Updated on: 21 March, 2023 12:34 PM IST
International Day of Forests 2023

ഇന്ന് ലോക വനദിനം! ‘വനങ്ങളും ആരോഗ്യവും’ എന്നാണ് ഇപ്രാവശ്യത്തെ ലോക വന ദിനത്തിൻ്റെ സന്ദേശം. നമ്മുടെ ജീവിതത്തിൻ്റെ പല കാര്യങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വനവുമായി ഉപമിച്ച് കിടക്കുന്നു. വെള്ളം കുടിക്കുമ്പോൾ അല്ലെങ്കിൽ നമ്മൾ എഴുതുന്ന, പഠിക്കുന്ന ബുക്കുകൾ, വീട് പണിയുമ്പോൾ ഒക്കെയും വനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും നിലവിലുള്ളതും, ഭാവിയിലേക്കുള്ളതുമായ തലമുറകളുടെ സമൃദ്ധിക്കും ക്ഷേമത്തിനും സംഭാവന നൽകുന്നതിനും, വന പരിപാലനം വളരെ പ്രധാനപ്പെട്ടതാണ്. അത് കൊണ്ട് തന്നെ വനവും അതിനോടനുബന്ധിച്ച സമ്പത്തുകളും സംരക്ഷിക്കേണ്ടതിൻ്റേയും കാത്ത് സൂക്ഷിക്കേണ്ടതിൻ്റേയും ഉത്തരവാദിത്വം നമ്മൾക്കുണ്ട്.

160 കോടി ജനങ്ങളുള്ള ഭൂഖണ്ഡത്തിലെ ജനങ്ങൾ ഭക്ഷണം, ഊർജ്ജം, താമസം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി വനത്തിനെ ആശ്രയിക്കാറുണ്ട്. വനങ്ങൾ നമുക്ക് നൽകുന്ന ആരോഗ്യം എത്ര മാത്രം വിലപിടിപ്പുള്ളതാണെന്ന് വാക്കുകളിൽ തീരില്ല. ഭക്ഷണം, ശുദ്ധമായ കുടിവെള്ളവും വായുവും, കാലാവസ്ഥാ വ്യതിയാനങ്ങൾക്കതിരെ പോരാടാനുള്ള കർബൺ എന്നിങ്ങനെ പലതാണ് കാട് മനുഷ്യർക്ക് വേണ്ടി ചെയ്യുന്നത്.

എന്നാൽ മനുഷ്യർ കാടിന് വേണ്ടി ചെയ്യുന്നതോ? നാം വനത്തിനെ കാത്ത് സൂക്ഷിക്കുന്നുണ്ടോ? ഒരു 100 വർഷം മുമ്പ് ഉണ്ടായിരുന്ന ജൈവ സമ്പത്ത് ഇപ്പോഴും ഉണ്ടോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. അതിന് കാരണക്കാർ നമ്മൾ തന്നെയും. പ്ലാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ ജൈവ വ്യവസ്ഥയെ അപകടകരമായാണ് ബാധിക്കുന്നത്. ഇന്ന് അതിജീവനത്തിനായും, നിലനിൽപ്പിനായും കാടും മേടും കരയുകയാണ്, അപേക്ഷിക്കുകയാണ്.

ഒരു വർഷത്തിൽ ശരാശരി 1 കോടി ഹെക്ടർ വനമേഖലയാണ് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നത് എന്നതാണ് കണക്കുകൾ പറയുന്നത്. 90 കൾക്ക് ശേഷം മാത്രം 42 കോടി ഹെക്ടർ വനം നഷ്ടപ്പെട്ടു എന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള വനനശീകരണത്തിൻ്റെ വർധിച്ച് വരുന്ന തോത് ആശങ്ക സൃഷ്ടിക്കുന്നതാണ്. ഭക്ഷണം കിട്ടാതെയും ശുദ്ധജലത്തിന് വേണ്ടിയും മത്സരിക്കുന്ന ഇന്നത്തെ കാലത്ത് ലോക വന ദിനം ആചരിക്കേണ്ടതിൻ്റെ അനിവാര്യത എത്ര പറഞ്ഞാലും തള്ളിക്കളയാനാവില്ല.

