Updated on: 14 November, 2020 7:34 AM IST
സന്ദേഷ് (ദീപാവലി സ്പെഷൽ)

കൂട്ടുകാരെ ഈ ദീപാവലി ദിനത്തിൽ എല്ലാവർക്കുമായി എന്റെ വക ഞാനുണ്ടാക്കി പരീക്ഷിച്ച കുറച്ചു മധുര വിഭവങ്ങൾ തന്നെയാവട്ടെ എല്ലാവർക്കും സ്നേഹത്തിന്റെയും നന്മയുടെയും പ്രകാശപൂരിതമായ ദീപാവലി ആശംസകൾ

സന്ദേഷ് (ദീപാവലി സ്പെഷൽ)

പാൽ - 1ലിറ്റർ
ചെറുനാരങ്ങാ നീര് - 2tbsp
പഞ്ചസാര - 2tbsp
കുങ്കുമപ്പൂ - ഒരു നുള്ള്
പിസ്ത - അലങ്കരിക്കാൻ ആവശ്യത്തിന്

ഒരു പാത്രത്തിൽപാൽതിളയ്ക്കുമ്പോൾ നാരങ്ങാനീര് ചേർത്ത് നന്നായി പിരിയും വരെ ഇളക്കുക.ഇത് ഒരു നേർത്ത തുണിയിൽ അരിക്കുക.തണുത്ത വെള്ളമൊഴിച്ച് കഴുകിയ ശേഷം നന്നായി പിഴിഞ്ഞ് വെള്ളം മുഴുവൻ കളഞ്ഞ് പനീർ തയ്യാറാക്കുക.

തയ്യാറാക്കിയ പനീർ,പഞ്ചസാര,ഒരു നുള്ള് saffron ഇവ മിക്സിയിൽ അടിച്ച് മയപ്പെടുത്തുക.(കൈ കൊണ്ട് നന്നായി തിരുമ്മിയാലും മതി ).

ഒരു പാനിൽ പനീർ ചേർത്ത് med.flameൽ 5-7 മിനിറ്റ് വഴറ്റുക.പാനിൽ നിന്ന് വിട്ടു വരുമ്പോൾ വാങ്ങി ചെറു ചൂടിൽ നന്നായി തിരുമ്മി ചെറിയ ഉരുളകളാക്കി ചെറുതായി അമർത്തുക.നടുവിൽ ചെറിയ കുഴിയുണ്ടാക്കി പിസ്ത നുറുക്കിയത് വെച്ച് അലങ്കരിക്കുക.

പൊരി ലഡു

ഒരു പാനിൽ 2കപ്പ് പൊരിയിട്ട് ചെറിയ തീയിൽനന്നായി വറുത്തു വെക്കുക.കുഴിവുള്ള ഒരു നോൺ സ്റ്റിക് പാനിൽ 2ടേബിൾസ്പൂൺ പഞ്ചസാരയിട്ട് ഉരുകി ഇളം ബ്രൗൺ നിറമാവുമ്പോൾ അതിലേക്ക് 1/2 ടിൻ കണ്ടെൻസ്ഡ്.മിൽക്ക് ചേർത്ത് ചെറിയ തീയിൽ ഇളക്കുക നന്നായി കുറുകി വിരലിൽ ഒട്ടുന്ന പരുവമാവുബോൾ.സ്വല്പം മഞ്ഞ കളറും വറുത്ത പൊരിയും കുറച്ചു ഏലക്കപ്പൊടിയുമിട്ട്.നന്നായി ഇളക്കി കുറച്ചു ചൂടാറിയാൽ ഉരുട്ടിയെടുക്കാം.വേണമെങ്കിൽ അണ്ടിപ്പരിപ്പും കിസ്മിസും ചേർക്കാം.രുചികരമായ പൊരി ലഡ്ഡു വൃത്തിയുള്ള കുപ്പിയിലിട്ട് സൂക്ഷിക്കാം

