Updated on: 4 December, 2021 7:34 AM IST

റൂട്ടേസിയെ എന്ന സസ്യകുടുംബത്തിൽ പെട്ട ഫലവർഗമാണ് നാരകം. പല ഇനത്തിലും രൂപത്തിലുമുള്ള നാരകങ്ങൾ വ്യത്യസ്ത ആവശ്യങ്ങൾക്കായി നമ്മൾ ഉപയോഗിക്കാറുണ്ട്. കേരളത്തിലാണെങ്കിൽ ഏകദേശം പത്തിന് അടുത്ത് ഇനങ്ങളിൽ നാരകങ്ങളുണ്ട്.

പഴമായും കറിയാവശ്യത്തിനും ജ്യൂസിനും, അങ്ങനെ പല തരത്തിൽ നാരങ്ങയെ പ്രയോജനപ്പെടുത്തുന്നു. ഇത്തരത്തിൽ കേരളത്തിൽ വളർത്തുന്നതും വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതുമായ വ്യത്യസ്ത നാരകങ്ങളെ പരിചയപ്പെടാം.

മധുര നാരങ്ങ

സിട്രസ് ഓറാൻഷ്യം എന്നാണ് ശാസ്ത്രീയനാമം. സോർ ഓറഞ്ച് എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്നു. സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യത്തിനും മികച്ചതാണ് മധുരനാരങ്ങ. ശരീരത്തിനുള്ളിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് ഇത് ഉത്തമമാണ്. ശരീരത്തിന് രോഗപ്രതിരോധ ശേഷി നൽകുന്നതിനും മധുര നാരങ്ങ ഫലപ്രദമാണ്.

കമ്പിളി നാരങ്ങ

നാട്ടിൻ പുറങ്ങളിൽ ധാരാളമായി കാണുന്ന കമ്പിളി നാരങ്ങ. സിട്രസ് മാക്സിമ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.

ഡെങ്കിപ്പനി പോലുള്ള അസുഖങ്ങൾക്കും ശരീര ഭാരം കുറയ്ക്കുന്നതിനും ദഹനത്തിനുമെല്ലാം ഫലപ്രദമായ കമ്പിളി നാരങ്ങ ബംബ്ലിമൂസ് എന്നും ബബ്ലൂസ് എന്നും വ്യത്യസ്ത പേരുകളിലും അറിയപ്പെടുന്നു.

ചെറുനാരങ്ങ

സിട്രസ് ലെമൺ എന്നാണ് ചെറുനാരങ്ങയുടെ ശാസ്ത്രീയനാമം.  ഇംഗ്ലീഷിൽ ലെമൺ എന്നും ഇത് അറിയപ്പെടുന്നു. തടി കുറയുന്നതിനും മുഖസൗന്ദര്യത്തിനുമൊക്കെ പല വിധത്തിൽ ഇത് പ്രയോജനപ്പെടുന്നു.

കറിനാരങ്ങ

മലയാളിയുടെ സദ്യയിൽ രണ്ടാമതായി സ്ഥാനം പിടിക്കുന്ന കറി നാരങ്ങ അച്ചാർ. വടുകപ്പുളി നാരങ്ങ, കൈപ്പൻ നാരങ്ങ, കടുകപ്പുളി നാരങ്ങ എന്നിങ്ങനെ പല പേരുകളുണ്ട്. കറി നാരങ്ങയുടെ ശാസ്ത്രീയനാമം സിട്രസ് പെന്നിവെസിക്കുലേറ്റ എന്നാണ്.

ഓറഞ്ച്

സിട്രസ് റെറ്റിക്കുലേറ്റ എന്ന് പറഞ്ഞാൽ ആർക്കും അറിയണമെന്നില്ല. എന്നാൽ, വളരെ പ്രചാരമുള്ള ഒരു ഫല വർഗമായ ഓറഞ്ചും നാരങ്ങയുടെ കുടുംബത്തിൽ പെടുന്നു. മാൻഡറിൻ എന്നാണ് ഇംഗ്ലീഷ് പേര്. പുളിപ്പും മധുരവും നിറഞ്ഞ സ്വാദിൽ മാത്രമല്ല, ഓറഞ്ചിന്റെ അല്ലിയിലും തൊലിയിലുമെല്ലാം ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

മുസംബി

ഓറഞ്ചിനെ കുറിച്ച് പറയുമ്പോൾ, മുസംബി പറയാതിരിക്കാനാവില്ല. സ്വീറ്റ് ഓറഞ്ചെന്നും മുംസബിയെ വിളിക്കാറുണ്ട്. സിട്രസ് സിനെൻസിസ് എന്നാണ് ശാസ്ത്രീയ നാമം. ദഹനം സുഗമമാക്കാനും കാൻസറിനെ പ്രതിരോധിക്കാനുമൊക്കെ ഇത് വളരെ പ്രയോജനം ചെയ്യുന്നു.

എരുമിച്ചി നാരങ്ങ

ബിറ്റർ ഓറഞ്ച് എന്ന് ഇംഗ്ലീഷിൽ പേരുള്ള എരുമിച്ചി നാരങ്ങ ചർമത്തിനും മുടിയിക്കും വളരെ പ്രയോജനകരമാണ്. എരുമിച്ചിയും ചെറുനാരങ്ങയും ഒന്നാണെന്ന രീതിയിൽ മിക്കവരും തെറ്റിദ്ധരിക്കാറുണ്ട്. സിട്രസ് ഒറാൻഷിഫോളിയ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.

English Summary: Varieties of lemon grows in Kerala
Published on: 04 December 2021, 01:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now