കാർഷിക സർവകലാശാലയുടെ ഇൻക്യുബേഷൻ സെന്ററിൽ സമാപിച്ച പരിശീലനത്തിൽ ആകർഷകമായി വിവിധ സ്‌റ്റാർട്ട്പ്പുകൾ.പരിശീലനത്തിൽ പങ്കെടുത്തത് 42 യുവ സംരംഭകരാണ്..പൊറോട്ട പ്രേമികൾക്കായി രാസവസ്തുക്കൾ ഉപയോഗിക്കാതെ ഗോതമ്പിൽ നിന്ന് മൈദ ഉണ്ടാക്കുകയാണ് കൊടുങ്ങല്ലൂർ സ്വദേശി കെ.ബി. ജോയ്. 6 മാസമായി ഈ മൈദ ഉപയോഗിച്ച് പൊറോട്ട ഉണ്ടാക്കി 4 ഹോട്ടലുകൾ വിൽപന നടത്തുന്നുണ്ട്. ഗോതമ്പ് തവിടിൻ്റെ നിറം മാറ്റി വെളുപ്പിക്കാനും പൊടി മൃദുവാക്കാനും ആണു രാസവസ്തുക്കൾ ഉപയോഗിക്കുന്നത്. 55 ഡിഗ്രി സെന്റിഗ്രേഡിനേക്കാൾ ഉയർന്ന ചൂടിൽ വസ്തു പൊടിച്ചാൽ രുചി, നിറം, ഗുണം, മണം എന്നിവ നഷ്ടപ്പെടും.പലപ്പോഴും നമുക്ക് ലഭിക്കുന്നത് 80–90 ഡിഗ്രി സെന്റിഗ്രേഡ് ചൂടിൽ പൊടിച്ചവയാണ്.താൻ വികസിപ്പിച്ച ക്രയോജനിക് ഗ്രൈൻഡിങ് യന്ത്രം ഉപയോഗിച്ച് ഗോതമ്പ് 50 ഡിഗ്രി സെന്റിഗ്രേഡിൽ മൃദുവായി പൊടിക്കാനാവുമെന്നു ജോയ് അവകാശപ്പെടുന്നു
ആധുനിക ടെൻഡർ കോക്കനട്ട് പീലിങ് യന്ത്രവുമായാണ് മറ്റൊരു സംരംഭകനായ കാഞ്ഞാണി സ്വദേശി കെ. സി. സിജോയ് പരിശീലനത്തിന് എത്തിയത്..8 മണിക്കൂറിൽ 500–650 കരിക്കുകൾ ഈ യന്ത്രം കൊണ്ട് ചെത്താനാവും. ഇത്തരം അഗ്രി സ്‌റ്റാർട്ട് അപ്പുകൾ കേരളത്തിൽ തരംഗമാവുകയാണ്.
പ്രകൃതിസൗഹാർദ കെട്ടിട നിർമാണ വസ്തുവായ ചകിരി നാര്, പോർട്ട് ലാൻഡ് എന്നിവ നിശ്ചിത അനുപാതത്തിൽ ചേർത്ത് നിർമിക്കുന്ന കോക്കനട്ട് ഫൈബർ ബോർഡ്, വാക്വം .ഫ്രൈയിങ് യന്ത്രം, മാമ്പഴ വിഭവങ്ങളുണ്ടാക്കാനുള്ള മിക്സിങ് യൂണിറ്റ്, ഡ്രം ഡ്രയർ, പൾവറൈസർ, പാസ്ത മേക്കർ,എക്സ്ട്രൂഡർ യന്ത്രം. ഇൻക്യുബേഷൻ സെന്റർ എന്നിവയാണ് അവതരിക്കപ്പെട്ട മറ്റു സംഭരംഭങ്ങൾ.
കാർഷിക- ഭക്ഷ്യസംസ്‌കരണ മേഖലയിലെ നവസംരംഭകർക്കു തുണയേകുന്നതാണ് കാർഷിക സർവകലാശാലയുടെ ഇൻക്യുബേഷൻ സെന്റർ സ്‌റ്റാർട്ട് അപ് സംരംഭങ്ങളുടെ പ്രോത്സാഹനത്തിനും പിന്തുണയ്‌ക്കുമായി വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടുകൾ,സീഡ് മണി പ്രോഗ്രാം, മെന്ററിങ് തുടങ്ങിയവയും ഇവിടെ നിന്നു ലഭിക്കും.