ആധുനിക സാങ്കേതിക വിദ്യകളുടെ കണ്ടുപിടിത്തം മാനവരാശിയ്ക്കും പുരോഗതിക്കും എല്ലാക്കാലത്തും മുതൽക്കൂട്ടാണ്. ഇത്തരത്തിൽ ലോകമെമ്പാടുമുള്ള നിരവധി വ്യവസായങ്ങൾക്ക് ഉത്തേജനമാകുകയാണ് ഡ്രോൺ സാങ്കേതികവിദ്യ. കാർഷിക മേഖലയിലും ഇത് വിഭിന്നമല്ല.
ജനസംഖ്യപെരുപ്പം പ്രധാന പ്രശ്നമാകുന്ന സാഹചര്യത്തിൽ ഭക്ഷ്യഉപഭോഗത്തിന് ആനുപാതികമായി ഭക്ഷ്യ ഉൽപ്പാദനവും വർധിപ്പിക്കുക എന്നത് അനിവാര്യമാണ്. ഇതിന് പരമ്പരാഗത കൃഷിരീതികൾക്കപ്പുറത്തേക്ക് കാർഷിക- വ്യവസായങ്ങളിലേക്കും നൂതന സാങ്കേതിക വിദ്യകളിലേക്കും ചുവട് വക്കാൻ കർഷകരും നിർബന്ധിതരായി. ഇതിന്റെ ഫലമാണ് കാർഷിക വൃത്തികളിലും ഡ്രോണുകളുടെ ഉപയോഗം നടപ്പിലാക്കിയത്.
കാർഷിക രംഗത്ത് ഡ്രോണുകളിലൂടെ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പിലാക്കാൻ കഴിയുമെന്നാണ് ഡ്രോൺ ഫെഡറേഷൻ ഓഫ് ഇന്ത്യ- Drone Federation of India (ഡിഎഫ്ഐ- DFI) പ്രസിഡന്റ് സ്മിത്ത് ഷാ പറയുന്നത്. 'വരും വർഷങ്ങളിൽ കാർഷിക മേഖലയിൽ ഡ്രോണുകൾ നിർണായക പ്രാധാന്യമർഹിക്കുന്നുവെന്നും, ഇത് തൊഴിലാളി ക്ഷാമം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണെന്നും ഡൽഹി കൃഷി ജാഗരൺ ഓഫീസ് സന്ദർശന വേളയിൽ സ്മിത്ത് ഷാ വിശദമാക്കി.
കാർഷിക മേഖലയിൽ ഡ്രോൺ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രധാനമായും 3 നേട്ടങ്ങളാണ് സാധ്യമാക്കാനാകുന്നത്.'
കാർഷിക വൃത്തിക്ക് വേണ്ടിവരുന്ന സമയം ലാഭിക്കാനും ജലത്തിന്റെ വിനിയോഗം പരിമിതപ്പെടുത്താനും രാസവസ്തുക്കൾ ശരിയായ അളവിൽ കൃത്യമായി തളിക്കുന്നതിനും ഡ്രോണുകൾ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ഈ നൂതനസാങ്കേതിക വിദ്യ ഹൈ-ടെക് കർഷകർക്ക് മാത്രം പ്രാപ്യമായതാണോ എന്ന് സംശയമുണ്ടാകാം.
'ഡ്രോൺ ഉപയോഗിക്കുന്നതിന് എഞ്ചിനീയറാകണമെന്നില്ല. 10-ാം ക്ലാസ് യോഗ്യതയുള്ള ആൾക്കും ഇത് ഉപയോഗിക്കാൻ കഴിയും. വാഹനം ഓടിക്കാൻ ഡ്രൈവിങ് ലൈസൻസ് ആവശ്യമാണെന്നത് പോലെ ഡ്രോൺ പ്രവർത്തിപ്പിക്കുന്നതിനായി ഡ്രോൺ പൈലറ്റ് ലൈസൻസ് നിർബന്ധമാണ്.
ബന്ധപ്പെട്ട വാർത്തകൾ: കിസാൻക്രാഫ്റ്റ് പമ്പ്‌സെറ്റ് 80% സബ്‌സിഡി നിരക്കിൽ ലഭ്യമാണ്
ഗ്രാമപ്രദേശങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്, പത്താം ക്ലാസ് പാസായ കർഷകർക്ക് (അല്ലെങ്കിൽ യുവാക്കൾക്ക്) 5 ദിവസത്തെ ഡ്രോൺ പൈലറ്റ് കോഴ്‌സിൽ പരിശീലനം നേടാനും ഡ്രോൺ പൈലറ്റ് ലൈസൻസ് നേടാനും കഴിയും. ഇങ്ങനെ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് നിരവധി തൊഴിലവസരങ്ങളും സ്വന്തമാക്കാം.'
https://digitalsky. dgca.gov.in/home എന്ന വെബ്സൈറ്റിലൂടെയും https://digitalsky.dgca.gov.in/home വെബ്സൈറ്റിലൂടെയും ഇതിനുള്ള അപേക്ഷ സമർപ്പിക്കാം. ഡ്രോൺ ഉപയോഗിക്കുന്നതിന് മറ്റ് അനുമതികളോ ലൈസൻസുകളോ ആവശ്യമില്ലെന്നും സ്മിത്ത് ഷാ വെളിപ്പെടുത്തി.
എന്നാൽ ഡ്രോൺ ഉപയോഗം തൊഴിലാളികളെ നശിപ്പിക്കുകയല്ല, പകരം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. 500 കിലോ മീറ്റർ ദൂരെ വരെയുള്ള വിളകൾക്ക് ജലസേചനം നടത്തുന്നതിനും കീടനാശിനി പ്രയോഗത്തിനുമെല്ലാം ഡ്രോണുകൾ ഉപയോഗിക്കാമെന്നതിനാൽ രാസവസ്തുക്കളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാനാകുമെന്നതും എടുത്തുപറയേണ്ട മറ്റൊരു നേട്ടമാണ്.
കൂടുതൽ വിജയഗാഥകൾ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Features'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും വിജയഗാഥ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.