അവിൽ ലഡ്ഡു

വെള്ള അവിൽ 2കപ്പ്

കണ്ടെൻസ്ഡ് മിൽക് 1 ടിൻ

നെയ്യ്‌ 2 ടേബിൾ സ്പൂൺ

തേങ്ങ ചിരവിയത് 1/2 കപ്പ്

ഏലക്കപ്പൊടി 1/2 ടീസ്പൂൺ

10 അണ്ടിപ്പരിപ്പ് നുറുക്കിയത്

കിസ്മിസ് ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ഒരു പാനിൽ നെയ്യൊഴിച്ചു കിസ്മിസ് വറുത്തു മാറ്റി വെക്കുക.ശേഷം അവിലിട്ട് ചെറിയ തീയിൽ നന്നായി വറുക്കുക അതിലേക്ക് കണ്ടെൻസ്ഡ് മിൽക്കും തേങ്ങയും ഏലക്കാപൊടിയും ചേർത്തിളക്കുക കയ്യിൽ ഒട്ടുന്ന പരുവമാവുമ്പോൾ തീ ഓഫ് ചെയ്ത് അണ്ടിപ്പരിപ്പും ചേർത്തു സ്വല്പം ചൂടാറിയ ശേഷം നടുവിൽ ഓരോ കിസ്മിസ് വെച്ചുരുട്ടിയെടുക്കുക.രുചികരമായ അവൽ ലഡ്ഡു തയ്യാർ.

ഈത്തപ്പഴം ഹൽവ

1 കപ്പ് ഫ്രഷ് ഈത്തപ്പഴം കുരു കളഞ്ഞു 1 കപ്പ് പാലിൽ നന്നായി അരച്ചെടുക്കുക.ഒരു നോൺസ്റ്റിക് പാനിൽ 2 ടേബിൾ സ്പൂൺ നെയ്യൊഴിച് അതിലേക്ക് അരച്ചെടുത്ത ഈത്തപ്പഴം ഇട്ട് ചെറിയ തീയിൽ ഇളക്കുക 5മിനട്ട് ഇളക്കിയ ശേഷം അതിലേക്ക് 2വലിയ സ്പൂൺ കൂവപ്പൊടിയോ അല്ലെങ്കിൽ കോൺഫ്ലോറോ ചേർത്ത് വീണ്ടും ഇളക്കി നെയ് തെളിഞ്ഞു വശങ്ങളിൽ നിന്ന് വിട്ടു പോരുന്ന പരുവമാവുമ്പോൾ ഏലക്കായും ചെറിയ ജീരകവും ചുക്കും കൂടി പൊടിച്ചതും ചേർത്ത് തീ ഓഫ് ചെയ്ത് ഒരു പ്ലേറ്റിലേക്കാക്കി മുകളിൽ ബദമോ അണ്ടിപ്പരിപ്പോ ഇട്ട് തണുത്ത ശേഷം മുറിച്ചെടുത്തു കഴിക്കാം.

പോഷകപ്രദവും രുചികരവുമായ ഈത്തപ്പഴം ഹൽവ റെഡി.

ഈത്തപ്പഴം ഹൽവ

1 കപ്പ് ഫ്രഷ് ഈത്തപ്പഴം കുരു കളഞ്ഞു 1 കപ്പ് പാലിൽ നന്നായി അരച്ചെടുക്കുക.ഒരു നോൺസ്റ്റിക് പാനിൽ 2 ടേബിൾ സ്പൂൺ നെയ്യൊഴിച് അതിലേക്ക് അരച്ചെടുത്ത ഈത്തപ്പഴം ഇട്ട് ചെറിയ തീയിൽ ഇളക്കുക 5മിനട്ട് ഇളക്കിയ ശേഷം അതിലേക്ക് 2വലിയ സ്പൂൺ കൂവപ്പൊടിയോ അല്ലെങ്കിൽ കോൺഫ്ലോറോ ചേർത്ത് വീണ്ടും ഇളക്കി നെയ് തെളിഞ്ഞു വശങ്ങളിൽ നിന്ന് വിട്ടു പോരുന്ന പരുവമാവുമ്പോൾ ഏലക്കായും ചെറിയ ജീരകവും ചുക്കും കൂടി പൊടിച്ചതും ചേർത്ത് തീ ഓഫ് ചെയ്ത് ഒരു പ്ലേറ്റിലേക്കാക്കി മുകളിൽ ബദമോ അണ്ടിപ്പരിപ്പോ ഇട്ട് തണുത്ത ശേഷം മുറിച്ചെടുത്തു കഴിക്കാം.