ലോക വനദിനത്തിൻ്റെ ചരിത്രം - History of International Day of Forests

വനങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നതിന് വേണ്ടിയും അവബോധം മനുഷ്യർക്കിടയിൽ വളർത്തുന്നതിനുമായി ഐക്യ രാഷ്ട്ര പൊതു സഭ മാർച്ച് 21 നെ വനദിനമായി പ്രഖ്യാപിച്ചത്. വൃക്ഷത്തൈ നടീൽ കാമ്പെയ്‌നുകൾ പോലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ ശ്രമങ്ങൾ ഏറ്റെടുക്കാൻ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

ഗവൺമെന്റുകൾ, വനങ്ങളെ സംബന്ധിച്ച സഹകരണ പങ്കാളിത്തം, ഈ മേഖലയിലെ മറ്റ് പ്രസക്തമായ സംഘടനകൾ എന്നിവയുമായി സഹകരിച്ച് യുണൈറ്റഡ് നേഷൻസ് ഫോറം ഓൺ ഫോറസ്റ്റും, യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും (എഫ്എഒ) United Nations on forest, Food and Agriculture Organizations of the United Nations( FAO) എന്നിവരാണ് സംഘാടകർ.

Forests and Health

നിങ്ങൾക്കറിയാമോ? - Do you know? 

ആഫ്രിക്കയിലെ 27 രാജ്യങ്ങളിലായി 43,000 വീടുകളിൽ നടത്തിയ ഒരു പഠനത്തിൽ, വനങ്ങളോടിണങ്ങി ചേർന്ന് ജീവിക്കുന്ന കുട്ടികളുടെ ഭക്ഷണ വൈവിധ്യം അല്ലാത്ത കുട്ടികളേക്കാൾ 25% കൂടുതലാണെന്ന് പറയുന്നു. അതിനർത്ഥം അവർ മറ്റുള്ളവരേക്കാൾ ആരോഗ്യവാനാണെന്നാണ്.
ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സസ്യജാലങ്ങളുടെ എണ്ണം 50,000 വരെയാകാം, ചിലപ്പോൾ അതിലും കൂടാം ( കണക്കുകൾ മാത്രമാണിത്)
വനങ്ങൾ സന്ദർശിക്കുമ്പോൾ രക്തസമ്മർദ്ദവും, പൾസ് നിരക്കും, കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു.

കേരളവും വനവും - Kerala and the forest

കേരളത്തിൽ ഏറ്റവും കൂടുതൽ വനഭൂമി ഉള്ള ജില്ല ഇടുക്കിയാണ്, ഏറ്റവും കുറവ് ഉള്ളത് ആലപ്പുഴയിലും. കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനം പത്തനംതിട്ടയിലെ കോന്നിയിലാണ്. എന്നാൽ ഏറ്റവും വനവിസ്തൃതി കൂടിയ വനം ഡിവിഷൻ പത്തനംതിട്ടയിലെ തന്നെ റാന്നിയിലാണ്. മൺസൂൺ വനങ്ങളാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്.

സംരക്ഷണം എങ്ങനെയൊക്കെ? - How to protect?

പ്ലാസ്റ്റിക് ഉപയോഗം പൂർണമായും നിർത്തി ഇതര വസ്തുക്കൾ ഉപയോഗിക്കുക.
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയാതെ കൃത്യമായി സംസ്കരണം ചെയ്യുക.
മാലിന്യ സംസ്കരണം കൃത്യമായി ചെയ്യുക
വീട് വെക്കുന്നതിനൊപ്പം മരങ്ങളും വച്ച് പിടിപ്പിക്കാൻ ശ്രദ്ധിക്കുക
കാടുകളിലേക്കുള്ള അനിയന്ത്രിത കടന്ന് കയറ്റം നിർത്തലാക്കുക
കുളങ്ങളും, പാടങ്ങളും, തോടുകളും സംരക്ഷിക്കുക
ഭൂഗർഭ ജലം ഉറപ്പ് വരുത്തുക.

ബന്ധപ്പെട്ട വാർത്തകൾ: അന്താരാഷ്ട്ര വനദിനാചരണവും പ്രത്യേക റിക്രൂട്ട്മെന്റിലൂടെയുള്ള നിയമനം

English Summary: International Day of Forests 2023; Forests and Health
Published on: 21 March 2023, 12:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now