Updated on: 27 April, 2020 8:13 AM IST

പേര് നിഷാദ് വിദ്യാഭ്യാസ യോഗ്യത ബി.എ,.എൽ.എൽ. ബി. കോടതിയിൽ പോകാൻ പക്ഷേ നിഷാദിന് സമയമില്ല, മനസ്സുമില്ല. പച്ചക്കറി കൃഷിയിലാണ് താൽപര്യം. വെറുതെ കൃഷിയല്ല.

വാണിജ്യാടിസ്ഥാനത്തിൽത്തന്നെ. ജൈവവളം മാത്രമുപയോഗിച്ച് . ചുറുചുറുക്കോടെ ഓടി നടന്നാണ് കൃഷി. ഓരോ ടൈമിലും ഓരോ കൃഷി. ഓണമായാലും വിഷുവായാലും ഈസ്റ്ററായാലും റംസാനായാലും നിഷാദിന്റെ പക്കൽ പച്ചക്കറി റെഡി.ഈ പച്ചക്കറിയൊന്നും കെട്ടിക്കിടക്കുകയോ വിപണിയില്ലാതെ കെട്ടുപോവുകയോ ചെയ്യുന്നില്ല കേട്ടോ. രാവിലെ വിളവെടുത്താൽ അപ്പോൾത്തന്നെ വിറ്റുപോവും. അല്ലെങ്കിൽ അതിനൊക്കെ അപ്പോൾത്തന്നെ ഓർഡറാകും.


നിഷാദിന്റെ ജൈവ പച്ചക്കറികൾക്കായി എങ്ങനെ ഓർഡർ കൊടുക്കാം.?

നിഷാദിന് സ്വന്തമായി ഒരു വെബ് സൈറ്റുണ്ട്. https://mararifresh.com/ എന്നതാണ് വെബ്സൈറ്റ് വിലാസം. ഇതിൽ ഓർഡർ ചെയ്താൽ കൃത്യമായി പിറ്റേ ദിവസം രാവിലെ 6 മണി മുതൽ ഫ്രെഷ് ജൈവ പച്ചക്കറികൾ വീട്ടുപടിക്കൽ എത്തിയിരിക്കും. ഉച്ചയോടെ വിതരണം പൂർത്തിയാക്കുകയും ചെയ്യും. കൂടാതെ നമ്മുടെ ആൻഡ്രോയിഡ് ഫോണുകളിലെ പ്ലേ സ്റ്റോറിൽ സേർച്ച് ചെയ്താൽ Marari Fresh എന്ന ആപ്പ് കാണാം. ഈ ആപ്പിലൂടെയും പച്ചക്കറികൾ ഓർഡർ ചെയ്യാം. അതിനായി ഈ ആപ്പ് ഡൗൺലോഡ് ചെയ്യുകയാണ് വേണ്ടത്.
Click here to download this app from your mobile : https://play.google.com/store/apps/details?id=com.organic.marari_fresh&hl=es_UY
Marari Fresh എന്ന മൊബൈൽ ആപ്പ്

as

പച്ചക്കറികൾ വാങ്ങിയതിനുശേഷം പണം നൽകിയാൽ മതി.

ഇന്ത്യയിൽ തന്നെ ഇതാദ്യമായാണ് ഒരു മുഴുവൻ സമയ കർഷകൻ സ്വന്തമായി ഒരു ആപ്പിൽ തന്റെ കൃഷിയുൽപ്പന്നങ്ങൾ വിൽപന ചെയ്യാനായി തയ്യാർ ചെയ്തത്.

ഇതിനൊക്കെ സഹായത്തിനായി 12 ജോലിക്കാരുണ്ട്.

എവിടെയൊക്കെ പച്ചക്കറികൾ എത്തിക്കും


*നിലവിൽ ദേശീയ പാതകളിൽ ആലപ്പുഴ SD കോളേജ് മുതൽ, എറണാകുളത്ത് ആലുവ പാലം വരെയാണ് പച്ചക്കറി വണ്ടി പോകുന്നത്. ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനുസരിച്ച് വിൽപനയുടെ ഏരിയയും വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് നിഷാദ് . അടുത്ത മാസം മുതൽ തിരുവനന്തപുരം മുതൽ തൃശൂർ വരെ വിപുലീകരിക്കാനുളള ജോലികൾ നടക്കുന്നു. തിരുവനന്തപുരം - കണ്ണൂർ ആണ് തന്റെ ലക്ഷ്യം എന്നും നിഷാദ് കൂട്ടിച്ചേർത്തു.

