Updated on: 21 November, 2019 5:16 PM IST

ജലക്ഷാമത്തെ തുടർന്ന് വിത്തുൽപ്പാദിപ്പിക്കാനോ പരിപാലിക്കാനോ കഴിയാതിരുന്ന പാലക്കാട് ജില്ലയിലെ എരുത്തേമ്പതി ഐഎസ്‌ഡി ഫാമിനു പുതു ജീവൻ കൈവന്നിരിക്കുന്നു .തേനീച്ചവളർത്തൽ, കോഴിഫാം, വിദേശ പഴ്‌ച്ചെടികൾ, ഔഷധസസ്യ മ്യൂസിയം എന്നിങ്ങനെ നിരവധി പദ്ധതികളുടെ കലവറയായി എരുത്തേമ്പതിയിലെ ഫാം. .കേരളത്തെ പ്രളയത്തില്‍മുക്കിയ മഴ കിട്ടിയതോടെ പക്ഷേ, ഫാമിന്റെ ശനിദശ മാറി. വറ്റിവരണ്ട കിണറുകളെല്ലാം നിറഞ്ഞുതുളുമ്പി. നാശനഷ്ടമുണ്ടാക്കിയെങ്കിലും പ്രളയമഴ ഫാമിന് പുത്തനുണർവ് സമ്മാനിച്ചു. . രണ്ടുവർഷം മുമ്പുവരെ ഫാമിന്റെ സ്ഥിതി ഇതായിരുന്നില്ല. കുളങ്ങളിലെ അടിവശത്തെ നാമമാത്ര വെള്ളവും വറ്റിയ കുഴൽക്കിണറുമായിരുന്നു ഫാമിന്റെ അടയാളം. ഉൽപ്പാദിപ്പിച്ചെടുക്കുന്ന ചെടികൾപോലും നനയ്‌ക്കാൻ പറ്റാത്ത സാഹചര്യം.

ജലക്ഷാമംമൂലം 2016വരെ നിലവിലുള്ള പദ്ധതികൾ നടത്തിക്കൊണ്ടുപോകാൻ പ്രയാസമായിരുന്നു. ഒരു കുഴൽക്കിണറിനെ മാത്രം ആശ്രയിച്ചാണ്‌ 147 ഏക്കറോളം സ്ഥലത്തെ കൃഷി. ഫാമിന്റെ പ്രവർത്തനം പ്രതിസന്ധിയിലായ സമയത്താണ് പ്രളയമഴ പെയ്തിറങ്ങിയത്‌. ഇതോടെ ജലക്ഷാമവും അകന്നു.
കൃഷിഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫാമുകളിൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ കേന്ദ്രമായും എരുത്തേമ്പതി ഫാമിനെ തെരഞ്ഞെടുത്തു.
ദീർഘവീക്ഷണത്തോടെ നടപ്പാക്കിയ പ്രവർത്തനങ്ങളാണ്‌ ഈ നേട്ടത്തിലേക്ക്‌ നയിച്ചത്‌. പ്രളയകാലത്തെ വെള്ളം ഫലപ്രദമായി സംഭരിക്കാൻ കഴിഞ്ഞതാണ്‌ പ്രധാനനേട്ടം. പഞ്ചായത്തിന്റെ ഭൂഗർഭജല വിതാനത്തിൽ ഗണ്യമായ വർധനയുണ്ടായതും ഗുണമായി. ഇത്‌ ഫാമിൽ വാഴക്കൃഷി വ്യാപകമാക്കാനും സാധിച്ചു. നേന്ത്രൻ, റോബസ്റ്റ്, ഞാലി എന്നിവ വ്യാപകമായി കൃഷി ചെയ്യുന്നു. വെള്ളത്തിന്റെ അളവ് വർധിച്ചതോടെ തരിശുഭൂമി കൃഷിയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങളും നടത്തി. വിത്തുൽപ്പാദനകേന്ദ്രം മാത്രമായിരുന്ന ഫാം ഇപ്പോൾ വിവിധ സംയോജിതകൃഷികളുടെ കലവറകൂടിയാണ്‌.

ഫാമിൽ രണ്ടുവർഷത്തിനിടെ 16 പുതിയ പദ്ധതികളാണ്‌ സംസ്ഥാന സർക്കാർ നടപ്പാക്കിയത്. ഔഷധസസ്യ പ്രദർശനത്തോട്ടം, ഔഷധസസ്യങ്ങളുടെ വ്യാപനം, തെങ്ങിൻതൈ ഉൽപ്പാദനം, അത്യുൽപ്പാദനശേഷിയുള്ള തെങ്ങിൽതൈകളുടെ പ്രദർശനത്തോട്ടം, വിദേശ ഇന ഫലവർഗത്തോട്ടം, വിവിധയിനം പ്ലാവിൻതോട്ടം, ഉഴുന്ന്, മുന്തിരി എന്നിവയുടെ വ്യാപനം, പച്ചക്കറി, പുതിയതരം ഫലവർഗങ്ങൾ, എസ്എംഎഎഫ്, തേനീച്ചകൾക്ക്‌ ചെണ്ടുമല്ലി, വാടാമല്ലി പൂക്കൃഷികൾ, ഒട്ടുതൈകളുടെ ഉൽപ്പാദനം, വിദ്യാർഥികൾക്ക്‌ പഠനക്ലാസ്, അലങ്കാരച്ചെടികൾ, ഇന്റഗ്രേറ്റഡ് പദ്ധതി പ്രകാരം തേനീച്ച, കോഴി, മത്സ്യം പദ്ധതികൾ, പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്ന തൈകളുടെ ഉൽപ്പാദനം എന്നീ പദ്ധതികളാണ് രണ്ടു വർഷത്തിനിടെ നടപ്പാക്കിവരുന്നത്.

English Summary: Eruthembery farm
Published on: 21 November 2019, 05:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now