത്തയുടെ കുരു വേണം ഉപയോഗിക്കാൻ. രണ്ടടി ചതുരത്തിലുള്ള കുഴിയിൽ ജൈവ വളവും അതിന് ആനുപാതികമായി വേപ്പിൻ പിണ്ണാക്കും, കുമ്മായവും ചേർത്ത് വേണം കുഴിയൊരുക്കേണ്ടത്. നാലഞ്ച് ഇല പരുവമാകുമ്പോൾ തൈ നടാനായി മാറ്റിയെടുക്കാം. നല്ല സൂര്യപ്രകാശം ലഭിക്കുന്നയിടത്ത് വേണം നടാൻ. ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ചെറിയ രീതിയ്‌ക്ക് നന ആവശ്യമാണ്. വെള്ളം കെട്ടി കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം അധികമായാൽ ചുവട് അഴുകി പോകാൻ അത് കാരണമാകും. പതിനഞ്ച് ദിവസം കൂടുമ്പോൾ ചാണകപ്പൊടിയിട്ട് മണ്ണ് കൂട്ടിക്കൊടുക്കാം.

വേനൽകാലത്ത് മൂന്ന് നാല് ദിവസത്തിലൊരിക്കൽ നനച്ചു കൊടുക്കുന്നത് നല്ലതാണ്. നനയും വളവും കിട്ടിയാൽ നല്ല വിളവ് തരും.  പൊതുവേ അധികം കീടങ്ങൾ ബാധിക്കാത്ത പഴമാണിത്,​ എന്തെങ്കിലും തരത്തിലുള്ള കീടബാധയുണ്ടായാൽ ജൈവകീടനാശിനി പ്രയോഗിച്ചാൽ മതി. മൂന്ന് നാല് വർഷത്തിനകം കായ്ച്ചു തുടങ്ങും. 

ഗ്രാഫ്റ്റിംഗ് തൈകൾ ആണെങ്കിൽ ഒന്നര വർഷത്തിനകം കായ്‌ക്കും. വിളവെടുക്കാറുകുമ്പോൾ പച്ച നിറം മാറി നേരിയ മഞ്ഞനിറമാകും

English Summary: Soursop can be grown at home
Published on: 02 June 2021, 04:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now