Updated on: 24 July, 2020 7:31 PM IST
muttappzham

നല്ല ചവർപ്പും മുട്ടയുടെ മഞ്ഞ കരുവിന്റെ രുചിയുമുള്ള ഈ മുട്ടപ്പഴം ഇഷ്ട പഴങ്ങളിൽ ഒന്നായി ഓർമ്മയിൽ വരില്ല ആരുടേയും. എന്നാൽ ഒരുപാട് സവിശേഷകരമായ ഗുണഗണങ്ങൾ ഉള്ള മുട്ടപ്പഴം നാമറിയാതെ തന്നെ ചിലപ്പോൾ നമ്മുടെ വീടിന്റെ പിൻവശത്തോ വേലിക്കരികിലോ വളർന്നു വരാം. അത്രയ്ക്ക് ആരോഗ്യമുള്ള മരവും പഴവുമാണത്. ഒരു ശ്രദ്ധയും പരിചരണവും ആവശ്യമില്ലാത്ത ഈ പഴംകണ്ടാൽ  ആരും ഒന്ന് നോക്കും. പക്ഷെ നല്ല മധുരമോ ആകർഷകമായ ഗന്ധമോ ഒന്നുമില്ല.ഇതിനെക്കുറിച്ച് ഗവേഷണങ്ങൾ  നടത്തിയവർ എഴുതി വച്ചിട്ടുള്ള അറിവുകൾ ആണിത്. വായിച്ചറിവുകളിൽ നിന്നും മനസിലാക്കാം വളരെ ഗുണമേറിയ ആരാലും അറിയാതെ വളരുന്ന ഒരു മരവും പഴവുമാണ് ഈ മുട്ട പഴം.സ്വര്ണത്തിന്റേതുപോലുള്ള  മഞ്ഞ കളർ ആണ് ഈ പഴത്തിനു എന്നതിനാൽ സ്വർണ്ണപ്പഴം എന്നും വിളിക്കുന്നു. 

പഞ്ചസാരയാണ് പഴത്തിലെ മുഖ്യഘടകം. ഉയർന്നതോതിലുള്ള ധാന്യകത്തിന്‍റെ അളവ് മുട്ടപ്പഴത്തെ ഊർജത്തിന്‍റെ നല്ല ഒരു ഉറവിടമാക്കി മാറ്റുന്നു. മാംസ്യത്തിന്‍റെ ഉറവിടമാണ് മുട്ടപ്പഴം. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ മാംസ്യം മുട്ടപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. കൊഴുപ്പിന്‍റെ അംശംകുറവായതിനാൽ ഹൃദ്രോഗികൾക്കും ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്കും പേടിക്കാതെ പഴം കഴിക്കാം. അമിനോ അമ്ലങ്ങൾ, ഫോസ്ഫറസ്, ആന്‍റി ഓക്സിഡന്‍റുകൾ എന്നിവയങ്ങിയ മുട്ടപ്പഴം ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. സൂക്ഷ്മാണുക്കളുടെ വളർച്ച തടയുന്നതിനും വീക്കത്തെ പ്രതിരോധിക്കാനും കഴിവുണ്ട്. കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ് മുതലായ ധാതുക്കൾ അടങ്ങിയിരിക്കുന്നു. ഏറ്റവും കൂടുതൽ കാത്സ്യമാണ് തൊട്ടടുത്ത് തന്നെ പൊട്ടാസ്യവുമുണ്ട്. 