കോവിഡിന്റെ അവധികളും മറ്റും ഉള്ളതിനാൽ ചിലപ്പോൾ അടുത്ത മാസം എന്നത് ജൂണോടെ അല്ലെങ്കിൽ ഓണത്തോടെ എങ്കിലും തിരുവനന്തപുരം മുതൽ എന്ന തന്റെ ലക്ഷ്യം സാധ്യമാക്കും എന്നാണ് നിഷാദിന്റെ ഉറച്ച വിശ്വാസം. കൃഷി മന്ത്രി വി.എസ് സുനിൽകുമാർ നൽകുന്ന സഹായ സഹകരണങ്ങളാണ് തന്റെ കോവിഡ് കാലത്തെ പ്രവർത്തന വിജയത്തിനാധാരം എന്നും ഈ യുവ കർഷകൻ സന്തോഷത്തോടെ പറഞ്ഞു.

ആലപ്പുഴ, എറണാകുളം എന്നിവിടങ്ങിളിലായി. നിലവിൽ 300 ഓളം ആൾക്കാർ പച്ചക്കറി സ്ഥിരമായി വാങ്ങുന്നുണ്ട്. ആഴ്ചയിൽ എല്ലാ ദിവസവും വിൽപനയുണ്ട്.. തലേന്ന് രാത്രി വരെ ഓർഡർ സ്വീകരിക്കും

ഈ പച്ചക്കറികൾ കൂടാതെ നിഷാദിന്റെ കയ്യിൽ ഇവയുടെ ഉപോത്‌പന്നങ്ങളുടെ വില്പനയും ഉണ്ട്. അതെല്ലാം മാരാരി ഫ്രഷ് എന്ന ലേബലിലാണ് വിൽക്കുന്നത്. ഇവയെക്കുറിച്ച് കൂടുതലറിയാൻ Marari Fresh എന്ന ആപ്പ് നോക്കിയാൽ മതി. സ്ഥിരമായി നമുക്ക് നിഷാദിന്റെ പച്ചക്കറികളുടെയും മറ്റു ഉല്പന്നങ്ങളുടെയും സ്‌റ്റോക്കും വിലവിവരവും കൃത്യമായി അറിയാനാകും.

താൻ ഉണ്ടാക്കുന്ന പച്ചക്കറികൾക്ക് വിപണി കണ്ടെത്താനായാണ് നിഷാദ് ഈ ആപ്പ് പുറത്തിറക്കിയത്. കൂടാതെ വെബ് സൈറ്റും ഉപയോഗിക്കാം.

രാവിലെ വിളവെടുക്കും. തലേന്ന് രാത്രി വരെ ലഭിച്ച് ഓർഡറുകൾക്ക് രാവിലെ 6 മുതൽ പച്ചക്കറി എത്തിച്ചു തുടങ്ങും.

മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ 12 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന വിളകൾ കൂടാതെ നാട്ടിലെയും മറ്റു ജില്ലകളിലേയും നിരവധി കർഷകരുടെ ഉല്പന്നങ്ങളും നിഷാദ് വിറ്റു കൊടുക്കുന്നു. വർഷം മുഴുവൻ ഒരേ വിലയിൽ വില്കാനാവുക എന്നതും നിഷാദിന്റെ മാത്രം പ്രത്യേകതയാണ്. ചിലപ്പോൾ വർഷം മുഴുവൻ എന്നത് വർഷത്തിൽ 2 പ്രാവശ്യം എന്ന് മാറാം. എങ്കിലും ഉല്പന്നങ്ങളുടെ ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല എന്ന് ഉപഭോക്താക്കൾക്കറിയാം.