പോഷകപ്രദവും രുചികരവുമായ ഈത്തപ്പഴം ഹൽവ റെഡി.

മോഹൻതാൽ

മോഹൻതാൽ

കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയ മൊഹന്ദർ പോലെയുള്ള രുചിയേറെയുള്ള ഒരു മധുരമാണ് . പാൽഖോവ ചേർക്കാറില്ല.. മിക്കവാറും സ്ഥലങ്ങളിൽ ഇത് രണ്ടും ഒന്നാണെന്നും പറയാറുണ്ട്. എന്റെ വീട്ടിൽ പ്രീതി എന്നൊരു ചേച്ചി നിന്നിരുന്നു. അവർ ചെറുപയർ പരിപ്പ് പൊടിച്ചും ഇതുണ്ടാക്കുമായിരുന്നു. അവർക്കു ഇത് രണ്ടും രണ്ടാണ്. എന്തായാലും രണ്ടും സൂപ്പർ രുചിയാണ്.

ചേരുവകൾ

പഞ്ചസാര സിറപ്പിനായി

1. പഞ്ചസാര - 1കപ്പ്‌
2. വെള്ളം- 3/4 കപ്പ്‌
3. കുങ്കുമ ത്രെഡുകൾ- ¼ ടീസ്പൂൺ
4. ഏലം പൊടി -¼ ടീസ്പൂൺ

മറ്റു ചേരുവകൾ

1. കടലപ്പൊടി - 2 കപ്പ്‌ (ചെറുപയർ പൊടിച്ചതും ചേർത്ത് ഉണ്ടാക്കാം )
2. നെയ്യ് /ഉപ്പില്ലാത്ത വെണ്ണ-3 ടീസ്പൂൺ
3. പാൽ- 3 ടീസ്പൂൺ
4. നെയ്യ് / ഉപ്പില്ലാത്ത വെണ്ണ-1 കപ്പ്

പാകം ചെയ്യുന്ന രീതി 

1. ഒന്നാമതായി, ഒരു വലിയ പാത്രത്തിൽ കടലപ്പൊടി എടുത്ത് നെയ്യ്, പാൽ എന്നിവ ഉപയോഗിച്ച് പൊടിക്കുക. ഇത് വലിയ കണ്ണിയുള്ള അരിപ്പയുടെ സഹായത്തോടെ അരിപ്പിക്കുക. മാറ്റി വയ്ക്കുക.
2. വലിയ അടിവശം കട്ടിയുള്ള ചീനച്ചട്ടിയിൽ, ഒരു കപ്പ് നെയ്യ് ചൂടാക്കുക. അതിൽ തെള്ളി വച്ച കൂട്ട് ചേർക്കുക. നന്നായി സംയോജിപ്പിച്ച് തീ കുറയ്ക്കുക. മിശ്രിതം സ്വർണ്ണ തവിട്ട് നിറം ആകുന്നതുവരെ ചെറുതീയിൽ മൂപ്പിക്കുക.
3. പഞ്ചസാര സിറപ്പ് ഈ കൂട്ടിലേക്ക്‌ ചേർക്കുക. നന്നായി യോജിക്കുന്നതു വരെ തുടർച്ചയായി ഇളക്കുക.
5 മിനിറ്റ് അല്ലെങ്കിൽ മിശ്രിതം തണുത്ത് ചെറുതായി കട്ടിയാകുന്നത് വരെ ഇളക്കണം. നെയ്യ് തെളിഞ്ഞു വരുമ്പോൾ തീ ഓഫാക്കണം.. അപ്പോഴേക്കും ഇത് അൽപ്പം ഒട്ടുന്ന പരുവമാകും.

അപ്പോൾ  നെയ്യ് പുരട്ടിയ പ്ലേറ്റിലേക്ക് മിശ്രിതം മാറ്റുക. ഒരു ഗ്ലാസിന്റെ താഴെ വശമുപയോഗിച്ചു ഒരു ഇഞ്ച് കട്ടിയുള്ള ബ്ലോക്കാക്കുക. ഇതിനു മുകളിലേക്കി  നന്നായി മൂപ്പിച്ച പിസ്തയും കശുവണ്ടിയും ചേർക്കുക. 2-3 മണിക്കൂർ പൂർണ്ണമായും തണുക്കുക.
മൊഹന്തലിനെ ചതുര കഷണങ്ങളായി മുറിക്കുക. ഒരാഴ്ചയോളം ഈ മധുരം ഇരിക്കും കേട്ടോ

അവൽ വിളയിച്ചത്

ചേരുവകൾ

1:അവൽ-250 ഗ്രാം (ചുമന്ന അവൽ ആണ് ഞാൻ എടുത്തിരിക്കുന്നത്)
2:ശർക്കര-250 ഗ്രാം അരക്കപ്പ് വെള്ളമൊഴിച്ച് പാനിയാക്കിയത് ( മധുരം നിങ്ങളുടെ ആവശ്യം അനുസരിച്ച് എടുക്കുക)
3:തേങ്ങ പീര -1 കപ്പ്(ആവശ്യമനുസരിച്ച് എടുക്കുക)
4:തേങ്ങാക്കൊത്ത്-1 കൈപ്പിടി
5:അണ്ടിപ്പരിപ്പ്-10 എണ്ണം
6:കറുത്ത മുന്തിരി-10 എണ്ണം
7:കറുത്ത എള്ള്-1 ടീസ്പൂൺ
8:പൊട്ടുകടല-1 കൈപ്പിടി
9:ഏലക്കാപ്പൊടി- കാൽ ടീസ്പൂൺ
10:ചെറിയ ജീരകപ്പൊടി-കാൽ ടീസ്പൂൺ
11: ചുക്കുപൊടി-2 പിഞ്ച്
12: നെയ്യ്-4 ടേബിൾസ്പൂൺ(നിങ്ങളുടെ ആവശ്യമനുസരിച്ച് എടുക്കുക)

പാചക വിധം

ചുവടുകട്ടിയുള്ള ഒരു ഉരുളി വെച്ച് ചൂടാവുമ്പോൾ
മൂന്ന് ടേബിൾസ്പൂൺ നെയ്യ് ഒഴിക്കുക ഇതിലേക്ക് അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്ത്, പൊട്ടുകടല,മുന്തിരി, എള്ള് എന്നിവ ഓരോന്നായി വറുത്തുകോരി മാറ്റുക.
അതിനു ശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ശർക്കരപ്പാനി ഒഴിച്ച് ചെറുതീയിൽ
നല്ലതുപോലെ ഇളക്കുക. ശർക്കര കയ്യിലെടുത്ത് നോക്കുമ്പോൾ കയ്യിൽ ഒട്ടി നൂല് പാകുന്ന പരുവമായി വന്നാൽ തേങ്ങ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക .

തേങ്ങായിൽ നല്ലതുപോലെ ശർക്കര പിടിച്ചുകഴിഞ്ഞാൽ വറുത്ത വെച്ച തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, മുന്തിരിങ്ങ, ,അവൽ എന്നിവ ചേർത്തു നല്ലതുപോലെ മിക്സ് ആക്കുക.
ശർക്കര വറ്റി വരുമ്പോൾ ഏലക്കാപ്പൊടി, ജീരകപ്പൊടി, ചുക്കുപൊടി, പൊട്ടുകടല വറുത്ത വറുത്തഎള്ള്, ഒരു ടേബിൾസ്പൂൺ നെയ്യ് എന്നിവ ചേർത്ത് നല്ലതുപോലെ ഒന്നുകൂടി മിക്സ് ചെയ്തു തീ ഓഫ് ചെയ്യുക.

രുചികരമായ അവൽ വിളയിച്ചത് റെഡിയായിക്കഴിഞ്ഞു.

ജീരകപ്പൊടി ,ചുക്കുപൊടിയും , നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ ചേർക്കേണ്ട.

English Summary: deepavali sweet food
Published on: 14 November 2020, 07:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now