എളുപ്പത്തിൽ വളർത്താൻ കഴിയുന്ന പച്ചക്കറികളിലൊന്നാണ് തക്കാളി. ഇതൊരു സീസണൽ വിളകളാണ്. തക്കാളി ചെടികൾ സൂര്യനെ ഇഷ്ടപ്പെടുന്നതും മഞ്ഞ് താങ്ങാൻ കഴിയാത്തതുമായ വിളകളാണ്. ചാക്കുകളിലൊ അല്ലെങ്കിൽ ചെടിച്ചട്ടികളിലോ ഗ്രോ ബാഗുകളിലോ നിങ്ങൾക്ക് തക്കാളി കൃഷി ചെയ്യാവുന്നതാണ്. തക്കാളി വിളവെടുക്കാൻ 60 ദിവസം മുതൽ 100 ദിവസം വരെ എടുക്കും. നിങ്ങൾക്ക് നഴ്സറികളിൽ നിന്ന് ചെടികൾ വാങ്ങാവുന്നതാണ്. അല്ലെങ്കിൽ വീട്ടിൽ തന്നെ ചെടികൾ വളർത്തി എടുക്കാവുന്നതാണ്
നടീൽ
പൂർണ്ണ സൂര്യൻ ഉള്ള ഒരു സ്ഥലമാണ് എപ്പോഴും തക്കാളിക്ക് വേണ്ടി തിരഞ്ഞെടുക്കേണ്ടത്! വടക്കൻ പ്രദേശങ്ങളിൽ 8 മുതൽ 10 മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നതാണ് അഭികാമ്യം. തെക്കൻ പ്രദേശങ്ങളിൽ, നേരിയ സായാഹ്ന നിഴൽ ലഭിക്കുന്നത് തക്കാളിയെ അതിജീവിക്കാനും വളരാനും സഹായിക്കും. ഏകദേശം 1 അടി ആഴത്തിൽ മണ്ണ് കുഴിച്ച് പഴകിയ വളം അല്ലെങ്കിൽ കമ്പോസ്റ്റ് കലർത്തുക. നടുന്നതിന് മുമ്പ് വളങ്ങൾ ചേർക്കുന്നത് ചെടി നന്നായി വളരുന്നതിന് സഹായിക്കുന്നു.
ഏതൊക്കെ ഇനങ്ങൾ കൃഷിക്ക് വേണ്ടി തിരഞ്ഞെടുക്കാം?
അനഘ, വെള്ളായണി, ശക്തി, വിജയ് എന്നിങ്ങനെയുള്ള ഇനങ്ങൾ തക്കാളി കൃഷിക്ക് വളരെ നല്ലതാണ്. ഈ ഇനങ്ങളൊക്കെ തന്നെ ബാക്ടീരിയൽ വാട്ടത്തെ ചെറുക്കാൻ ശക്തിയുള്ള ഇനങ്ങളാണ്.
മെയ്- ജൂൺ മാസങ്ങളിൽ നിങ്ങൾക്ക് മഴയെ ആശ്രയിച്ച് കൃഷി ചെയ്യാവുന്നതാണ്. സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ നിങ്ങൾക്ക് ജലസേചനം നൽകി കൃഷി ചെയ്യാവുന്നതാണ്.
തക്കാളി കൃഷി
നിങ്ങൾക്ക് ഒരു മാസം പ്രായമായ ചെടികൾ നട്ട് പിടിപ്പിക്കാവുന്നതാണ്. നേരിട്ട് മണ്ണിലോ അല്ലെങ്കിൽ ഗ്രോ ബാഗിലോ നടാവുന്നതാണ്. മണ്ണിൽ നടുമ്പോൾ മണ്ണ് നന്നായി ഇളക്കിയ ശേഷം മാത്രം നടുന്നതാണ് നല്ലത്. വളമായി ചാണകം, കമ്പോസ്റ്റ് എന്നിവ ഇട്ട് കൊടുക്കണം. കുമ്മായം ചേർക്കുന്നത് മണ്ണിൻ്റെ പുളിപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ചട്ടികളിലോ അല്ലെങ്കിൽ ഗ്രോ ബാഗിലോ ആണ് ചെയ്യുന്നതെങ്കിൽ ചാണകപ്പൊടി ചകിരിച്ചോറ് മണ്ണ് എന്നിവ ചേർക്കാവുന്നതാണ്. തക്കാളി വളർന്ന് വരുന്നതിന് അനുസരിച്ച് നിങ്ങൾ താങ്ങ് വെച്ച് കൊടുക്കണം, ആവശ്യമില്ല എങ്കിൽ ചെറു ശിഖരങ്ങൾ വെട്ടി മാറ്റാവുന്നതാണ്. വേനൽക്കാലത്താണ് നിങ്ങൾ കൃഷി ചെയ്യുന്നതെങ്കിൽ ഇടവിട്ട് നനയ്ക്കേണ്ടത് അത്യാവശ്യമാണ്.
വേപ്പില സത്ത് ഉപയോഗിക്കുന്നത് കായ് തുരപ്പ്ൻ പുഴിക്കളെ ഇല്ലാതാക്കുന്നതിനെ സഹായിക്കുന്നു. പുഴുക്കളുടെ ആക്രമണം ഉണ്ട് എങ്കിൽ നിങ്ങൾ ആ ഇല നശിപ്പിച്ച് കളയേണ്ടതാണ്.
തക്കാളിയെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങൾ എന്തൊക്കെയാണ്?
ബാക്ടീരിയൽ വാട്ടം
വേരിചീയൽ
കുമിളു രോഗങ്ങൾ എന്നിങ്ങനെയുള്ള രോഗങ്ങളാണ് തക്കാളിയെ പ്രധാനമായും ബാധിക്കുന്ന രോഗങ്ങൾ..
തക്കാളി വിളവ് 60 മുതൽ 100 വരെ പോകാവുന്നതാണ്.