പഴം സ്നേഹികൾക്ക് സന്തോഷകരമായ ഒരു വാർത്ത. ആരോഗ്യഗുണങ്ങൾ നിറഞ്ഞ ടാക്ഫ്രൂട്ട് ഇപ്പോൾ മലയാളിയുടെ വീട്ടിലും വിളയും.
അങ്കമാലി അയ്യമ്പുഴ പഞ്ചായത്തില്‍ അമലാപുരം പുനിനയ്ക്കല്‍ ജോജോ മൂന്നു വര്‍ഷം മുന്‍പാണ് പരീക്ഷണാടിസ്ഥാനത്തില്‍ ടാക് ഫ്രൂട്ട് കൃഷി ആരംഭിച്ചത്. എന്നാല്‍ പരീക്ഷണം പൂര്‍ണ്ണ വിജയമായിരുന്നു. ഈ പഴത്തിന് ഏകദേശം ഒരു കിലോയില്‍ കൂടുതല്‍ ഭാരമുണ്ട്.
ഗുണത്തിന്റെ കാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഈ പഴം റംബൂട്ടാൻ , ഡ്രാഗൺഫ്രൂട്ട് എന്നിവയുടെ ഗണത്തിൽ പെടും. ഉള്‍ഭാഗം ഓറഞ്ച് നിറത്തോടു കൂടിയതും വിത്തുകള്‍ക്ക് ചുറ്റുമുള്ള ഭാഗം കടുംചുവപ്പ് നിറവുമാണ്.
ആരോഗ്യകരമായ ഏറെ ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ലൈകോഫീന്‍, ല്യൂട്ടിലിക് തുടങ്ങിയ കരോട്ടിനോയ്ഡുകളും വിറ്റാമിന്‍ എ, ഇ എന്നിവയും പ്രോട്ടീനുകളും ധാരാളം ഇതില്‍ അടങ്ങിയിരിക്കുന്നു.
കണ്ണിന്റെ കോര്‍ണിയയേയും റെറ്റിനയേയും സംരക്ഷിക്കാന്‍ ഇതിന് സാധിക്കുന്നു. ഇതിലടങ്ങിയ ആന്റിഓക്‌സൈഡുകള്‍ മുഖത്തെ ചുളിവുകൾ തടയാന്‍ സഹായിക്കുന്നു. വന്‍കുടല്‍, സ്തനം, ചര്‍മം എന്നിവയേയും സംരക്ഷിക്കും.
കൂടാതെ ശരീരത്തില്‍ ഉണ്ടാകുന്ന ചതവ്, പേശിവേദന എന്നിവയെല്ലാം ഇല്ലാതാക്കുന്നതിനും ഇവ അത്യുത്തമമാണ്. ഇത് ഇളം കായയാകുമ്പോള്‍ ഒരു പച്ചക്കറിയായും ഉപയോഗിക്കാവുന്നതാണ്. തോരന്‍, തീയല്‍ എന്നിവ ഉണ്ടാക്കാന്‍ ഇത് ഉപയോഗിക്കുന്നു. . പടര്‍ന്നു പിടിക്കുന്ന ചെടി ആയതിനാല്‍ തന്നെ ഇത് പന്തല്‍ കെട്ടി പടര്‍ത്തിയാണ് വളര്‍ത്തുക. സൂര്യപ്രകാശം ഇതിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്.