Updated on: 29 July, 2022 2:02 PM IST
ഈ ഫലങ്ങൾ പച്ചയ്ക്ക് കഴിച്ചാൽ പത്തിരട്ടി ഫലം

പച്ചക്കറികളും മറ്റും വേവിക്കാതെ കഴിയ്ക്കുന്നതും ആരോഗ്യത്തിന് ഗുണകരമാണെന്ന് പറയാറുണ്ട്. എന്നാൽ പുറത്ത് നിന്ന് വാങ്ങിയവ ആണെങ്കിൽ അവയിൽ രാസകീടനാശിനികൾ തളിച്ചിട്ടുണ്ടോ എന്നത് ഉറപ്പാക്കാനാകില്ല. എങ്കിലും, നമ്മുടെ വീട്ടുവളപ്പിൽ കൃഷി ചെയ്ത ഏതാനും പഴങ്ങളും പച്ചക്കറികളും വേവിക്കാതെ, പച്ചയ്ക്ക് കഴിയ്ക്കുന്നതാണ് കൂടുതൽ ഗുണകരം.
പലപ്പോഴും പഴങ്ങളും പച്ചക്കറികളും പച്ചയ്ക്ക് കഴിക്കുന്നത് ആമാശയത്തിന് ഹാനികരമാണെന്നും പറയാറുണ്ട്. എന്നാൽ ഗുരുതരമായ രോഗങ്ങളിൽ നിന്ന് വരെ നിങ്ങൾക്ക് മുക്തി നൽകുന്ന ചില പഴങ്ങൾ, അവ പച്ചയ്ക്ക് കഴിക്കുന്നതാണ് അത്യുത്തമം എന്ന് കണക്കാക്കുന്നു. അവ ഏതെല്ലാമെന്ന് നോക്കാം.

1. പച്ച മാങ്ങ 

മാമ്പഴത്തേക്കാൾ പച്ച മാങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പറയാറുണ്ട്. ഇതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധർ കണക്കാക്കുന്നു. വയറിളക്കമോ മറ്റ് ഉദര പ്രശ്നങ്ങളോ ഉള്ളവർ, പ്രത്യേകിച്ച് പച്ച മാമ്പഴം കഴിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആസിഡ് പിത്തരസം സ്രവണം വർധിപ്പിക്കുകയും കുടലിലെ ആന്റിസെപ്റ്റിക് ആയി പ്രവർത്തിക്കുകയും ചെയ്യുന്നു. കരളിന് ടോണിക്ക് ആയി പ്രവർത്തിക്കുന്നതിനൊപ്പം രക്തം ശുദ്ധീകരിക്കാനും ഇത് സഹായിക്കുന്നു.

2. പച്ച ആപ്പിൾ

എൽഡിഎൽ അതായത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് പച്ചആപ്പിൾ വളരെ നല്ലതാണ്. ഇതിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നാരുകളുടെ മികച്ച ഉറവിടമാണെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ, കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് പ്രോബയോട്ടിക് ആയി പ്രവർത്തിക്കുന്നു. അസംസ്കൃത ആപ്പിളിൽ അടങ്ങിയിരിക്കുന്ന ഉയർന്ന നാരുകൾ ദഹനവ്യവസ്ഥയെ പ്രോതാസാഹിപ്പിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കും പച്ച ആപ്പിൾ ഉത്തമമാണ്.

3. പച്ച പപ്പായ

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷൻ പച്ച പപ്പായയാണ്. കാരണം ഇതിൽ കലോറിയുടെ അളവ് വളരെ കുറവാണ്. അസംസ്കൃത പപ്പായയിൽ വിറ്റാമിൻ സി, ബി, ഇ തുടങ്ങിയ പ്രധാന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം എന്നിവയും ഇതിൽ സമ്പുഷ്ടമാണ്.

പച്ച പപ്പായ കഴിക്കുന്നത് സോറിയാസിസ്, മുഖക്കുരു, മുഖക്കുരു, ചർമത്തിന്റെ പിഗ്മെന്റേഷൻ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും മുക്തി നൽകുന്നു. ആസ്ത്മ, ഓസ്റ്റിയോ ആർത്രൈറ്റിസ്, സന്ധിവാതം, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയുള്ള രോഗികൾക്കും ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ പ്രയോജനകരമാകും. പച്ച പപ്പായ സലാഡിലും മറ്റും ചേർത്ത് കഴിയ്ക്കുക.

4. പച്ചക്കായ

നിങ്ങൾ പ്രമേഹ രോഗിയാണെങ്കിൽ പച്ചക്കായ കഴിക്കാം. പഞ്ചസാരയുടെ അളവ് ഇതിൽ വളരെ കുറവാണ്. ഇതിന്റെ ഗ്ലൈസെമിക് സൂചിക 30-50ന് ഇടയിലായതിനാൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ അനുവദിക്കില്ല. വിറ്റാമിൻ ബി, വിറ്റാമിൻ ബി 6 എന്നിവയാൽ സമ്പന്നമായതിനാൽ ഇത് രക്തത്തെ ശുദ്ധീകരിക്കുന്നു.
അതേസമയം, മുടി കൊഴിച്ചിലിൽ ബുദ്ധിമുട്ടുന്നവർക്കും വാഴപ്പഴവും പച്ചക്കായയും വളരെ ഗുണം ചെയ്യും. കാരണം ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും പ്രകൃതിദത്ത പോഷകങ്ങളും മുടി പൊട്ടുന്നതിൽ നിന്നും മുടി കൊഴിച്ചിലിൽ നിന്നും സംരക്ഷിക്കുന്നു. പച്ചക്കായ ശരീരഭാരം കുറയ്ക്കാൻ സഹായകമാണെന്ന് പറയുന്നു. കാരണം ഇത് കഴിച്ചതിന് ശേഷം വയർ നിറഞ്ഞതായി തോന്നുന്നതിനാൽ അധികമായി ആഹാരം കഴിയ്ക്കില്ല.

5. പ്ലം പച്ചയ്ക്ക് കഴിയ്ക്കാം

പ്ലമ്മിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കണ്ണിനും ഇത് ഗുണം ചെയ്യും. പേശികൾ നിർമിക്കുന്നതിനും രക്തക്കുഴലുകൾ നിർമിക്കുന്നതിനും പ്ലം സഹായിക്കുന്നു. ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ പ്ലം ശരീരത്തിലെ കോശങ്ങളുടെയും ടിഷ്യൂകളുടെയും നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു.
അൽഷിമേഴ്‌സ്, പാർക്കിൻസൺസ്, കാൻസർ തുടങ്ങിയ ഗുരുതരമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. പിരിമുറുക്കവും ഉത്കണ്ഠയും ഉള്ളവർക്ക് പ്ലം കഴിക്കുന്നത് നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്ലമ്മിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകളും പോഷകങ്ങളും ഹൃദ്രോഗത്തിന് കാരണമാകുന്ന വീക്കം കുറയ്ക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ചിക്കനൊ മീനോ? ഏതാണ് നമുക്ക് കൂടുതൽ ആരോഗ്യം തരുന്നത്

English Summary: These Fruits Give Best Benefits If You Eat Unripen
Published on: 29 July 2022, 12:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now