Updated on: 23 March, 2022 6:41 PM IST
അതിജീവനത്തിന്റെ ചേക്കുട്ടിയുടെ ചേന്ദമംഗലം പഞ്ചായത്ത്; ഭാവി പദ്ധതികൾ

കൈത്തറി മേഖലയും പൈതൃക കേന്ദ്രങ്ങളുമാൽ സമ്പന്നമായ പഞ്ചായത്താണ് ചേന്ദമംഗലം. പ്രളയത്തിൽ അപ്പാടെ തകർത്തെറിയപ്പെട്ട ഗ്രാമം പതിയെ പതിയെ അതിജീവനത്തിന്റെ പാതയിലാണ്. അതിജീവനത്തിന്റെ മനോഹരമായ മാതൃകയായിരുന്ന ചേക്കുട്ടി പാവകളാൽ പേരുകേട്ട ഗ്രാമം കൂടിയാണ് ചേന്ദമംഗലം.

ബന്ധപ്പെട്ട വാർത്തകൾ: ജൽ ശക്തി അഭ്യാൻ; 1,42,000 കോടി രൂപയുടെ കേന്ദ്ര ധനസഹായം, കേരളത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ

എറണാകുളം ജില്ലയിലെ ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും വളരെ മാതൃകാപരമാണ്. സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളെ കുറിച്ച് കൂടുതലറിയാം.

അടിസ്ഥാന സൗകര്യവികസനം അതിവേഗത്തിൽ

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഓരോ വാർഡിലും നാല് ലക്ഷം രൂപ ചെലവഴിച്ച് പുതിയ റോഡുകൾ നിർമിക്കുന്നു. കൂടാതെ എല്ലാ വാർഡുകളിലും ഒന്നര ലക്ഷം രൂപ ചെലവഴിച്ച് തോടുകൾ വൃത്തിയാക്കി. ജലജീവൻ പദ്ധതി വഴി എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിച്ചു. കൂടാതെ എല്ലാ വാർഡുകളിലും മിനി എംസിഎഫുകൾ സ്ഥാപിച്ച് ഹരിത കർമസേനയുടെ നേതൃത്വത്തിൽ മാലിന്യ ശേഖരണം നടത്തി, ഷ്രെഡിംഗ് യൂണിറ്റുകളിൽ പൊടിച്ച് മാലിന്യത്തിൽ നിന്ന് മൂല്യം ഉണ്ടാക്കുന്നു. കൃഷിയിലും മാതൃകാപരമായ പദ്ധതികൾ നടപ്പിലാക്കി വരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കുമ്പളത്തിനുണ്ട് കൈക്കുമ്പിള്‍ നിറയെ പദ്ധതികള്‍

കൃഷി

കഴിഞ്ഞ ഓണത്തിന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും ജമന്തി കൃഷി നടത്തി വിളവെടുത്തിരുന്നു. ഇത്തവണ കൂടുതൽ പൂക്കൾ കൃഷി ചെയ്യാനാണ് തീരുമാനം. പഞ്ചായത്തിൽ കൂടുതലായും കാബേജ്, കോളിഫ്ലവർ, ചീര, വാഴ, കപ്പലണ്ടി, കൂൺ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.

മാറ്റച്ചന്ത

എല്ലാ വർഷവും ഏപ്രിൽ 12, 13 തീയതികൾ മാറ്റ പാടം എന്നറിയപ്പെടുന്ന പാലിയം ഗ്രൗണ്ടിൽ മാറ്റച്ചന്ത നടക്കുന്നു. പഴയ ബാർട്ടർ സമ്പ്രദായത്തെ അനുസ്മരിപ്പിക്കും വിധം എല്ലാ ദേശത്ത് നിന്നുമുള്ള ആളുകൾ ഇവിടെ കച്ചവടത്തിനായി എത്തുന്നു.

ചേന്ദമംഗലം കൈത്തറി

നഷ്ടമായിക്കൊണ്ടിരിക്കുന്ന ചേന്ദമംഗലം കൈത്തറിയുടെ പ്രതാപം വീണ്ടെടുക്കുന്നതിനായി കൈത്തറി മ്യൂസിയം നിർമിക്കാൻ ഒരുങ്ങുകയാണ് പഞ്ചായത്ത്. 30 കോടി രൂപയുടെ പദ്ധതിയാണിത്. ഉടൻ തന്നെ നിർമാണം ആരംഭിക്കും.

തദ്ദേശീയ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നു

പഞ്ചായത്തിൽ ഉത്പാദിപ്പിക്കുന്ന തദ്ദേശീയ ഉത്പന്നങ്ങൾ അങ്കണവാടികളിൽ വിതരണം ചെയ്യാനുള്ള പദ്ധതി അടുത്ത മാസം മുതൽ നടപ്പിലാക്കും. കഴിഞ്ഞ മാസം കോഴി വിതരണം ഉണ്ടായിരുന്നു. ഈ കോഴികളുടെ മുട്ടകൾ അടുത്ത മാസം മുതൽ വിതരണം ചെയ്യാനാണ് തീരുമാനം.

ബന്ധപ്പെട്ട വാർത്തകൾ: സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ഈ ആഹാരങ്ങൾ ഒഴിവാക്കുക; ഡയറ്റിങ്ങിലെ അബദ്ധങ്ങൾ അറിയുക

ആരോഗ്യമേഖല

എല്ലാ സർക്കാർ ആശുപത്രികളിലും മരുന്ന് വാങ്ങുവാൻ ഫണ്ട് നൽകുന്നുണ്ട്. ആയുർവേദ ആശുപത്രിക്ക് 10 ലക്ഷം രൂപ, ഹോമിയോ ഡിസ്പെൻസറിക്ക് ആറ് ലക്ഷം, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾക്ക് 10 ലക്ഷം എന്നിങ്ങനെ മരുന്ന് വാങ്ങുവാൻ ഫണ്ട് നൽകി.

ബന്ധപ്പെട്ട വാർത്തകൾ: കൃഷിയും ഗ്രാമീണ ടൂറിസവും; കടമക്കുടിയിലെ സ്വപ്നത്തുരുത്തുകളുടെ വരും പ്രയാണങ്ങൾ

ഇതുകൂടാതെ, സ്ത്രീ ശാക്തീകരണം, ഭിന്നശേഷി വിദ്യാർഥികൾക്കായി വിദ്യാഭ്യാസ സഹായം എന്നിവയും നടത്തിവരുന്നു. അതായത്, പെൺകുട്ടികൾക്കായുള്ള കരാട്ടെ പരിശീലനം ഉൾപ്പെടെയുള്ളവ ഇതിൽ ഉൾപ്പെടുന്നു. റോഡ് നിർമാണം, തോട് നവീകരണം എന്നിവയ്ക്കും വരുംവർഷങ്ങളിൽ പദ്ധതികൾ നടപ്പിലാക്കും.

English Summary: Chendamangalam Panchayat With Its Fresh Lease Of Life; Know Its Development Activities
Published on: 23 March 2022, 06:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now