Updated on: 25 September, 2019 4:13 PM IST

നമ്മുടെ തനതു ഫലമായ ചക്കകൊണ്ട് മലയോര ഗ്രാമത്തില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് വളയം കല്ലുനിരയിലെ വി.കെ. രാഗേഷ്, സി.എച്ച്. ജിഗേഷ്, വി. വിനു . എന്നീ മൂവർ സംഘം. ചെറുകിട വ്യവസായത്തിലൂടെ വിവിധ ചക്ക ഉത്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കുന്നത്.വളയം മേഖലയില്‍ ടൈല്‍സ് ജോലികള്‍ ചെയ്തുവരുകയായായിരുന്നു മൂവരും. പറമ്പുകളിലും മറ്റും ചക്ക വീണുകിടക്കുന്നത് സ്ഥിരം കാഴ്ചയായതോടെയാണ് ഇവര്‍ മൂല്യവര്‍ധിത .ഉത്പന്നങ്ങളിലൂടെ വിപണിതേടാം എന്ന ആശയത്തിലെത്തിയത്..ഏറെ അന്വേഷണങ്ങള്‍ക്കൊടുവില്‍ പി.എം.ഇ.ജി.പി. വഴി ഏഴുലക്ഷം രൂപ വായ്പയെടുത്ത് കല്ലുനിരയിലെ ചേലത്തോട് ഒരു ചെറുകിട ഫാക്ടറി സ്ഥാപിച്ചു. തുടര്‍ന്ന് മൂവരും കോഴിക്കോട് ഗാന്ധിഗ്രാമിലെ ഖാദി വില്ലേജ് ഇന്റസ്ട്രീസിന്റെ റൂറല്‍ സെല്‍ഫ് എംപ്ലോയീസ് ട്രെയിനിങ് സെന്ററില്‍ നിന്നും, കണ്ണൂര്‍ റൂട്ട് സെറ്റില്‍നിന്നും പരിശീലനം നേടി ജാക് ബറി എന്ന കമ്പനി ആരംഭിച്ചു. സഹായത്തിനായി മൂന്ന് വനിതാതൊഴിലാളികളെയും നിയമിച്ചു.ചക്ക തറിക്കലും ചക്കയുടെ കുരുവും ചൂളയും വേര്‍തിരിക്കുന്ന ജോലികളും ഇവര്‍ചെയ്യും. വൈകീട്ട് ടൈല്‍സ് ജോലികഴിഞ്ഞ് മൂന്നുയുവാക്കളും കമ്പനിയിലെത്തി തറിച്ച തറിച്ച ചക്കക്കുരുവും മറ്റും ഡ്രയറിലിട്ട് ഉണക്കി ഉത്പന്നങ്ങളാക്കി പാക്കിങ് നടത്തും. പിന്നീട് വിപണിയിലേക്ക്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഈ ചക്ക ഉത്പന്നങ്ങള്‍ വില്‍ക്കാറുണ്ടെന്ന് യുവാക്കള്‍ പറഞ്ഞു. ചക്കയുടെ പുട്ടുപൊടി, പച്ചച്ചക്ക ഉണക്കിയത്, ഉണക്കിയ ചക്കക്കുരു,ചക്കപ്പൊടി, ചക്ക ഐസ്‌ക്രീം, സിപ്പപ്പ്, അച്ചാര്‍ തുടങ്ങിയ രുചിവൈവിധ്യങ്ങള്‍ ജാക്ബറി എന്ന പേരില്‍ വിപണിയിലുണ്ട്. .സ്വയംതൊഴില്‍ എന്നതിലുപരി നാട്ടിന്‍പുറങ്ങളില്‍ വേണ്ടാതെകിടന്ന ചക്കയ്ക്ക് പുതിയ വിപണി കണ്ടെത്തിയ ചാരിതാര്‍ഥ്യത്തിലാണ് ഈ മൂവര്‍സംഘം. ഇവര്‍ക്കുവേണ്ട ചക്ക എത്തിച്ചുകൊടുക്കാന്‍ ഇതിനോടകം നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

English Summary: Jack fruit products
Published on: 25 September 2019, 04:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now