Updated on: 11 March, 2022 5:36 PM IST
Mango Drinks

എല്ലാവർക്കും മാമ്പഴക്കാലം ആശംസിക്കുന്നു!

ഈ സ്വാദിഷ്ടമായ മാമ്പഴം വരും മാസങ്ങളിൽ എല്ലാ വീടുകളിലും തീർച്ചയായും ലഭ്യമാകും.
ഈ പഴുത്ത പഴങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്, എന്നാൽ കുറച്ച് സമയത്തിന് ശേഷം ഇത് കുറെയേറെ കഴിച്ചാൽ മടുക്കും, അതുകൊണ്ട് തന്നെ പുതിയ പാചകക്കുറിപ്പുകൾ പരീക്ഷിക്കേണ്ട സമയമാണിത്.   ഈ വേനൽക്കാലത്ത് പരീക്ഷിക്കാവുന്ന ചില മാമ്പഴ പാനീയങ്ങൾ ഞങ്ങൾ നിങ്ങൾക്ക് വേണ്ടി പരിചയപ്പെടുത്തുന്നു.

വേനൽക്കാലത്ത് നിർബന്ധമായും കഴിക്കേണ്ട പഴങ്ങൾ ഏതൊക്കെ

മാംഗോ ലസ്സി

മാംഗോ ലസ്സി ഉണ്ടാക്കാൻ, നിങ്ങൾക്ക് 250 മില്ലി മാമ്പഴ പൾപ്പ്, 1 കപ്പ് തൈര്, 1/2 കപ്പ് തണുത്ത പാൽ, 1-2 ടേബിൾസ്പൂൺ പഞ്ചസാര, 1/4 ടീസ്പൂൺ ഏലയ്ക്കാപ്പൊടി എന്നിവ ആവശ്യമാണ്.
എല്ലാ ചേരുവകളും മിക്സ് ചെയ്ത് ഒരു മിക്സർ ജാറിൽ നന്നായി അടിയുന്നത് വരെ ഇളക്കുക. കട്ടിയുള്ളതാണെങ്കിൽ നിങ്ങൾക്ക് വെള്ളം ചേർക്കാം. സെർവിംഗ് ഗ്ലാസുകളിലേക്ക് ലസ്സി ഒഴിച്ച് തണുപ്പിക്കുക; നിങ്ങൾക്ക് അരിഞ്ഞ പിസ്തയും കുങ്കുമപ്പൂവും ഉപയോഗിച്ച് അലങ്കരിക്കാം.

മാംഗോ കൊളാഡ

മാംഗോ കോളഡയ്ക്ക്, നിങ്ങൾക്ക് 100 ഗ്രാം മാമ്പഴ കഷണങ്ങൾ, 100 മില്ലി തേങ്ങാവെള്ളം, 50 മില്ലി കോക്കനട്ട് ക്രീം, 3 ബേസിൽ ഇലകൾ, 1 ടീസ്പൂൺ പഞ്ചസാര, ഐസ് എന്നിവ ആവശ്യമാണ്. മാങ്ങ കഷ്ണങ്ങൾ, തേങ്ങാവെള്ളം, ഐസ് എന്നിവ ഒരു ബ്ലെൻഡറിൽ നന്നായി യോജിപ്പിക്കുക. ഒരു സെർവിംഗ് ഗ്ലാസിൽ, സ്പൂൺ കൊണ്ട് തുളസിയിലയും പഞ്ചസാരയും നന്നായി കലർത്തുക. മിക്‌സ് ചെയ്ത മിശ്രിതവും കോക്കനട്ട് ക്രീമും ഗ്ലാസിലേക്ക് ഒഴിക്കുക. നന്നായി ഇളക്കി ഇവ ആസ്വദിക്കൂ!

വീട്ടിൽ എങ്ങനെ സ്ട്രോബെറി കൃഷി ചെയ്യാം? അറിയാം വിശദവിവരങ്ങൾ

മാമ്പഴ നാരങ്ങാവെള്ളം

മാമ്പഴ നാരങ്ങാവെള്ളത്തിനുള്ള ചേരുവകൾ: 2 കപ്പ് മാങ്ങ അരിഞ്ഞത്, 1/2 കപ്പ് ഫ്രഷ് നാരങ്ങ നീര്, 1/2 കപ്പ് പഞ്ചസാര, 2 കപ്പ് വെള്ളം, പുതിനയില.
മാങ്ങ, നാരങ്ങാനീര്, ഒരു കപ്പ് വെള്ളം എന്നിവ യോജിപ്പിച്ച് മാറ്റി വയ്ക്കുക.ഒരു പാനിൽ പഞ്ചസാരയും ശേഷിക്കുന്ന വെള്ളവും തിളപ്പിക്കുക ശേഷം അവയെ തണുപ്പിക്കുക. ഒരു ഗ്ലാസ് പാത്രത്തിൽ മാമ്പഴ മിശ്രിതവും പഞ്ചസാര സിറപ്പും ചേർത്ത് നന്നായി ഇളക്കുക, പുതിനയില കൊണ്ട് അലങ്കരിക്കുക.

ആം പന്ന

ആം പന്നയ്ക്കുള്ള ചേരുവകൾ: 1 മാങ്ങ, 2 കപ്പ് വെള്ളം, 1/4 കപ്പ് പഞ്ചസാര, 1/2 ടീസ്പൂൺ വീതം ഏലക്കാപ്പൊടി, ജീരകപ്പൊടി, കുരുമുളക് പൊടി, കുറച്ച് ഉപ്പ്.
മാമ്പഴം 5 വിസിൽ വരെ വെള്ളമൊഴിച്ച് വേവിക്കുക. തണുത്ത ശേഷം തൊലി കളയുക. ബാക്കിയുള്ള ചേരുവകളോടൊപ്പം മാങ്ങ ഇളക്കുക. കഴിക്കുന്നതിനായി, 1 ടീസ്പൂൺ വീതം എടുത്ത് ഒരു ഗ്ലാസിൽ തണുത്ത വെള്ളവും ചേർത്ത് കഴിക്കുക. ഐസ് ക്യൂബുകൾ ചേർത്ത് ഇവ കൂടുതൽ ആസ്വദിക്കൂ!

English Summary: If you try these delicious different mango drinks you will never say no
Published on: 11 March 2022, 05:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now