തേനീച്ച വളര്‍ത്തലിന്റെ നാലു പതിറ്റാണ്ടിന്റെ കാലാവസ്ഥാ വ്യതിയാനത്തെ ഏവരും പഴിക്കുമ്പോഴും മലയോരത്തെ റബ്ബര്‍ മരങ്ങള്‍ വീണ്ടും തളിരിടുന്നു. തേനീച്ചകളാകട്ടെ ഇവിടെ മത്സരിച്ചാണ് തേനറകള്‍ നിറയ്ക്കുന്നത്. പാരമ്പര്യമുളള തേരിയം വിളാകം സത്യന്‍ എന്ന കര്‍ഷകന്‍ തേന്‍ ശേഖരിക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍. ഒരു കൂട്ടില്‍ നിന്നും എട്ടും പത്തും തവണ വിളവെടുക്കുന്നത് തന്റെ അനുഭവത്തില്‍ ഇത് ആദ്യം എന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. തേരിയം വിളയുടെ നാലു കിലോ മീറ്റര്‍ ചുറ്റളവിലാണ് നൂറ്റമ്പത് പെട്ടികള്‍ ഈ കര്‍ഷകന്‍ വച്ചിരിക്കുന്നു.
ഒന്നര ടണ്ണിലധികം തേന്‍ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. തേന്‍ കൃഷി പരിചയപ്പെടുവാനും, വിലയിരുത്തുവാനുമായി കൃഷിത്തോട്ടത്തിലെത്തിയ കൃഷി ആഫീസര്‍ എസ്. ജയകുമാറിനും, കൃഷി അസിസ്റ്റന്റ് അജിത്തിനും ഒരു ഗ്ലാസ് വെളളത്തില്‍ തേനൊഴിച്ച് പരിശുദ്ധി കാണിച്ചു കൊടുത്തു. വെളളത്തില്‍ തേന്‍ കലങ്ങിയില്ല എന്നു മാത്രമല്ല, തേന്‍ അടിയിയലും വെളളം മുകളിലുമായി. കര്‍ഷകന്‍ പറഞ്ഞു കുടിച്ചപ്പോള്‍ വെളളത്തിന് തേന്‍ രുചിയുണ്ടായിരുന്നില്ല. തേന്‍ കൃഷിയുടെ വിവിധ വശങ്ങള്‍ കൃഷിഭവന്‍ ടീമിന് സത്യന്‍ തികച്ചും സത്യസന്ധതയോടെ വിവരിച്ചു നല്‍കി. ജൈവഗ്രാമം മുന്നേറ്റത്തിന് ഒരു നല്ല മാതൃകയാണ് സത്യന്‍ എന്ന കര്‍ഷക പ്രതിഭ.