ചരിത്രമുറങ്ങുന്ന ഒരാദിവാസി കേന്ദ്രമാണ് മധ്യപ്രദേശിലെ മാണ്ട്‌ല. നര്‍മ്മദയുടെ ഓരം പറ്റി നില്‍ക്കുന്ന മാണ്ട്‌ല കാര്‍ഷികപരമായി ഏറെ പ്രാധാന്യമുള്ള ഇടമാണ്. നാഗപ്പൂര്‍,ജബല്‍പൂര്‍,റായ്പൂര്‍ എന്നീ വന്‍നഗരങ്ങളുമായുള്ള കണക്ഷനും പ്രധാനമാണ്. എന്നാല്‍ ഇതൊന്നും അവിടത്തെ ആദിവാസികള്‍ക്ക് ഒരു തരത്തിലും പ്രയോജനം ചെയ്തിരുന്നില്ല. ജില്ലയിലെ ആകെയുള്ള 9 ബ്ലോക്കുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമെ ജലസേചന സൗകര്യമുണ്ടായിരുന്നുള്ളു, മറ്റിടങ്ങളില്‍ മഴയെ ആശ്രയിച്ചായിരുന്നു കൃഷി. ഈ ഘട്ടത്തിലാണ് പിന്നോക്ക പ്രദേശങ്ങളുടെ ഉദ്ഗ്രഥനം വിപണിമൂല്യമാക്കാന്‍ ലക്ഷ്യമിടുന്ന ഏക്ഗാവോണ്‍( Ekgaon) എന്ന അഗ്രി എന്റര്‍പ്രൈസ് അവിടെ എത്തുന്നത്. ബിസിനസിന് പ്രധാനം പ്രദേശത്തെ കാര്‍ഷികമേഖലയുടെ ശാക്തീകരണമാണ് എന്നവര്‍ നിശ്ചയിച്ചു. അതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണിലൂടെ കാര്‍ഷിക പുരോഗതിക്കുള്ള ഉപദേശങ്ങല്‍ നല്‍കാന്‍ തുടങ്ങി.
രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത് ഫലം കണ്ടു.ഏക്ഗാവോണിന്റെ ഉപദേശപ്രകാരം ജലമാനേജ്‌മെന്റും നിലമൊരുക്കലും വിത്ത് സംരക്ഷണവും വളത്തിന്റെയും കീടനാശിനിയുടെയും നിയന്ത്രിത ഉപയോഗവും നടത്തിയതോടെ ഉത്പ്പാദനവും ആദായവും വര്‍ദ്ധിച്ചു. ഉത്പ്പന്നം വര്‍ദ്ധിച്ചതോടെ അതിന്റെ വില്‍പ്പനയ്ക്കായി മാഹിഷ്മതി ഫാം പ്രോഡ്യൂസേഴ്‌സ് കമ്പനി എന്ന കര്‍ഷക കൂട്ടായ്മ 2015 ഏപ്രിലില്‍ രജിസ്റ്റര്‍ ചെയ്തു. അംഗങ്ങള്‍ക്ക് വിത്ത് വിതരണം ചെയ്തായിരുന്നു കമ്പനിയുടെ തുടക്കം.കുറച്ച് വിത്ത് വിതരണ കമ്പനികളുമായി ധാരണയുണ്ടാക്കി കൃഷിക്കാരന് ആവശ്യമായ വിത്ത് വീടുകളില്‍ എത്തിച്ചുകൊടുത്തു. അംഗങ്ങള്‍ക്ക് വിലക്കുറവില്‍ വിത്തുകിട്ടി എന്നുമാത്രമല്ല യാത്രച്ചിലവും സമയവും ഇതിലൂടെ ലാഭിക്കാന്‍ കഴിഞ്ഞു. കമ്പനിക്ക് 5 ലക്ഷം രൂപ ടേണ്‍ ഓവറും കൃഷിക്കാരന് 3 കിലോ വിത്തിന് തുല്യമയാ 50 രൂപ വീതം ഓരോ ബാഗിലും ലാഭവും ലഭിച്ചു.
ന്യായവിലയ്ക്ക് രാസവളം ലഭ്യമാക്കിയെങ്കിലും രാസവള ഉപയോഗം പരമാവധി നിയന്ത്രിക്കാനും എഫ്പിസി ശ്രദ്ധിച്ചു. പരമ്പരാഗതമായി രാസവളം ഉപയോഗിക്കാത്തവരായിരുന്നു മാണ്ട്‌ലയിലെ ആദിവാസികള്‍. മിക്ക കര്‍ഷകര്‍ക്കും കന്നുകാലികളുളളതിനാല്‍ ചാണകവും മൂത്രവും തന്നെ ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കുകയായിരുന്നു. എങ്കിലും വിത്തിന്റെ ബിസിനസ് വലിയ മാതൃക തന്നെയായിരുന്നു. അത് തുടരുകയും ചെയ്തു. ' 2015-16 ല്‍ 5 - 5.5 ലക്ഷമായിരുന്ന കച്ചവടം 2019 ല്‍ 25 ലക്ഷമായി ഉയര്‍ന്നു', കമ്പനിയുടെ ഭാരവാഹിയായ സുരേന്ദ്ര ഗുപ്ത പറഞ്ഞു. കച്ചവടക്കാരില്‍ നിന്നും പൂര്‍ണ്ണമായും കര്‍ഷകരെ മാറ്റിയെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഗോതമ്പിന്റെയും പയറുവര്‍ഗ്ഗങ്ങളുടെയും വിത്തുകള്‍ സ്വയം ഉത്പ്പാദിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. കൃഷി വിഗ്യാന്‍ കേന്ദ്രയുമായി സംസാരിച്ചു. ഫൗണ്ടേഷന്‍-1 വിത്തുകള്‍ സംഘടിപ്പിച്ച് അടുത്ത സീസണില്‍ 20 ഏക്കറില്‍ വിതയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.
തുടക്കത്തില്‍ 500 കര്‍ഷകരെക്കൊണ്ട് 1509 ബാസ്മതി, ഉത്പ്പന്നം തിരികെ എടുത്തുകൊളളാം എന്ന ഉറപ്പില്‍ കൃഷി ചെയ്യിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബാസ്മതിക്ക് അന്താരാഷ്ട്ര തലത്തില്‍ തിരിച്ചടി നേരിട്ടതിനാല്‍ വില്‍പ്പന നടത്താന്‍ പ്രയാസമാവുകയും കര്‍ഷകര്‍ക്ക് കുറഞ്ഞ താങ്ങുവില നല്‍കാന്‍ വിഷമിക്കുകയും ചെയ്തു. അതോടെ മാഹിഷ്മതി പരീക്ഷണം ഒഴിവാക്കി പരമ്പരാഗത വിളകളുടെ ഉത്പ്പാദന-വിതരണത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
കച്ചവടത്തിന് പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ക്കു പുറമെ ,അഗ്രി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് എന്‍സിഡിഇഎക്‌സുമായും വ്യാപാരം തുടങ്ങി. ' ഞങ്ങള്‍ കഴിഞ്ഞ മാസമാണ് ആദ്യമായി എന്‍സിഡിഇഎക്‌സ് പ്ലാറ്റ്‌ഫോം കച്ചവടത്തിനായി ഉപയോഗിച്ചത്. 10 മെട്രിക് ടണ്‍ കടല വില്‍പ്പനയ്ക്കു വച്ചു. തുറന്ന മാര്‍ക്കറ്റില്‍ വിലകുറഞ്ഞിട്ടും ഞങ്ങളുടെ ഉത്പ്പന്നത്തിന് ലഭിച്ച സുരക്ഷയിലൂടെ ആ വ്യാപാരത്തില്‍ 24,000 രൂപ ലാഭിക്കാന്‍ കഴിഞ്ഞു. ഇത്തരത്തില്‍ പുരോഗമനപരവും ഉപകാരപ്രദവുമായ ഒരു മാര്‍ക്കറ്റിംഗ് മാധ്യമം അനുഗ്രഹമായി ', ഗുപ്ത പറഞ്ഞു. ഇത്തരം അനുഗുണമായ നിലപാടുകളില്‍ കര്‍ഷകര്‍ക്കുളള വിശ്വാസം കാരണം ഇപ്പോള്‍ മാഹിഷ്മതിയുടെ അംഗത്വം ആയിരം കവിഞ്ഞു. ഫ്യൂച്ചര്‍ ട്രേയ്ഡിംഗിന് പുറമെ പാക്കേജിംഗിലും കോണ്‍ട്രാക്ട് ഫാമിംഗിലും ഡയറക്ട് സെല്ലിംഗിലും കമ്പനി ഇടപെടുന്നുണ്ട്. കര്‍ഷകര്‍ക്ക് പരമാവധി പ്രയോജനം ഉണ്ടാക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം .
ഭുവന്‍ ഭാസ്‌ക്കര്‍,
അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ,
നാഷണല്‍ കമ്മോഡിറ്റി ആന്റ് ഡെറിവേറ്റീവ്‌സ് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് (എന്‍സിഡിഇഎക്‌സ്)