തേങ്ങ അരച്ച് ചേർത്തിട്ടുള്ള എല്ലാ വിഭവങ്ങളും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. അതിലേറ്റവും സ്വാദിഷ്ടമായ ഒരു വിഭവമാണ് 'ചെമ്മീൻ ഇളവൻ തേങ്ങ'. ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവത്തിന് വേണ്ട പ്രധാന ചേരുവകൾ.
കരിക്ക് രണ്ടെണ്ണം
ചെമ്മീൻ - 120 ഗ്രാം
സവാള - 80 ഗ്രാം
ഇഞ്ചി - 05 ഗ്രാം
പച്ചമുളക് രണ്ടെണ്ണം
വെളിച്ചെണ്ണ മൂന്ന് ടേബിൾ സ്പൂൺ
മഞ്ഞൾപൊടി ഒരു ടേബിൾ സ്പൂൺ
മല്ലിപ്പൊടി ഒരു ടേബിൾസ്പൂൺ
കാശ്മീരി മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ
കറിവേപ്പില-05 ഗ്രാം
വെളുത്തുള്ളി-05 ഗ്രാം
മല്ലിയില-05 ഗ്രാം
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാക്കുക, അതിലേക്ക് ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് വഴറ്റുക. ഇത് നന്നായി വഴുന്നു കഴിയുമ്പോൾ സവാള കൂടി ചേർത്ത് വീണ്ടും വഴറ്റുക.
തുടർന്ന് ഇതിലേക്ക് മസാലപ്പൊടികൾ ചേർക്കുക. അത് ചൂടായ ശേഷം ചെമ്മീൻ ചേർത്ത് പാകത്തിന് വെള്ളം ചേർത്ത് വേവിക്കുക. ഈ കറിക്കൂട്ട് വെന്ത് പാകമാകുമ്പോൾ കഷണങ്ങളാക്കി വച്ചിരിക്കുന്ന കരിക്ക് ചേർത്ത് അടുപ്പിൽ നിന്നും മാറ്റുക.