muttappazham


ആപ്പിൾ, ഏത്തപ്പഴം, മുന്തിരി മുതലായ പഴങ്ങൾ നാം നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് പറയാറുള്ളതാണ്. എന്നാൽ ഇവയിൽ അടങ്ങിയി രിക്കുന്നതിനേക്കാൾ കൂടുതൽ അളവിൽ ചെമ്പു , നാകം എന്നിവ മുട്ടപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. അവയവങ്ങളുടെ പ്രവർത്തനത്തിനും ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾക്കും ചെമ്പ് , നാകം എന്നിവ അവശ്യഘടക ങ്ങളാണ്. നമ്മുടെ പ്രിയപ്പെട്ട പഴങ്ങളോട് കിടപിടിക്കാൻ മുട്ടപ്പഴത്തിന് കഴിയും.  
നാരുകൾ, ജീവകങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ മുട്ടപഴത്തിന്‍റെ ആന്‍റി- ന്യൂട്രിയന്‍റ് ഘടകങ്ങളെക്കുറിച്ചും സുനിലയുടെ ഗവേഷണത്തിൽ പ്രതിപാദി ക്കുന്നു. ഒരു പഴം ഭക്ഷ്യയോഗ്യമാണോ എന്ന് തീരുമാനിക്കാൻ അതിലടങങിയിരിക്കുന്ന ആന്‍റി- ന്യൂട്രിയന്‍റ്ഘടകങ്ങളുടെ വിശകലനം ആവശ്യമാണ്. ഓക്സലേറ്റുകൾ, ആൽക്കലോയ്ഡുകൾ, ലിഗ്നിൻ, ടാനിൻ, ഫൈറ്റിക് മുതലായ ആന്‍റി- ന്യുട്രിയന്‍റ് ഘടകങ്ങളുടെ പരിശോധനയിൽ നിന്ന് മുട്ടപ്പഴം ഭക്ഷ്യയോഗമെന്ന് തെളിയിക്കുന്നു.

സപ്പോട്ടയെപ്പോലെ കറയുണ്ട് 

പഴത്തിന്‍റെ പ്രത്യേക തരം കറ, പക്ഷികളെയും മറ്റും ഈ  പഴം കൊത്തുന്നതിൽ നിന്നും അകറ്റി നിർത്തുന്നു.

പഴുക്കുമ്പോൾ ഈ പഴത്തിന്റെ ഗുണം രുചിച്ചവർക്കറിയാം.

കായ നല്ല കടും പച്ചനിറത്തിലുള്ളതാണ്. പഴുക്കാൻ തുടങ്ങുന്നതോടെ മഞ്ഞ നിറമാകാൻ തുടങ്ങുന്നു. പഴം പഴുത്തത് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഓറഞ്ച് കലർന്ന മഞ്ഞ നിറമാണ് നന്നായി പഴുത്ത പഴത്തിന്. കായ പറിച്ചുവച്ച് പഴുപ്പിക്കുമ്പോൾ  രുചി വ്യത്യാസം വരാറുണ്ട്. മരത്തിൽ നിന്നു തന്നെ പഴുത്തു കിട്ടുന്ന പഴത്തിനാണ് കൂടുതൽ സ്വാദ്.

കൃഷി സാധ്യതകൾ

അധിക പരിചരണമൊന്നും ആവശ്യമില്ലാത്ത മരം നമ്മുടെ നാട്ടിൽ നന്നായി വളരുന്നതാണെങ്കിലും  ഒരു കൃഷിയായി ഇതിനെ മാറ്റാൻ നമുക്കു കഴിഞ്ഞിട്ടില്ല. മുട്ടപ്പഴത്തിന്‍റെ രുചി എല്ലാവർക്കും ഇഷ്ടമാകണമെന്നില്ല. എന്നാലിത് കഴിക്കുന്നവരുണ്ട്. രുചി ഇഷ്ടപ്പെടാത്തവർക്കായി ഐസ്ക്രീം, മിൽക്ക് ഷേക്ക് എന്നിങ്ങനെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താം. പഴം പഴുത്തു കഴിഞ്ഞാൽ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടു പോവുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പഴത്തിന്‍റെ തൊലി നേർത്തതാണ്. അതു കൊണ്ടു തന്നെ തൊലി പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രവുമല്ല, പഴത്തിൽ ജലാംശം കൂടുതലാണ്. മെഴുകു പോലുള്ള ആവരണങ്ങൾ കൊണ്ട് ഇതിനെ ഒരു പരിധിവരെ തടുക്കാം

സാധാരണ ഉഷ്മാവിൽ ഒരാഴ്ചയോളം പഴം കേടുകൂടാതിരിക്കും. ശീതീകരിച്ച് സൂക്ഷിക്കുകയാണെങ്കിൽ രണ്ടാഴ്ച വരെ പഴം കേടുകൂടാതെയിരിക്കും. പഴത്തിന്‍റെ വിപണി സാധ്യതകൾ മനസിലാക്കി പ്രയോജനപ്പെടുത്തുകയാണെങ്കിൽ ഇത് നല്ലൊരു കാർഷിക വിളയാവുമെന്ന് പ്രതീക്ഷിക്കാം.

മുട്ടപ്പഴത്തിന്റെ വിവിധ തരം  ഗുണങ്ങൾ.


ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മുട്ടപ്പഴത്തിന്റെ ഉപയോഗത്തിലൂടെ സാധിക്കുന്നു. മുട്ടപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ആണ് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നത്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് മുട്ടപ്പഴം. മുട്ടപ്പഴം സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.

muttappazham

മറ്റൊരു പ്രധാന പ്രശ്‌നമാണ് മലബന്ധം. മലബന്ധം പരിഹരിക്കാനുള്ള ഏറ്റവും മികച്ച വഴിയാണ് മുട്ടപ്പഴം കൊണ്ട് ജ്യൂസ് ഉണ്ടാക്കി കുടിക്കുന്നത്  ഇത് മലബന്ധത്തെ ഇല്ലാതാക്കുന്നതിനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം നല്‍കുന്നതിനും സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം അഥവാ ബിപിയെ നിലക്ക് നിര്‍ത്താനും മുട്ടപ്പഴത്തിന് കഴിയുന്നു. ദിവസവും മുട്ടപ്പഴം ശീലമാക്കൂ. ഇത് രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

പ്രമേഹം ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും പ്രായമായവരിലും ഒരു പോലെ കാണപ്പെടുന്ന ഒന്നാണ്. ഇതിന് പരിഹാരം കാണാന്‍ മുട്ടപ്പഴം സഹായിക്കുന്നു. സ്ഥിരമായി കഴിച്ചാല്‍ കൃത്യമായ അളവില്‍ മാത്രമേ പ്രമേഹം ശരീരത്തില്‍ കാണപ്പെടുകയുള്ളൂ.

മുട്ടപ്പഴത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നു. എന്നിട്ട് നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

രക്തത്തിലെ ഓക്‌സിജന്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് മുട്ടപ്പഴം. ഇതിലടങ്ങിയിട്ടുള്ള ഇരുമ്പിന്റെ അംശമാണ് ഇതിനെ സഹായിക്കുന്നത്. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.


മുട്ടപ്പഴത്തില്‍ ധാരാളം ബീറ്റാകരോട്ടിന്‍ അടങ്ങിയിട്ടുണ്ട് ഇത് കണ്ണിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. കാഴ്ചക്ക് സഹായിക്കുന്ന ഒന്നാണ് മുട്ടപ്പഴം. അതുകൊണ്ട് തന്നെ ദിവസവും മുട്ടപ്പഴം ശീലമാക്കി നോക്കൂ. ഇതിന്റെ വ്യത്യാസം നിങ്ങള്‍ക്ക് മനസ്സിലാവും.

മുട്ട പോലെ തന്നെയാണ് ഇതിന്റെ ആകൃതിയും. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് പഴത്തിന്റെ ഉള്‍വശം. നല്ലതു പോലെ പഴുത്താല്‍ മാത്രമേ ഭക്ഷ്യയോഗ്യമായി കണക്കാക്കുകയുള്ളൂ. അല്ലെങ്കില്‍ അതിന് ചവര്‍പ്പ് അനുഭവപ്പെടുന്നതാണ്. നല്ലതു പോലെ പഴുത്ത് കഴിഞ്ഞാല്‍ തൊലിക്കും മഞ്ഞ നിറം കണ്ട് വരുന്നു. ഇതിന്റെ ഇന്നും അറിയപ്പെടാത്ത ചില ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വിദേശിയാണെങ്കിലും നമ്മുടെ കാലാവസ്ഥയില്‍ ധാരാളം ഉണ്ടാവുന്ന ഒന്നാണ് മുട്ടപ്പഴം. വളരെയധികം നല്ല രീതിയില്‍ കൃഷി ചെയ്ത് ഉണ്ടാക്കാന്‍ പറ്റിയ ഒന്നാണ് മുട്ടപ്പഴം. മുട്ടയുടെ മഞ്ഞ പോലെയാണ് ഈ പഴത്തിന്റെ ഉള്‍വശം. അതുകൊണ്ടാണ് ഇതിനെ മുട്ടപ്പഴം എന്ന് അറിയപ്പെടുന്നത്. വിപണികളില്‍ വളരെ കുറവായാണ് ലഭിക്കുന്നതെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്നും ഒരുപടി മുന്നില്‍ തന്നെയാണ് മുട്ടപ്പഴം. ശരീരത്തിന്റെ അനാരോഗ്യകരമായ പല അവസ്ഥകള്‍ക്കെതിരേയും വളരെ ഫലപ്രദമായ രീതിയില്‍ പരിഹാരം കാണാന്‍ മുട്ടപ്പഴത്തിന് കഴിയും.

