ഉന്നത വിദ്യാഭ്യാസം നേടുക എന്നത് ഏതൊരു ചെറുപ്പക്കാരനേയും പോലെ സ്വരൂപിനും ആഗ്രഹമാണ്. എന്നാൽ സാധാരണ ചെറുപ്പക്കാർക്കില്ലാത്ത ഒരാഗ്രഹം കൂടിയുണ്ട് ഈ അദ്ധ്വാനിയായ യുവാവിന് . മണ്ണിനോടിണങ്ങിയുള്ള ജീവിതം . സാധാരണ ചെറുപ്പക്കാർ ഓൺലൈനിൽ ഉണ്ടാവും ഏതു നേരവും . സ്വരൂപിനെ അടുത്തറിയുന്നവർക്കറിയാം തിരക്കാണ് " ഈ ചെറുപ്പക്കാരനെ ഒരിക്കലും കിട്ടില്ല ഫോണിൽ . അതെ . സ്വരൂപിന് നേരമില്ല വെറുേതേ ഫോണിൽ കളയാൻ. കൃഷിയെക്കുറിച്ച് മാത്രമാണ് ചിന്ത.
പരമ്പരാഗത രീതികളും ശാസ്ത്രീയ അറിവുകളും സംയോജിപ്പിച്ചു കൊണ്ടുള്ളതാണ് സംസ്ഥാന കൃഷി വകുപ്പിന്റെ കോളേജ് വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ലഭിച്ച സ്വരൂ പ് കുന്നംപുളളിയുടെ കൃഷി. പ്ലസ് ടു വിന് പഠിക്കുമ്പോഴാണ് ജൈവകൃഷിയിൽ സജീവമാകുന്നത്. ഏഴുവർഷം പിന്നിടുമ്പേൾ ഇന്ന് മിടുക്കനായ ഒരു കർഷകൻ കൂടിയാണ് സ്വരൂപ് രവീന്ദ്രൻ .
സുഭാഷ് പാലേക്കറിന്റെ സീറോ ബജറ്റ് ഫാമിംഗ് രീതിയാണ് തുടക്കത്തിൽ തന്നെ പിന്തുടർന്നിരുന്നതെങ്കിലും ഇതോടൊപ്പം പരമ്പരാഗത കൃഷിരീതികളും കൂടി സ്വരൂപ് കൂട്ടിച്ചേർത്തു.Although Subhash Palekar's Zero Budget Farming Method was initially adopted, Swarup also added traditional farming methods. 4 വെച്ചൂർ പശു, ആട്, കോഴി, തേനീച്ച, മത്സ്യം എന്നിവയും സ്വരൂപ് വളർന്നുന്നുണ്ട്.
അച്ഛൻ അഡ്വ. രവീന്ദ്രൻ കുന്നം പുള്ളി, അമ്മ കൃഷ്ണകുമാരി , മുത്തശ്ശി ലീല അമ്മ തുടങ്ങിയവർ പ്രോത്സാഹനവും സഹായവും നൽകി കൂടെയുണ്ട്. സഹോദരി രേഷ്മ ദന്തഡോക്ടറാണ്.
കോയമ്പത്തൂർ JCT Engineering College ലെ MTech Structural Engineering വിദ്യാർത്ഥിയാണ്. He is an MTech Structural Engineering student at JCT Engineering College, Coimbatore
കേരള യുവജനക്ഷേമ ബോർഡിന്റെ വിവേകാനന്ദ യുവ പ്രതിഭാ പുരസ്കാരവും സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ വിദ്യാർത്ഥി ജൈവകർഷക പുരസ്കാരവും ലഭിച്ചിട്ടുണ്ട്.he has been awarded the Vivekananda Yuva Pratibha Award by the Kerala State Youth Welfare Board and the Student Organic Farmer Award by the Sarojini Damodaran Foundation.
സ്വരൂപിന്റെ കൃഷി വിശേഷങ്ങൾ
10 ഏക്കറിലാണ് നെൽകൃഷി . രക്ത ശാലി, ഞവര തവളക്കണ്ണൻ, ജ്യോതി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. വളമായി ചാണകവും പച്ചിലവളവും മാത്രം..
5 ഏക്കർ സ്ഥലത്ത് മഞ്ഞൾ, ഇഞ്ചി, പച്ചക്കറികൾ , കുരുമുളക് എന്നിവയും കൃഷി ചെയ്യുന്നു.
മിത്രകീടങ്ങളുടെ സാന്നിദ്ധ്യമുള്ളതിനാൽ തണ്ടുതുരപ്പൻ, ഓലചുരുട്ടി തുടങ്ങിയവയുടെ ആക്രമണം ഉണ്ടാകാറില്ല.
മണ്ണിന് ഫലഭൂയിഷ്ടി ഉള്ളതിനാൽ ബാക്ടീരിയ രോഗങ്ങളും ഇല്ല.
താൻ കൃഷി ചെയ്യുന്ന ഉല്പന്നങ്ങൾ മായം കലരാതെയും ഇടനിലക്കാരില്ലാതെയും വിപണിയിലെത്തിക്കാൻ സ്വരൂപിന് കഴിഞ്ഞു.
കുന്നംപുള്ളി ഓർഗാനിക് ഫ്രം പാലക്കാട്Kunnampully organic from Palakkadu
കുന്നം പുള്ളി ഓർഗാനിക് Kunnampully organicഎന്ന പേരിൽ അരി, അരിപ്പൊടി, അവൽ, തവിട്, പൊടിയരി തുടങ്ങിയവ ജൈവരീതിയിൽ വിപണിയിലെത്തിക്കുന്നുണ്ട്. വെച്ചൂർ പശുവിന്റെ മൂത്രം സംസ്കരിച്ച് ആർക്ക് എന്ന ഔഷധവും സ്വരൂപ് നിർമ്മിക്കുന്നുണ്ട്
കൂടാതെ, നെയ്യ്, തൈര് പാൽ എന്നിവയും മങ്ങൾ പ്പൊടി, കുരുമുളക് പൊടി , ചുക്ക് വെളിച്ചെണ്ണ തുടങ്ങിയ ഉല്പന്നങ്ങളെല്ലാം കുന്നം പുള്ളി ഓർഗാനിക്കിന്റെKunnampully organic പേരിനു കീഴിൽ വിപണിയിലെത്തുന്നു.
രാഷ്ട്രീയത്തിലും സജീവമായ സ്വരൂപ് നാട്ടിലെ ഒരു പ്രധാന രാഷ്ട്രീയപ്പാർട്ടിയുടെ യുവജന വിഭാഗത്തിൽ പ്രവർത്തിക്കുന്നുണ്ട്.
സംസ്ഥാനത്ത് 6 ജില്ലകളിലും വിദേശത്തും കുന്നം പുള്ളി ഓർഗാനിക് Kunnampully organic എന്ന ബ്രാന്റിൽ കാർഷികോൽപന്നങ്ങളും മൂല്യവർദ്ധിത ഉല്പന്നങ്ങും വിപണനം ചെയ്യുന്നുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കീടനാശിനി കമ്പനികളുടെ കൃഷിയിടപരീക്ഷണം നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവായി.........