സലാഡ് കുക്കുമ്പര്‍, തണ്ണിമത്തൻ,കാബേജ്,ചൈനീസ് കാബേജ്,കോളിഫ്ളവര്‍,ബ്രൊക്കോളി . ചീര, വഴുതന, പയർ, പടവലം, പാവൽ അങ്ങനെ ഒരു വീട്ടിലേക്കാവശ്യമായ എല്ലാ വിളകളും നിഷാദിന്റെ ഫാമിൽ റെഡി. കൂടാതെ നാടൻ പശുക്കളുമുണ്ട്. ഇവയുടെ ചാണകമാണ് വളമായി ഉപയോഗിക്കുന്നത്.

കോവിഡ് കാലത്തിന് തൊട്ട് മുൻപ് പഠനത്തിന് ശേഷമുള്ള ഒഴിവ് സമയങ്ങളിൽ ചെറിയ ജോലി ചെയ്ത് വരുമാനമുണ്ടാക്കാം എന്ന സർക്കാർ നയത്തിന് ചുവട് പിടിച്ച് നിഷാദിന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാൽ കൊവിഡ് വന്ന് ആളുകൾ സാമൂഹികാകലം പാലിച്ചതിനാൽ ചെറിയൊരിടവേളയിലാണ് ആ പദ്ധതി.

തേടിയെത്തുന്ന പ്രോത്സാഹനങ്ങൾ .

ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കായി സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജൈവ കർഷകനുള്ള അക്ഷയശ്രീ ആലപ്പുഴ ജില്ലാതല അവാർഡ് 2019 ൽ ലഭിച്ചത് നിഷാദ് മാരാരിക്കുളത്തിനാണ്.

ആധുനിക കാലത്തിന്റെ ഏറ്റവും വലിയ അനിവാര്യതയായി മാറിയ ഡിജിറ്റൽ സാങ്കേതികത കൃഷിയിൽ ആവിഷ്കരിക്കാൻ ധൈര്യം കാണിച്ച ഇന്ത്യയിലെ തന്നെ ആദ്യ കർഷകനാണ് നിഷാദ്.

വിഷമില്ലാത്ത പച്ചക്കറികളും പഴങ്ങളുമെല്ലാം ഓൺലൈനിൽ ലഭ്യമാണ്. ആരും പച്ചക്കറികൾക്ക് ഓൺലൈൻ വിപണി ചിന്തിച്ചിട്ടു പോലുമില്ലാത്ത കാലത്താണ് https://mararifresh.com/ എന്ന സൈറ്റ് യാഥാർഥ്യമാക്കിയത്. പൂർണ്ണമായും ജൈവ രീതിയിലുള്ള കൃഷി ലാഭകരമാണോ എന്ന് ചോദിച്ചാൽ ഗുണമേന്മയുടെ കാര്യത്തിൽ കോമ്പ്രമൈസ് ചെയ്യാൻ പറ്റില്ലെന്നും പണക്കാരനാകാനുള്ള അതിമോഹമൊന്നും കൃഷിയുടെ പിന്നിൽ ഇല്ലെന്നും നിഷാദ് ഉറപ്പിച്ചു പറയും.

ഇന്ത്യയിൽ തന്നെ ഇത്തരം കൃഷിയും വിപണനത്തിലെ നൂതന ആശയങ്ങളും കോർത്തിണക്കിക്കൊണ്ടുപോകുന്ന ഒരു കർഷകൻ നിഷാദ് മാത്രമായിരിക്കും ആവശ്യക്കാരുടെ എണ്ണം കൂടുകയും വിപണി ഏരിയ കൂട്ടുകയും ചെയ്യാൻ ഉള്ള തയ്യാറെടുപ്പുകൾക്കൊപ്പം കൃഷിയിടവും കൂട്ടേണ്ടതുണ്ട്. അതിനായി പാലക്കാട് 20 ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത് തുടങ്ങി.

കോവിഡ് കാലത്തും പച്ചക്കറി വിപണിയിൽ സജീവം.

