Updated on: 21 March, 2022 2:20 PM IST
കൃഷി സർഗ്ഗാത്മകമായ ഒരു സാംസ്കാരിക പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവുമാകുന്നു

കൃഷി സർഗ്ഗാത്മകമായ ഒരു സാംസ്കാരിക പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവുമാകുന്നു.തരിശിടുന്ന അവസ്ഥയെ അരാഷ്ട്രീയതയുടെ യുക്തി കൊണ്ടേ ന്യായീ കരിക്കപ്പെടാനാവൂ. നമ്മൾ പൊതുവെ അരി ആഹാരം കഴിക്കുന്ന വർ എന്ന പ്രയോഗം നടത്താറുണ്ട്. അത് സാമാന്യമായ ഒരു പ്രയോഗമല്ല.

ജനിച്ച കുട്ടിക്ക് ചോറൂണിന് അരി തന്നെ വേണം. നമ്മളെ പട്ടടയിലേക്ക് എടുക്കു o മുമ്പ് വായിക്ക് അരിയിടാൻ അരി കൂടിയേ തീരൂ. ലാഭവും നഷ്ടവും മുതലാളിത്തത്തിന്റെ അർത്ഥതലത്തിലേ നാം വായിച്ചെടുക്കുന്നുള്ളൂ. സാഠസ്കാരിക ജീവിതത്തിന് ആർക്കും വിലയിടാനാവില്ല. പിന്നെ തരിശിടുന്നതിന്റെ രാഷ്ട്രീയ യുക്തിയെന്ത്.? നമ്മുടെ രാഷ്ട്രീയം നമ്മളറിയാതെ പടിക്കു പുറത്താക്കറ്റെടുന്നു എന്നിടത്തെത്തുന്നു. നമ്മുടെ മുൻ തലമുറ നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളിൽ നല്ല പങ്കും കൃഷി ഭൂമി കൃഷിക്കാരന് ലഭിക്കാനായുള്ളതായിരുന്നു.

അനുബന്ധ വാർത്തകൾ: തിരികെ വരാം ജൈവകൃഷിയിലേക്ക്

"നമ്മളു കൊയ്യും വയലെല്ലാം നമ്മുടെ താകും പൈങ്കിളിയേ " എന്ന ഒ എൻ വി സ്വപ്നം ഒരു കാലഘട്ടത്തിന്റെ സ്വപ്നമാവുകയും നിസ്വവർഗ്ഗത്തിന്റെയാകെ പോരാട്ടത്തിന്റെ മാനിഫെസ്‌റ്റോ ആകു കയും തൂക്കുമരങ്ങളെയും യന്ത്രത്തോക്കുകളെയും അതിജീവിച്ച് ആ മുദ്രാവാക്യം സാധിതമാക്കുകയും ചെയ്തു. പിന്നെ ഇപ്പോൾ നാം കൃഷി ഭൂമി തരിശിടുന്നതിന്റെ രാഷ്ട്രീയത്തെ ഏത് യുക്തി കൊണ്ട് സമർത്ഥിക്കാനാവും. നമ്മൾക്കുള്ള അരി എപ്പോഴും എവിടെ നിന്നോ വരും എന്ന ബോധത്തിലേക്ക് നമ്മളെ എത്തിച്ചിരിക്കുന്നു. അത് കൊണ്ടാണ് ഉത്തരേന്ത്യയിൽ നടന്ന കർഷക സമരം ഇങ്ങ് മലയാളക്കരയിൽ ഒരു ചലനവും ഉണ്ടാക്കാതെ പോയത്.

അനുബന്ധ വാർത്തകൾ :കൈവിടരുത് ഔഷധമൂല്യമുള്ള ഈ പാരമ്പര്യ വിളകൾ

ഒരു നവകേരളത്തിന്റെ സൃഷ്ടിക്കായുള്ള നമ്മുടെ യാത്രയിൽ ഈ യാഥാർത്ഥ്യം നമ്മൾ മറന്നു പോകണം - ജീവിതവും രാഷ്ട്രീയവും സർഗ്ഗാത്മകമായ ഒരു സാംസ്കാരിക ദൗത്യമായി നമുക്ക് മുന്നേറാനാവണം. ഇല്ലെങ്കിൽ ഈ നാട് അരാഷ്ട്രീയതയുടെ വിളനിലമാവും.

അനുബന്ധ വാർത്തകൾ: കാലം തെറ്റി വരുന്ന മഴ, കൃഷി മുറകൾ മാറണം


ഈ ലേഖനം തയ്യാറാക്കിയത് - രവീന്ദ്രൻ കൊടക്കാട്, കാസർഗോഡ് ജില്ല

English Summary: agriculture is being part of the life
Published on: 21 March 2022, 01:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now