നല്ല തണലുള്ള സ്ഥലവും, ജൈവാംശമുള്ള മണ്ണും ലഭ്യമാകുന്ന ഇടങ്ങളിൽ കൃഷി ചെയ്യാൻ സാധിക്കുന്ന പ്രധാന ഫലസസ്യമാണ് കൈതച്ചക്ക. ഒരുതവണ നട്ടുവളർത്തിയാൽ ഏകദേശം അഞ്ചു തവണയെങ്കിലും നമുക്ക് കൈതച്ചക്കയിൽ നിന്ന് വിളവെടുക്കാം. കൈതച്ചക്ക കൃഷി കൂടുതൽ വ്യാപകമാക്കാൻ വേണ്ടി ഹോർട്ടികൾച്ചർ മിഷൻ മുഖേന നിരവധി സഹായങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്.
ഹെക്ടറിന് കൈതച്ചക്ക കൃഷി ചെയ്യുവാൻ ഹോർട്ടികൾച്ചർ മിഷൻ 26,250 രൂപ ധനസഹായം നൽകുന്ന പദ്ധതി നിലവിലുണ്ട്. ഈ പദ്ധതിയെ കുറച്ചു കൂടുതൽ അറിയാൻ ഹോർട്ടികൾച്ചർ മിഷനുമായി ബന്ധപ്പെടേണ്ടതാണ്.
കൈതച്ചക്ക കൃഷി അറിയേണ്ടതെല്ലാം
ജൂൺ മാസം മുതലുള്ള കാലയളവിലാണ് കൈതച്ചക്ക പ്രധാനമായും നടന്നത്.15-30 സെൻറീമീറ്റർ ആഴത്തിൽ ചാലുകൾ എടുത്ത് ചെടികൾ തമ്മിൽ 30 സെൻറീമീറ്റർ ഇടയകലം പാലിച്ച് കന്നുകൾ നടാം.
കന്നുകൾ തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഒരു കന്നിന് ഏകദേശം 500 ഗ്രാമിൽ അധികം തൂക്കം ഉണ്ടാവുകയും, 15 ഇലകൾക്കു മുകളിൽ ഉണ്ടാവുകയും ചെയ്യണം. ബഹു വിളയായും ഇടവിളയായും നമുക്ക് കൃഷി ചെയ്യാം. തെങ്ങ്, റബർ തുടങ്ങിയ കൃഷിചെയ്യുമ്പോൾ പൈനാപ്പിൾ പല കർഷകരും ഇടവിള എന്ന രീതിയിൽ കൃഷി ചെയ്യുന്നുണ്ട്. കന്നുകൾ നടുമ്പോൾ അടിവളമായി കാലിവളം, കോഴിവളം തുടങ്ങിയവ ഇട്ടു നൽകുന്നതാണ് ഉത്തമം. പൈനാപ്പിൾ കൃഷിയിൽ പ്രധാനമായും കണ്ടുവരുന്ന ചീയൽ രോഗം പരിഹരിക്കാൻ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതത്തിൽ കന്നുകൾ മുക്കിയതിനുശേഷം നടന്നത് ശാശ്വതമായ പരിഹാരമാർഗമാണ്
The Horticulture Mission provides financial assistance of `26,250 to pineapple growers
കേരളത്തിലെ പ്രധാനമായിട്ടും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കൈതച്ചക്ക ഇനങ്ങളാണ് മൗറീഷ്യസ്, ക്യു എന്നിവയാണ്.