Updated on: 1 June, 2023 6:21 PM IST
World Milk Day: The dairy industry is the backbone of the agricultural sector

ഇന്ന് ലോക ക്ഷീര ദിനം ( World Milk Day) ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള ഫുഡ് ആൻ്റ് അഗ്രിക്കൾച്ചർ ഓർഗനൈസെഷനാണ് (The Food and Agriculture) ജൂൺ 1 ന് അന്താരാഷ്ട്ര ക്ഷീര ദിനമായി അംഗീകരിച്ചത്. പാലിന്റെ പ്രാധാന്യത്തെ തിരിച്ചറിയുന്നതിനും ക്ഷീര വ്യവസായത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനും, അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.

കാർഷിക മേഖലയുടെ നട്ടെല്ലാണ് ക്ഷീര മേഖല എന്ന് പറയാം. കാരണം 2 പതിറ്റാണ്ടായി ലോക രാജ്യങ്ങളെയെല്ലാം പിന്‍തള്ളി പാലുല്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് എത്തി നിൽക്കുന്നത് ഇന്ത്യയാണ്. 8 വർഷത്തിനിടെ വർധിച്ചത് 51 ശതമാനമാണ്. ആകെ ഉത്പ്പാദനത്തിൻ്റെ 24 ശതമാനവും ഇന്ത്യയിൽ നിന്നും, അത്കൊണ്ട് തന്നെ ഇന്ത്യൻ സാമ്പത്തിക രംഗത്ത് ക്ഷീര വിപണിക്കുള്ള പ്രാധാന്യം തള്ളിക്കളയാൻ പറ്റുന്നതല്ല.

ലോകക്ഷീര ദിനത്തിൽ നമ്മൾ ഇന്ത്യക്കാൻ മറക്കാൻ പാടില്ലാത്ത പേരാണ് ഡോ.വർഗീസ് കുര്യൻ, ഇന്ത്യയിലെ ധവള വിപ്ലവത്തിൻ്റെ പിതാവ് എന്ന് അറിയപ്പെടുന്ന വർഗീസ് കുര്യനാണ് പാലുൽപ്പാദനത്തിനെ മെച്ചപ്പെടുത്തുന്നതിനായി പാലുൽപ്പാദനം വ്യവസായവൽക്കരിച്ച് വിപ്ലവം സൃഷ്ടിച്ചത്. രാജ്യത്തിലെ ക്ഷീര വ്യവസായത്തിൻ്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. അങ്ങനെ നവംബർ 26 ദേശീയ ക്ഷീര ദിനമായി ഇന്ത്യ ആചരിക്കുകയും, ഇന്ത്യയുടെ മിൽക്ക് മാൻ എന്ന വിശേഷണം അദ്ദേഹം നേടിയെടുക്കുകയും ചെയ്തു.

ക്ഷീര കർഷകർക്കായി വിവിധ പദ്ധതികളാണ് കേന്ദ്ര സർക്കാരും കേരള സർക്കാരും സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ 1962 എൻ ബാലകൃഷ്ണ പിള്ള ഡയറക്ടറായി കേരളത്തിൽ ആദ്യ ക്ഷീര വികസന വകുപ്പ് രൂപീകരിച്ചു. ആദ്യം തിരുവന്തപുരത്തും പിന്നീട് എറണാകുളത്തും, കോഴിക്കോടും ജില്ലാ ഓഫീസുകൾ ആരംഭിച്ചു . മിൽക്ക് ഷെഡ് വികസന പദ്ധതി, ക്ഷീര സംഘങ്ങൾക്കുള്ള ധന സഹായം ,വാണിജ്യാടിസ്ഥാനത്തിൽ തീറ്റപ്പുൽക്കൃഷി,കാലിത്തീറ്റ സബ്സിഡി ,പാൽ ഇൻസെന്റീവ്, പശുക്കൾക്ക് ഇൻഷുറൻസ്, ചെറുകിട ഡയറി പദ്ധതികള്‍ക്ക് കാലിത്തീറ്റ വിതരണം തുടങ്ങി വിവിധ പദ്ധതികളാണ് കേരളത്തിൽ നടപ്പിലാക്കിവരുന്നത്.

ഒരു സമ്പൂർണ ആഹാരമാണ് പാൽ. ശരീരത്തിന് ഏറ്റവും ഊർജ്ജമേകുന്ന പാനീയം, കാൽസ്യത്തിൻ്റെ ഉള്ളടക്കം എല്ലിൻ്റേയും പല്ലിൻ്റേയും ആരോഗ്യത്തിനെ സംരക്ഷിക്കുന്നു. പാലിൽ നിന്ന് ഉണ്ടാക്കുന്ന ഉത്പ്പന്നങ്ങളായ തൈര്, മോര്, പനീർ, നെയ്യ്, എസ്ക്രീ എന്നിവയും ആരോഗ്യത്തിലും, രുചിയിലും മുൻപന്തിയിലാണ്.

ക്ഷീരോത്പ്പന്ന നിർമാണം പാലിൻ്റെ മൂല്യവും ഉപഭോഗവും വർധിപ്പിക്കും എന്നതിൽ സംശയമില്ല, ഗ്രാമീണ മേഖലയിലുള്ളവർക്ക് വരുമാന മാർഗമായി സ്വീകരിക്കാൻ പറ്റുന്ന വ്യവസായങ്ങളിൽ ഒന്നാണ് ക്ഷീരോത്പ്പന്ന നിർമാണം . ധാരാളം ഉത്പ്പന്നങ്ങൾ വളരെ ചെറിയ സമയം കൊണ്ട് ഉണ്ടാക്കാൻ പറ്റും എന്നതിനാൽ സമയ നഷ്ടത്തേയും ഇത് ഇല്ലാതാക്കുന്നു, മാത്രമല്ല ഇത് ക്ഷീരോത്പ്പന്ന മേഖലയ്ക്ക് കരുത്തേകുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: World Water Day 2023: പാഴാക്കരുത് വെള്ളം; മലിനമാക്കരുത് ജല സ്രോതസ്സുകൾ

English Summary: World Milk Day: The dairy industry is the backbone of the agricultural sector
Published on: 01 June 2023, 12:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now