കോവിഡിന്റെ സമയത്തും നിഷാദിന്റെ മാരാരി ഫ്രെഷ് പച്ചക്കറി നിരത്തുകളിലും ഓൺലൈനിലും സജീവമായിരുന്നു. പലയിടത്തും പച്ചക്കറി വാഹനങ്ങൾ പോലീസ് പരിശോധനയിൽ കുടുങ്ങുന്ന അവസ്ഥ വന്നപ്പോൾ കൃഷി മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ വിപണനം സുഗമമാക്കിയെന്നും നിഷാദ് നന്ദിയോടെ ഓർക്കുന്നു. ആലപ്പുഴ ജില്ലയ്ക്കു പുറത്തുള്ള കർഷകരുടെ പച്ചക്കറികളും ഹോർട്ടിക്കോർപ്പ് വഴി സംഭരിച്ച് വിറ്റു കൊടുക്കാനായി. പാലക്കാടുനിന്നു മാത്രമായി ഈ 3 ആഴ്ചയ്ക്കുള്ളിൽ എന്ന് വച്ചാൽ ഈ കോവിഡിന്റെ തുടക്കത്തിൽ മാത്രം 9 ലക്ഷം രൂപയുടെ പച്ചക്കറി ഏറ്റെടുത്ത് വിറ്റു.

കോവിഡ് കാലത്ത് പച്ചക്കറി വില്പനയിൽ നേരിട്ട മറ്റൊരു പ്രതിസന്ധി കൃത്യമായി പണം സ്വീകരിക്കാൻ കഴിഞ്ഞില്ല എന്നതാണ്. പലരുടേയും കയ്യിൽ പണമില്ല അക്കൗണ്ടിൽ പണമുണ്ട്. ആ പ്രതിസന്ധി മറികടക്കാനായി ഓൺലൈൻ പേമെന്റ് സംവിധാനം നടപ്പാക്കാനുള്ള നിക്കങ്ങളിലാണ്. അതിനായി 3 ദിവസം ഷോപ്പ് അടച്ചിട്ടു.

ആമസോൺ , ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ മാർക്കറ്റിംഗ് സംവിധാനം പ്രവർത്തിക്കുന്ന അതേ മാതൃകയിൽ പൂർണ്ണമായും ഓൺലൈൻ മാർക്കറ്റിങ്ങിന്റെ മാതൃക മുഴുവനായും നടപ്പാക്കാനൊരുങ്ങുകയാണീ കർഷക സ്നേഹി.
ഒരു മുഴുവൻ സമയ കർഷകൻ മറ്റൊരു കമ്പനിയുടേയോ ഒന്നും സഹായം ഇല്ലാതെ ഇത്തരം നൂതനാശയങ്ങളുമായി വിപണിയിൽ സജീവമായിരിക്കുന്നത് ഇന്ത്യയിൽ തന്നെ ആദ്യമായിരിക്കും.

കൃഷി മന്ത്രിയെക്കൂടാതെ ധനമന്ത്രി തോമസ് ഐസക് , മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് . അഡ്വ.ഡി. പ്രിയേഷ് കുമാർ, കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്കുമാർ ഒപ്പം തന്റെ സഹോദരനായ രാജീവ് കൃഷ്ണൻ തുടങ്ങിയവരുടെ സഹായവും മാർഗ്ഗ നിർദ്ദേശങ്ങളും എപ്പോഴും കരുത്തായി കൂടെയുണ്ട്. രാജീവ് കൃഷ്ണൻ അമേരിക്കയിൽ ആപ്പിളിന്റെ മൊബൈൽ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

കൂടാതെ സഹോദരന്റെ കമ്പനിയായ ഹാഷ് ടാഗ് സിസ്റ്റംസ് ആണ് തനിക്ക് എല്ലാ സഹായ സഹകരണങ്ങളും നൽകുന്നത്.

പുതുതലമുറയ്ക്ക് ഉണർവായിട്ടുള്ള അഗ്രിസ്റ്റാർട്ടപ്പ്

മുമ്പും നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നിഷാദിനെ തേടി എത്തിയിട്ടുണ്ട്. സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ അവാർഡ് രണ്ടു മാസത്തിനുള്ളിൽ ലഭിക്കുന്ന മൂന്നാമത്തെ ജില്ലാതല അവാർഡാണ്.
കൂടാതെ വിദേശ സംഘങ്ങൾ ഉൾപ്പെടെ നിരവധി പേർ നിഷാദിന്റെ ഫാമി ലെത്താറുണ്ട്.

