<
Features

കൃഷി മാറ്റിമറിച്ച ജീവിതം; പുതിയ കർഷകർക്ക് മാതൃകയായി സംഗീത പിംഗലെ

കൃഷി മാറ്റിമറിച്ച ജീവിതം; പുതിയ കർഷകർക്ക് മാതൃകയായി സംഗീത പിംഗലെ

സന്തോഷം നിറഞ്ഞ സംഗീത പിംഗലെയുടെ ജീവിതത്തെ ബാധിച്ചത് അവരുടെ ഭർത്താവിന്റെയും ഭർതൃ-പിതാവിന്റെയും മരണമാണ്. അതോടെ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തം അവർക്ക് ഏറ്റെടുക്കേണ്ടി വന്നു. ജീവിതത്തിൽ എന്ത് സംഭവിച്ചാലും മുന്നോട്ട് പോകണമെന്ന് സംഗീത മനസിലുറപ്പിച്ചു. ഭർത്താവും ഭർതൃ-പിതാവും കർഷകരായിരുന്നു.

കൂടുതൽ വാർത്തകൾ: വെല്ലുവിളികളെ അതിജീവിച്ചു; കൃഷിയിലും ജീവിതത്തിലും പ്രചോദനമായി സന്തോഷ് കൈറ്റ്

തന്റെ കഷ്ടപ്പാടുകളെ മറികടക്കാൻ പിന്നീട് അവർക്ക് കൃഷിയിടത്തെ ആശ്രയിക്കേണ്ടി വന്നു. എന്നാൽ സംഗീതയുടെ ഈ തീരുമാനം എല്ലാവരും പിന്തുണച്ചില്ല. പക്ഷേ തന്റെ തീരുമാനം മാറ്റാൻ സംഗീത തയ്യാറായിരുന്നില്ല. മുന്തിരി കൃഷി അത്ര എളുപ്പമല്ല. ഒരു ചെറിയ തെറ്റ് പോലും വലിയ നഷ്ടത്തിന് കാരണമാകും. അനുഭവപരിചയം കുറവായിരുന്നിട്ടും ഈ ഉത്തരവാദിത്തം അവർ ഏറ്റെടുത്തു. കൃഷിയെക്കുറിച്ച് കൂടുതൽ അറിയാനും, നൂതന രീതികൾ പഠിച്ചെടുക്കാനും അവർ ശ്രമിച്ചു. അങ്ങനെ പുതിയ രീതികളും പരീക്ഷണങ്ങളും അവർ നടത്തി.

ട്രാക്ടറുകളും മറ്റ് സാങ്കേതിക വിദ്യകളും അവർ തന്റെ കൃഷിയിടത്തിൽ പ്രയോഗിച്ചു. ഉൽപ്പാദനത്തിലെ വർദ്ധനവും, ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് ഉയരുന്നതും അവർക്ക് കൂടുതൽ പ്രചോദനമായി. അങ്ങനെ കൃഷിയിൽ മുൻപരിചയമോ അറിവോ ഇല്ലാതെ, ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ അവർ ഉദ്പാദിപ്പിച്ചു. ഇന്ന് സംഗീത എല്ലാവർക്കും പ്രചോദനമാണ്. സ്ത്രീകൾക്ക് മാത്രമല്ല, പുതിയ ഏതൊരാൾക്കും ആത്മവിശ്വാസമുണ്ടെങ്കിൽ ഏത് കൃഷിയും ചെയ്ത് വിജയം കൊയ്യാമെന്ന് സംഗീത തെളിയിച്ചു. സ്ത്രീകളുടെ ശാക്തീകരണത്തിനും സ്വയംപര്യാപ്തതയ്ക്കുമുള്ള വലിയ ഉദാഹരണമാണ് സംഗീത പിംഗലെയുടെ കഥ.


English Summary: Agriculture Changed Lives Sangeetha Pingale as a role model for new farmers

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds