മാംഗോസ്റ്റീന്‍ നമുക്ക് അത്ര കണ്ടു പരിചയമുള്ള പഴമല്ലെങ്കിലും അടുത്ത കാലത്ത് കേരളത്തിലും ഈ ഫലം വളർത്തി വിളവെടുക്കുന്നുണ്ട്. ആപ്പിള്‍, മുന്തിരി പോലെ അത്ര സുപരിചിതമല്ലെങ്കിലും ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് മാംഗോസ്റ്റീന്‍. കടുത്ത നിറത്തിലെ പുറംതോടിനുളളില്‍ വെളുത്ത മാംസളമായ ഫലമാണ്. മധുരവും തണുപ്പുമുള്ള ഈ പഴം ആരോഗ്യപരമായ പല ഘടകങ്ങളും അടങ്ങിയ ഒന്നാണ്. ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, വൈറ്റമിന്‍ ബി9, ബി1, ബി2, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം എന്നിവയെല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഫലങ്ങളുടെ രാജ്ഞി മാങ്കോസ്റ്റിന്‍
ഇത് ഒരു വിദേശപഴം തന്നെയാണ്. മാംഗോസ്റ്റിൻ നമുക്ക് ഒട്ടുമിക്ക ആളുകൾക്കും വളരെയധികം ഇഷ്ടമുള്ളതും കുറച്ചു വിലകൂടിയ ഒന്നുമാണ്. ഇത് റംബൂട്ടാന് പോലെ തന്നെ നമ്മുടെ വിപണി വളരെ പെട്ടെന്ന് തന്നെ കീഴടക്കിയ ഒരു പഴവർഗ്ഗമാണ്. ഇന്ന് പലരുടെയും പ്രിയപ്പെട്ട ഒരു പഴമായി മാറിയിരിക്കുന്നു മാംഗോസ്റ്റിൻ. അതിനാൽ എല്ലാവരും മാംഗോസ്റ്റിൻ തൈകൾ പല സ്ഥലങ്ങളിൽ നിന്നും വാങ്ങിച്ചു വീടുകളിൽ കൃഷി ചെയ്യാൻ ശ്രമിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: തേനൂറുന്ന ഈ വിദേശ പഴം ഇനി ഈസിയായി വീട്ടിലും വളർത്താം
എന്നാൽ അതൊന്നും വളരുകയും കായ്‌ഫലം ഉണ്ടാവുകയും ചെയ്യാറില്ല. മാംഗോസ്റ്റിൻ വീട്ടുവളപ്പിൽ വളർത്തി നല്ല വിളവെടുപ്പ് നടത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
* നഴ്‌സറിയിൽ നിന്നും മറ്റും തൈകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണം. കായ്‌ഫലം കുറയാനുള്ള പ്രധാന കാരണം നാം വാങ്ങുന്ന തൈകളിൽ ഉണ്ടാകുന്ന കുറച്ച് അപാകതകൾ മൂലം തന്നെയാണ്
ബന്ധപ്പെട്ട വാർത്തകൾ: വിപണിയിലെ സൂപ്പർ താരം -റംബൂട്ടാൻ
* നമ്മുടെ വിപണികളിൽ ചില സമയങ്ങളിൽ മാത്രമാണ് മാംഗോസ്റ്റിൻ പഴങ്ങൾ കാണാറുള്ളത്. അതുകൊണ്ടുതന്നെ ഇതിന് അനുയോജ്യമായ കാലാവസ്ഥയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഏതൊക്കെ മാസങ്ങളിലാണ് കായ്ക്കുക തുടങ്ങി കാര്യങ്ങൾ ഒട്ടുമിക്ക ആളുകൾക്കും അറിവ് ഉണ്ടാവണമെന്നില്ല.
* മാംഗോസ്റ്റിന് മറ്റൊരു പ്രത്യേകതയാണ് വെയിൽ ഇല്ലാത്ത സ്ഥലങ്ങളിലും നല്ലതുപോലെ വളരും. അതുകൊണ്ടുതന്നെ നമുക്ക് കൃഷിസ്ഥലങ്ങൾ വേണമെന്നില്ല. ഒരു തെങ്ങിൻ ചുവട്ടിൽ പോലും നമുക്ക് യഥേഷ്ടം നട്ടുവളർത്താൻ കഴിയുന്ന ഒരു പഴവർഗ്ഗം തന്നെയാണ് മാങ്കോസ്റ്റിൻ.