എരിവിന്റെ കാര്യത്തില്‍ 2007 ല്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിട്ടുളള ഈ മുളക് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് കണ്ടിരുന്നത്. ഇവ ഇപ്പോള്‍ അഞ്ചലില്‍ തഴച്ചു വളരുന്നുണ്ട്. ഹൈടെക് കര്‍ഷകനുളള പുരസ്‌കാരങ്ങള്‍ നേടിയിട്ടുളള കോമളം സ്വദേശി അനീഷ് എന്‍ രാജിന്റെ പുരയിടത്തില്‍. കാണുന്നതുപോലെ തന്നെയാണ് ഈ മുളകിന്റെ സ്വഭാവം. എരിവ് എന്നു വെറുതെ പറഞ്ഞാല്‍ പോര, കേരളത്തില്‍ സാധാരണ പാചകത്തിന് ഉപയോഗിക്കുന്ന ഗുണ്ടൂര്‍ മുളകിന്റെ 40 ഇരട്ടിയാണ് എരിവ്. അതായത് ഒരു ചെറിയ കുടുംബത്തിലെ മീന്‍ കറിയില്‍ ഒരു മുളക് മതിയാകുമത്രെ.
ഇതിന്റെ ഔഷധഗുണവും വീര്യവും തിരിച്ചറിഞ്ഞതോടെ ചില വിദേശ രാജ്യങ്ങളില്‍ ഇപ്പോള്‍ കൃഷിയുണ്ട്. കൊല്‍ക്കത്ത സന്ദര്‍ശനം കഴിഞ്ഞ് എത്തിയ ഒരു സുഹൃത്താണ് അനീഷിന് ഇതിന്റെ വിത്തുകള്‍ സമ്മാനിച്ചത്. ഉണക്കിയ ശേഷമാണ് വിത്ത് പാകി കിളിപ്പിക്കുന്നത്. അടിവളമായി പ്ലോട്ടിങ് മിക്‌സ്ചറും വളമായി സ്ലറിയും നല്‍കും.
വിവരങ്ങള്‍ക്ക് അനീഷിനെ വിളിക്കാം. ഫോണ്‍ : 9496209877