കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട പഴങ്ങളിൽ ഒന്നാണ് പൈനാപ്പിൾ. ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള പൈനാപ്പിൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. വിറ്റാമിനുകളായ എ, ബി, സി, ഇ, കെ എന്നിങ്ങനെയും, ഏയൺ കാത്സ്യം, പൊട്ടാസ്യം എന്ന് തുടങ്ങിയ ഒട്ടുമിക്ക ധാതുക്കളും പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്.
പൈനാപ്പിളിൻ്റെ മിക്ക ഗുണങ്ങൾക്കും കാരണം ബ്രോമലൈൻ എന്ന ഘടകമാണ്. സാധാരണ നമ്മൾ കഴിച്ചിട്ടുള്ള പൈനാപ്പിൾ പുറമേ പച്ചക്കളറിലും എന്നാൽ പഴുത്താൽ മഞ്ഞ കളറിലുള്ളതാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി പിങ്ക് പൈനാപ്പിളിനെക്കുറിച്ച് നിങ്ങൾക്കറിയാമോ?
എന്താണ് പിങ്ക് പൈനാപ്പിൾ?
പിങ്ക് പൈനാപ്പിൾ അവയുടെ വ്യതിരിക്തമായ ഇളം പിങ്ക് നിറത്തിനും നല്ല മധുര രുചിക്കും ജനപ്രിയമാണ്. സാധാരണ പൈനാപ്പിളിന് ചെറിയ പുളിപ്പ് ഉണ്ടെങ്കിൽ ഈ പിങ്ക് പൈനാപ്പിളിന് നല്ല മധുരമാണ്. പിങ്ക് പൈനാപ്പിൾ FDA-അംഗീകൃതമാണ്. ഇപ്പോൾ പിങ്ക്‌ഗ്ലോ പൈനാപ്പിൾ പേറ്റന്റ് നേടിയിട്ടുണ്ട്, അവ യുഎസിലും കാനഡയിലും വിൽക്കുന്നു. സാധാരണയായി പൈനാപ്പിളിൽ കാണപ്പെടുന്ന ബ്രോമെലൈൻ എന്ന ഘടകം ഇതിൽ കുറവാണ്.
ആഗോള പഴവർഗ ഉത്പ്പാദകരിൽ ഒന്നായ Del Monte ജനിതമാറ്റം വരുത്തിയാണ് പിങ്ക് പൈനാപ്പിൾ ഉത്പ്പാദിപ്പിച്ചിരിക്കുന്നത്. അത്കൊണ്ട് തന്നെ തൊലി മാറ്റിയാലും ഇതിന് ഇതേ കളർ തന്നെ ആയിരിക്കും. മാത്രമല്ല ഇതിന് കാൻസറിനെ പ്രതിരോധിക്കുനുള്ള ശക്തി ഉണ്ടെന്ന് പറയപ്പെടുന്നു.
പിങ്ക് പൈനാപ്പിൾ രുചി എന്താണ്?
പിങ്ക് പൈനാപ്പിളിന് പരമ്പരാഗത പൈനാപ്പിളുകളേക്കാൾ മധുരവും അസിഡിറ്റി കുറവുമാണ്. പൈനാപ്പിളും സ്ട്രോബെറിയും തമ്മിലുള്ള ഒരു സങ്കരമാണ് സ്വാദ്.
പിങ്ക് നിറത്തിന് പിന്നിലെ കാരണം
എന്ത് കൊണ്ടാണ് പൈനാപ്പിളിന് പിങ്ക് കളർ കിട്ടുന്നതെന്ന് നിങ്ങൾക്കറിയാമോ? തണ്ണിമത്തൻ, തക്കാളി എന്നിവയിലെ അതേ പിഗ്മെന്റായ ലൈക്കോപീനിൽ നിന്നാണ് ഇത് വരുന്നത്, അത് കൊണ്ടാണ് ഇതിന് ഈ കളർ.
പിങ്ക് പൈനാപ്പിൾ വീട്ടിൽ വളർത്താമോ?
പിങ്ക് പൈനാപ്പിൾ വീട്ടിൽ വളർത്തിയെടുക്കുവാൻ സാധ്യമല്ല അതിന് കാരണം ഈ ഉത്പ്പന്നങ്ങൾക്ക് അമേരിക്കയുടം FDA ഇതിന് ലൈസൻസ് കൊടുത്തിട്ടുള്ളത് കൊണ്ടാണ്. മാത്രമല്ല, ഈ ഉൽപ്പന്നങ്ങൾക്ക് ലൈസൻസ് നൽകുകയും വ്യാപാരമുദ്ര നൽകുകയും ചെയ്തതിലൂടെ ഗവേഷണത്തിനും പുതിയ പഴവർഗ്ഗങ്ങൾ വളർത്തുന്നതിനുമുള്ള ചെലവ് വീണ്ടെടുക്കുന്നു. ഈ നിക്ഷേപം സംരക്ഷിക്കുന്നതിന് ഡെൽ മോണ്ടെ ഇനിപ്പറയുന്ന മുൻകരുതലുകൾ കരുതിവച്ചിട്ടുണ്ട്.
ഷിപ്പിംഗിന് മുമ്പ് പിങ്ക് പൈനാപ്പിളിന്റെ മുകുളം നീക്കം ചെയ്യപ്പെടുന്നു, അതിനാൽ ഉപഭോക്താക്കൾക്ക് മുകുളങ്ങളിലൂടെ വളർത്താൻ സാധിക്കില്ല. പിങ്ക് പൈനാപ്പിൾ വളർത്തുന്ന ഒരേയൊരു കമ്പനി ഡെൽ മോണ്ടാണ്, മറ്റ് കാർഷിക ലൈസൻസുകളൊന്നും നൽകിയിട്ടില്ല. ഈ പൈനാപ്പിൾ മുകുളങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിലൂടെ മാത്രമേ വളരുന്നുള്ളൂ, ഓരോ പഴവും മാതൃ ചെടിയുടെ കൃത്യമായ ക്ലോണാണ്.
പിങ്ക് പൈനാപ്പിളിന്റെ പോഷക ഗുണങ്ങൾ
പിങ്ക് പൈനാപ്പിളിൽ വിറ്റാമിൻ സി ധാരാളമുണ്ട്, ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു, ഗണ്യമായ നാരുകൾ ഉണ്ട്, കൂടാതെ സോഡിയം, കൊളസ്ട്രോൾ, കൊഴുപ്പ് എന്നിവയില്ല. മാത്രമല്ല കാൻസറിൽ നിന്ന് ഇത് സംരക്ഷിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ക്വീൻ പൈനാപ്പിൾ: ജൈവകൃഷി രീതികൾ