Updated on: 12 January, 2021 11:41 AM IST
റോക്ക് ക്ലൈമ്പിങ്ങിനുള്ള സൗകര്യവുമുണ്ട്

കൊച്ചി: കണ്ട കാഴ്ചകൾ മാത്രം കാണാതെ, പോയ വഴി തന്നെ സഞ്ചരിക്കാതെ അൽപ്പം മാറ്റിപ്പിടിക്കാൻ യാത്രാ ഭൂപടത്തിൽ ഇടമില്ലാതിരുന്ന പല കേന്ദ്രങ്ങളിലേക്കും സഞ്ചാരികളുടെ നോട്ടമെത്തിത്തുടങ്ങി. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലന്നതൊക്കെ വെറും പഴങ്കഥയാക്കി തൊട്ടടുത്തുള്ളതും ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്നതമായ ഇടങ്ങളിലേക്ക് സഞ്ചാരികൾ പോയി തുടങ്ങി. അതു കൊണ്ട് തന്നെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനവും ടൂറിസം വകുപ്പ് നടപ്പിലാക്കി വരികയാണ്.

എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ മലയാണ് കൂരുമല. ജില്ലയിലെ ഉയരം കൂടിയ കുന്നുകളിലൊന്നാണ് കൂരുമല. ഡിസംബര്‍, ജനുവരി മാസങ്ങളിലും, മണ്‍സൂണ്‍ മാസങ്ങളിലുമാണ് കൂരുമലയുടെ ഭംഗി കൂടുതല്‍ ആസ്വാദ്യ കരമാവുന്നത്.പ്രഭാതത്തിലെയും സന്ധ്യയിലെയും കോടമഞ്ഞ് ഇറങ്ങുന്ന കാഴ്ച
കൂരുമലയിലേക്ക് യാത്രാപ്രേമികളെ അടുപ്പിക്കുമെന്നതിൽ സംശയമില്ല.

മലമുകളില്‍ നടന്നുകയറി മലനിരകളുടെ ഭംഗി ആസ്വദിക്കാനും കാറ്റു കൊള്ളാനും രാത്രിയില്‍ നക്ഷത്രങ്ങളെ കണ്ടു കിടക്കാനും മറ്റുമായി അടുത്ത പ്രദേശങ്ങളിലെ ആളുകള്‍ നേരത്തെ തന്നെ സന്ദർശിക്കാറുണ്ടായിരുന്ന കൂരുമല വികസിപ്പിച്ചെടുത്താൽ നല്ലൊരു
ഹിൽസ്റ്റേഷനാകുമെന്ന് പ്രദേശവാസികൾ അഭിപ്രായപ്പെട്ടിരുന്നു.ഉയരത്തിലുള്ള പാറകള്‍ നിറഞ്ഞതിനാല്‍ സാഹസിക ടൂറിസം ഇഷ്ടമുള്ളവർക്കും സന്ദർശിക്കാൻ പറ്റിയൊരിടമാണ് കൂരുമല.

അത്തരക്കാർക്കായി റോക്ക് ക്ലൈമ്പിങ്ങിനുള്ള സൗകര്യവുമുണ്ട് .കൂരുമലയിലെ വിനോദ സഞ്ചാര സാധ്യത കണക്കിലെടുത്ത് കൂരുമല ടൂറിസം പദ്ധതിക്കായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് അമ്പതു ലക്ഷം രൂപ ചെലവഴിച്ചാണ് നിലവിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി കൂരുമലയിലേക്കുള്ള നടപ്പാത, മലമുകളില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വിശ്രമിക്കുന്നതിനുള്ള മണ്ഡപം എന്നിവ തയ്യാറായി കഴിഞ്ഞു.

മലനിരകളുടെ ഭംഗി ആസ്വദിക്കുന്നതിനുവേണ്ടി വാച്ച് ടവറും പൂര്‍ത്തിയായിക്കഴിഞ്ഞു. കൂരുമല ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ വർഷം ജൂലൈയിൽ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചി രുന്നു.

കൂരുമലയിലേക്ക് എത്താന്‍ എറണാകുളത്ത് നിന്നാണെങ്കില്‍ പിറവം വഴി ഇലഞ്ഞിയിലെ ത്താം. ഇവിടെ നിന്ന് കൂരുലയുടെ താഴ്‌വാരത്തിലേക്ക് മൂന്ന് കി.മീ ദൂരമുണ്ട്. കോട്ടയം റൂട്ടിലൂടെ എത്തുന്നവര്‍ക്ക് കുറവലങ്ങാട് വഴി ഇലഞ്ഞി എത്താം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഷിഗല്ല - എറണാകുളം ജില്ലയിൽ രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്തു.

English Summary: Go to Koorumala to see the fog
Published on: 12 January 2021, 11:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now