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് മുട്ടപ്പഴം. രോഗങ്ങളേക്കാള്‍ രോഗാവസ്ഥ മനസ്സിലാക്കി പരിഹാരം കാണാന്‍ മുട്ടപ്പഴത്തിന് കഴിയും. നാട്ടുവഴികളില്‍ ധാരാളമായി കാണപ്പെടുന്ന ഒന്നാണ് മുട്ടപ്പഴം എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ മുട്ടപ്പഴം ആരോഗ്യകരമാണ്. വിറ്റാമിന്‍ എ, നിയാസിന്‍, കരോട്ടിന്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ മുട്ടപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം ബീറ്റാകരോട്ടിനും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും കൊളസ്‌ട്രോളിനെ കുറക്കുന്നതിനും സഹായിക്കുന്നു.

Muttappazham Juice

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ ക്ഷീണവും തളര്‍ച്ചയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ദിവസവും മുട്ടപ്പഴം ജ്യൂസ് ആക്കി കഴിക്കുന്നത് ശരീരത്തിന്റെ എല്ലാ വിധത്തിലുള്ള തളര്‍ച്ചയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.സൂപ്പര്‍ ഫുഡ് ഗണത്തില്‍ പെടുന്ന ഒന്നാണ് മുട്ടപ്പഴം. മുട്ടപ്പഴം ജ്യൂസ് നല്ല സ്വാദിഷ്ഠമായ രീതിയില്‍ നമുക്ക് തയ്യാറാക്കാം. എങ്ങിനെയെന്ന് നോക്കാം. ഇത് ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നത് കൊണ്ട് തന്നെ ദിവസവും മുട്ടപ്പഴം ജ്യൂസ് ആക്കി കഴിക്കാവുന്നതാണ്.

മുട്ടപ്പഴം ജ്യൂസ് അടിച്ചതു കൊണ്ട് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. മുട്ടപ്പഴം രണ്ടെണ്ണം, പഞ്ചസാര ആവശ്യത്തിന്, പാല്‍ അരക്കപ്പ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.നന്നായി പഴുത്ത പഴം തൊലി കളഞ്ഞ് പാലും വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. അതിനു ശേഷം അതില്‍ അല്‍പം പഞ്ചസാരയും മിക്‌സ് ചെയ്യ് ഒന്നു കൂടി അടിക്കുക. മുട്ടപ്പഴം ജ്യൂസ് തയ്യാര്‍. വേണമെങ്കില്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചും കഴിക്കാം.

അലങ്കാരച്ചെടികൾക്കു പകരവും വളർത്താം

ഈ മരം വളർന്നുവരുന്ന രീതി കാണാൻ ഭംഗിയുള്ളതുകൊണ്ട് ചില വീടുകളിലെ പൂന്തോട്ടങ്ങളിൽ ഈ മരം കാണാം. അലങ്കാരച്ചെടിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താം. കീടബാധ അധികം ഏൽക്കില്ല, പെട്ടെന്ന് കൃഷി ചെയ്യാം, പ്രത്യേക പരിചരണം ആവശ്യമില്ല എന്നിങ്ങനെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി മുട്ടപ്പഴത്തിന്‍റെ കൃഷി തുടങ്ങാം. മറ്റേതു പഴങ്ങളെയും പോലെതന്നെ പോഷക സമ്പുഷ്ടമായ ഈ സ്വർണപ്പഴത്തിന്‍റെ സാധ്യതകൾ കാണാതിരിക്കരുത്.

കടപ്പാട് വികാസ്‌പീഡിയ 

കൂടുതയാൽ അനുബന്ധ വാർത്തകൾക്കു :ക്യാരറ്റ്‌ ജ്യൂസ് വൈറ്റമിനുകളുടെ കലവറ

#Agriculture#Agri#Farmer#FTB

English Summary: These egg fruits compete with our favorite fruits
Published on: 24 July 2020, 07:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now