യഥാർഥത്തിൽ കൃഷിയിൽ പിന്തുടരുന്ന നിഷാദിന്റെ സത്യസന്ധതയാണ് അംഗീകരിക്കപ്പെടുന്നത്. മാരാരിക്കുളം ഭാഗത്താണ് നിഷാദിന്റെ തോട്ടങ്ങൾ ഏറെയും. എറണാുകുളത്ത് പോകുമ്പോഴോ വരുമ്പോഴോ സൗകര്യം പോലെ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ നിഷാദിന്റെ പച്ചക്കറിത്തോട്ടം സന്ദർശിക്കാൻ ശ്രമിക്കുക. നിഷാദിന്റെ കൃഷി ഒരു അനുഭവമായി സംസ്കാരമായി നമുക്ക് അനുഭവിക്കാനാകും. മറ്റുള്ളവർക്ക് കൃഷി പ്രചോദനമാകുന്ന നിഷാദിന്റെ ഉത്സാഹ ത്തിന് ഇനിയുമിനിയും ഒരുപാട് അംഗീകാരങ്ങൾ തേടിയെത്തട്ടെ എന്നാശംസിക്കാം.

യഥാർത്ഥത്തിൽ മാരാരി ഫ്രെഷ്  എന്ന ഈ ഉദ്യമം ഒരു അഗ്രി സ്ററാര്‍ട്ടപ്പാണ്..കേരളത്തില്‍ തന്നെ ഒരു പച്ചക്കറി കര്‍ഷകന്‍ സ്വന്തം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനായി തുടങ്ങിയ ആദ്യ ഓൺലൈന്‍ പ്ളാറ്റ്ഫോം...https://mararifresh.com/

സുരക്ഷിതഭക്ഷണം ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുകയാണ് പ്രഥമ ലക്ഷ്യമെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഗ്രാമീണമേഖലയില്‍ ഒട്ടനവധി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനും അതുവഴി കുറച്ച് കുടുംബങ്ങളിലെങ്കിലും അഭിവൃദ്ധിയുടെ പ്രകാശം പരത്താനും കഴിഞ്ഞു ഈ കർഷകന്.

കഴിഞ്ഞ ഓണനാളിൽ തന്നെ എറണാകുളത്തും ചേര്‍ത്തലയിലും ആലപ്പുഴയിലും പുതിയ പോപ്പ് അപ് സ്‌റ്റോറുകൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു..കൂടുതല്‍ കാര്‍ഷികവ്യാപന മേഖലയിലേയ്ക്ക് ചുവടുവയ്ക്കുന്നതിന്റെ ഭാഗമായി, കൃഷിയില്‍ താത്പര്യമുളള, വ്യക്തികള്‍,സ്ഥാപനങ്ങള്‍,ഷോപ്പുകള്‍ എന്നിവയ്ക്ക് മാരാരി ഫ്രെഷുമായി കൈകോര്‍ക്കാം..തോട്ടം ഒരുക്കല്‍ മുതല്‍ വിപണനം വരെയുളള സഹായങ്ങള്‍ ഞങ്ങള്‍ ചെയ്തുതരും..മാര്‍ക്കറ്റ് കയറ്റിറക്കങ്ങള്‍ക്ക് സ്വാധീനിക്കാന്‍ കഴിയാത്ത തരത്തില്‍ വര്‍ഷത്തില്‍ രണ്ടു തവണ മാത്രം മാറ്റം വരുന്ന സ്ഥിരവില ഉറപ്പുനല്‍കുന്ന വിപണന പിന്തുണയും ലഭിക്കും...

താത്പര്യമുളളവര്‍ക്ക് നിഷാദിനെ വിളിക്കാം..9846335888

English Summary: Organic vegetable farming of Nishad
Published on: 24 April 2020, 11:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now