Updated on: 14 June, 2024 8:29 PM IST
Green gram: Various varieties and their Cultivation

പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ധാരാളം നാരുകളും ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവുമാണ്.  ചെറുപയര്‍ വേനല്‍ക്കാലത്തും കൃഷി ചെയത്‌  വളരെ കുറഞ്ഞ കാലം കൊണ്ടു തന്നെ മൂപ്പെത്തി വിളവെടുക്കാവുന്നതാണ്. കര്‍ഷകര്‍ക്ക് പെട്ടെന്ന് തന്നെ വിപണിയിലെത്തിച്ച് ലാഭം നേടാന്‍ കഴിയുന്ന കൃഷിയാണിത്. ചെറുപയറിലെ ഉയര്‍ന്ന ഉത്പാദനശേഷിയുള്ള ഇനങ്ങളെയാണ് ഇവിടെ പങ്ക് വയ്ക്കുന്നത്.

- ആര്‍ എം ജി 268: ചെറിയ തോതില്‍ മഴ ലഭിക്കുന്ന സ്ഥലത്താണ് ഈ ഇനം വളരുന്നത്. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. 20 ശതമാനം അധികവിളവ് ലഭിക്കുന്ന ഇനമാണ്.

- പുസ വിശാല്‍: 70 ദിവസമാകുമ്പോള്‍ മൂപ്പെത്തുന്ന ഇനമാണ്. ഒരു ഹെക്ടറില്‍ നിന്ന് 15 മുതല്‍ 20 ക്വിന്റല്‍ വിളവ് ലഭിക്കും.

- എം യു എം 2:  ഏകദേശം 85 സെ.മീ ഉയരത്തില്‍ വളരുന്ന ഇനമാണിത്. ഇടത്തരം വലുപ്പത്തില്‍ കാണപ്പെടുന്ന ഇനം ചെറുപയര്‍ 85 ദിവസം കൊണ്ട് മൂപ്പെത്തുകയും ഒരു ഹെക്ടര്‍ സ്ഥലത്ത് നിന്ന് ഏകദേശം 20 മുതല്‍ 22 ക്വിന്റല്‍ വിളവ് ലഭിക്കുകയും ചെയ്യും.

- പി എസ് 16: 60 ദിവസം കൊണ്ട് പൂര്‍ണവളര്‍ച്ചയെത്തും. നീളം കൂടുതലുള്ള ചെടിയാണ്. ഒരു ഹെക്ടറില്‍ നിന്ന് 10 മുതല്‍ 15 ക്വിന്റല്‍ വിളവ് ലഭിക്കും. മഴക്കാലത്തും വേനല്‍ക്കാലത്തും കൃഷി ചെയ്യാം.

- എസ് എം എല്‍ 668: ഈ ഇനത്തിന്റെ തണ്ട് വളരെ ശക്തിയുള്ളതാണ്. ചെറുപയര്‍ കട്ടിയുള്ളതുമാണ്. 1000 എണ്ണത്തിന് ഏകദേശം 58 മുതല്‍ 63 കി.ഗ്രാം ഭാരമുണ്ടാകും. നേരത്തേ മൂപ്പെത്തുന്ന ഇനമാണിത്. ഒരു ഹെക്ടറില്‍ നിന്ന് 15 മുതല്‍ 20 ക്വിന്റല്‍ വിളവ് ലഭിക്കും.

- മോഹിനി: മഞ്ഞ മൊസൈക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. 70 മുതല്‍ 75 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. 10 മുതല്‍ 12 വിത്തുകള്‍ വരെയുണ്ടാകും. താരതമ്യേന ചെറിയ പയര്‍മണികളായിരിക്കും. ഒരു ഹെക്ടറില്‍ നിന്ന് 10 മുതല്‍ 12 ക്വിന്റല്‍ വരെ വിളവ് ലഭിക്കും.

- ഷീല: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ യോജിച്ച ഇനമാണിത്. അവിടുത്തെ കാലാവസ്ഥ ഈ ഇനം ചെറുപയര്‍ വളര്‍ത്താന്‍ അനുയോജ്യമാണ്. 75 മുതല്‍ 80 ദിവസമാകുമ്പോള്‍ വിളവെടുക്കാം.

- പാന്റ് മൂങ്ങ് 1: 75 ദിവസത്തിനുള്ളില്‍ മൂപ്പെത്തുന്ന ഇനമാണിത്. ഹെക്ടറില്‍ നിന്ന് 10 മുതല്‍ 12 കി.ഗ്രാം വരെ വിളവെടുക്കാം.

- വര്‍ഷ: ചെറിയ കുറ്റിച്ചെടിയായി വളരുന്ന ഇനമാണിത്. 10 മുതല്‍ 12 ക്വിന്റല്‍ വരെ ഒരു ഹെക്ടറില്‍ നിന്ന് വിളവെടുക്കാം.

- സുനൈന: പച്ചനിറത്തിലുള്ള തിളങ്ങുന്ന വിത്തുകളാണ് ഈ ഇനത്തിലുള്ള ചെറുപയറിന്. ഒരു ഹെക്ടറില്‍ നിന്ന് 12 മുതല്‍ 15 ക്വിന്റല്‍ വിളവെടുക്കാം

- അമൃത്: ഖാരിഫ് സീസണില്‍ നട്ടുവളര്‍ത്താന്‍ പറ്റിയ വിളയാണിത്. മഞ്ഞ മൊസൈക്ക് വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഇനമാണിതും. 10 മുതല്‍ 12 ക്വിന്റല്‍ വിളവ് ഒരു ഹെക്ടറില്‍ നിന്നും ലഭിക്കും.

കൃഷിരീതി

ഹെക്ടറിന് 20 മുതല്‍ 25 കിലോഗ്രാം വിത്ത് ആവശ്യമാണ്. ഇടവിളയായി കൃഷി ചെയ്യുന്നവര്‍ക്ക് എട്ടു കിലോഗ്രാം വിത്ത് മതിയാകും.

ഒരു ഹെക്ടറിന് 20 ടണ്‍ ചാണകപ്പൊടിയും 250 കിഗ്രാം ചുണ്ണാമ്പും 400 കി.ഗ്രാം ഡോളമൈറ്റും 20 കി.ഗ്രാം നൈട്രജനും 30 കി.ഗ്രാം പൊട്ടാസ്യവും ആവശ്യമാണ്. നിലം ഉഴുതു മറിക്കുന്ന സമയത്താണ് ചുണ്ണാമ്പ് ചേര്‍ക്കുന്നത്.

നൈട്രജന്‍ രണ്ട് ശതമാനം വീര്യമുള്ള യൂറിയ ലായനിയില്‍ ചേര്‍ത്ത് തുല്യ അളവില്‍ വിത്ത് വിതച്ച് 14 ദിവസമാകുമ്പോഴും 30 ദിവസമാകുമ്പോഴും തളിക്കണം.

തളിരിലകള്‍ നശിപ്പിക്കുന്ന പുഴുക്കളുടെ ആക്രമണം തടയാന്‍ 0.1 ശതമാനം വീര്യമുള്ള ക്യുണാല്‍ഫോസ് പൂവിടുന്ന സമയത്ത് തളിച്ചുകൊടുക്കാറുണ്ട്. ജൈവകീടനാശിനികള്‍ ഉപയോഗിക്കാം.

English Summary: Green gram: Various varieties and their Cultivation
Published on: 14 June 2024, 08:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now