Updated on: 19 June, 2023 2:39 PM IST
P. Sadasivam with Krishi jagran Founder& and Editor in Chief MC Dominic and Director Shiny Dominic

ഇന്ത്യയുടെ 40 ാമത് ചീഫ് ജസ്റ്റിസും മുൻ കേരള ഗവർണറുമായ പി സദാശിവം (പളനിസാമി സദാശിവം) കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കൃഷി ജാഗരൺ സന്ദർശിച്ചത്. കൃഷിജാഗരൺ കർഷകർക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളെ അഭിനന്ദിച്ച അദ്ദേഹം കൃഷിജാഗരൻ്റെ മുന്നോട്ടുള്ള വളർച്ചയിൽ പിന്തുണ നൽകുമെന്നു വ്യക്തമാക്കിയിരുന്നു. അന്ന് തന്നെ അഗ്രിക്കൾച്ചർ വേൾഡിൻ്റെ ഏറ്റവും പുതിയ എഡിഷൻ പ്രത്യേക പതിപ്പിൻ്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചിരുന്നു.

പി സദാശിവം

എം. പതഞ്ജലി ശാസ്ത്രിക്ക് ശേഷം തമിഴ്‌നാട്ടിൽ നിന്ന് ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ജഡ്ജിയും, ഒരു സംസ്ഥാനത്തിൻ്റെ ഗവർണയായി നിയമിക്കപ്പെടുന്ന ആദ്യത്തെ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയാണ്. നരേന്ദ്ര മോദി സർക്കാർ നിയമിക്കുന്ന കേരളത്തിലെ ആദ്യ ഗവർണറാണ് അദ്ദേഹം.

1949 ഏപ്രിൽ 27ന് ഈറോഡ് ജില്ലയിലെ ഭവാനിക്ക് സമീപം കടപ്പനല്ലൂരിലെ സധാരണ കർഷക കുടുംബത്തിലാണ് സദാശിവം ജനിച്ചത്. ശിവകാശിയിലെ അയ്യ നാടാർ ജാനകി അമ്മാള് കോളേജിൽ ബിഎ ബിരുദം നേടിയ ശേഷം അദ്ദേഹം ചെന്നൈയിലെ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് ബിരുദം നേടി. തുടർന്ന് 1973 ജൂലൈ 25ന് മദ്രാസിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 1996 ൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിനായ അദ്ദേഹത്തെ 2007 ഏപ്രിലിൽ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റി. 2007 ഓഗസ്റ്റ് 21-ന് അദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്തി.

ഭരണകാലത്ത് ചീഫ് ജസ്റ്റിസ് എന്ന നിലയിൽ, അദ്ദേഹം ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ ജനറൽ കൗൺസിൽ ചെയർമാനായിരുന്നു. 2014ൽ വിരമിച്ച ശേഷം 2019 വരെ ഷീലാ ദീക്ഷിതിൻ്റെ പിൻഗാമിയായി അദ്ദേഹം കേരള ഗവർണറായി.

ജസ്റ്റിസ് പി സദാശിവത്തിൻ്റെ വിധിന്യായങ്ങൾ

റിലയൻസ് ഗ്യാസ് ജഡ്ജ്മെൻ്റ് ഉൾപ്പെടെ സദാശിവം നിരവധി വിധിന്യായങ്ങൾ നടത്തിയിട്ടുണ്ട്. "നമ്മുടേത് പോലെയുള്ള ഒരു ദേശീയ ജനാധിപത്യത്തിൽ, ദേശീയ ആസ്തികൾ ജനങ്ങളുടേതാണ്" എന്നും "അത്തരം ആസ്തികൾ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കനുസൃതമായി വികസിപ്പിക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഉടമസ്ഥതയിലുള്ളത്" എന്നും അദ്ദേഹം വിധിയെഴുതി.

P. Sadasivam with Krishijagran Teams

വിവാദമായ ഗ്രഹാം സ്റ്റെയിൻസിന്റെ ട്രിപ്പിൾ കൊലപാതക കേസിലും അദ്ദേഹം വിധി പ്രസ്താവിക്കുകയും വിധിയിൽ ദാരാ സിംഗിന്റെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും ചെയ്തു.

മാത്രമല്ല 1993ലെ മുംബൈ സ്‌ഫോടനക്കേസിൽ ജസ്‌റ്റിസ് ബി എസ് ചൗഹാനൊപ്പം ബോളിവുഡ് നടൻ സഞ്ജയ് ദത്തിനെ ആയുധ നിയമപ്രകാരം അഞ്ച് വർഷം തടവിന് ശിക്ഷിച്ച് സദാശിവം വിധി പ്രസ്താവിച്ചു.

2019 ശേഷം അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുകയും പൂർണമായും കാർഷിക രംഗത്തേക്ക് ഇറങ്ങുകയും ചെയ്തു.

ബന്ധപ്പെട്ട വാർത്തകൾ: കൃഷി ജാഗരൺ സന്ദർശിച്ച് മുൻ ചീഫ് ജസ്റ്റിസ് പി സദാശിവം

English Summary: Relegation from status to agricultural life; P Sadashivath's life journey!
Published on: 19 June 2023, 02:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now