1. News

ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് രഹിത വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങി കുമരകം

ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക്രഹിത വിനോദസഞ്ചാരകേന്ദ്രമാകാനുള്ള തയ്യാറെടുപ്പിലാണ് കുമരകം.ഒറ്റത്തവണ ഉപയോഗിച്ച്‌ കളയുന്ന പ്ളാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി നക്ഷത്രഹോട്ടലുകളാണ് പ്രവർത്തനത്തിന് തുടക്കമിട്ടിരിക്കുന്നത്.

Asha Sadasiv
kumarakom

ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക്രഹിത വിനോദസഞ്ചാരകേന്ദ്രമാകാനുള്ള തയ്യാറെടുപ്പിലാണ് കുമരകം.ഒറ്റത്തവണ ഉപയോഗിച്ച്‌ കളയുന്ന പ്ളാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി നക്ഷത്രഹോട്ടലുകളാണ് പ്രവർത്തനത്തിന് തുടക്കമിട്ടിരിക്കുന്നത്.ഇതിൻ്റെ ഭാഗമായി ചില്ലുകുപ്പികളില്‍ കുടിവെള്ളവും, ജ്യൂസ് കുടിക്കാന്‍ മുളനിര്‍മിതസ്‌ട്രോകളും ഒരുക്കാനാണ് പദ്ധതി. അതിഥികൾക്ക് പ്ളാസ്റ്റിക്‌വിരുദ്ധ അവബോധമുണർത്താനുള്ള നോട്ടീസുകളും വിതരണം ചെയ്യുന്നു.ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ചേംബര്‍ ഓഫ് വേമ്പനാട് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് (സി.വി.എച്ച്‌.ആര്‍), ഓള്‍ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഹോട്ടലുകളില്‍ പ്ളാസ്റ്റിക് ബാഗ് ഒഴിവാക്കുന്നതിന്റെ പ്രാരംഭനടപടിയായി 7000 തുണിബാഗ്‌ വിതരണം ചെയ്തു .. ഇതിന്റെ ഭാഗമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി. പൂര്‍ണമായും ഹരിതചട്ടം നടപ്പാക്കാന്‍ ശ്രമിച്ചും കുമരകത്തെ ഹോട്ടലുകള്‍ മാതൃകയാകുകയാണ്. സൗരോര്‍ജവൈദ്യുതി, തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യസംസ്കരണം, കുളിമുറിയിലെ വെള്ളം ശുദ്ധീകരിച്ച്‌ ചെടികള്‍ക്ക് ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സി.വി.എച്ച്‌.ആര്‍. അംഗങ്ങള്‍ തുടക്കമിട്ടിട്ടുണ്ട്. ഉത്തരവാദിത്വ ടൂറിസം മിഷന്റെ മേൽനോട്ടത്തിൽ ഹൗസ്ബോട്ടുകളുടെ ടെർമിനലുകളായ കവണാറ്റിൻകര, ചീപ്പുങ്കൽ, കൈപ്പുഴമുട്ട് എന്നിവിടങ്ങളിൽ പ്ളാസ്റ്റിക് ശേഖരണ സെന്ററുകൾ തുറന്നിട്ടുണ്ട്. ഇവിടെ ശേഖരിക്കുന്ന പ്ളാസ്റ്റിക് മാലിന്യം ഏറ്റുമാനൂരിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ എത്തിച്ച് പുനഃചംക്രമണത്തിന്.വിധേയമാക്കുകയാണ് ചെയ്യുന്നത്.

English Summary: kumarakom all set to become the nation's first plastic free tourist destination

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds