1. Farm Tips

പഴകിയ കഞ്ഞിവെള്ളവും പഴകിയ തൈരുമുണ്ടെങ്കിൽ കറിവേപ്പില കൃഷി പൊടിപ്പൊടിക്കാം... ഇല പുള്ളി രോഗവും പമ്പകടത്താം..

നമ്മുടെ വിഭവങ്ങൾക്ക് രുചി പകരാൻ ഏറ്റവും പ്രധാനമായും വേണ്ട ഒരു ആഹാര പദാർഥമാണ് കറിവേപ്പില. എന്നാൽ പലർക്കും ഇടയിലും ഉണ്ടാവുന്ന ഒരു പ്രശ്നമാണ് കറിവേപ്പില മണ്ണിൽ പിടിച്ചു കിട്ടാൻ വളരെ പ്രയാസമാണ് അല്ലെങ്കിൽ അവ തഴച്ച് വളരുന്നില്ല എന്നത്.

Priyanka Menon
Curry Leaves
കറിവേപ്പില

നമ്മുടെ വിഭവങ്ങൾക്ക് രുചി പകരാൻ ഏറ്റവും പ്രധാനമായും വേണ്ട ഒരു ആഹാര പദാർഥമാണ് കറിവേപ്പില.

എന്നാൽ പലർക്കും ഇടയിലും ഉണ്ടാവുന്ന ഒരു പ്രശ്നമാണ് കറിവേപ്പില മണ്ണിൽ പിടിച്ചു കിട്ടാൻ വളരെ പ്രയാസമാണ് അല്ലെങ്കിൽ അവ തഴച്ച് വളരുന്നില്ല എന്നത്. എന്നാൽ കറിവേപ്പില കൃഷി നല്ല രീതിയിൽ നടത്തുവാൻ ചില കൃഷി ടിപ്സുകൾ ഉപയോഗിക്കേണ്ടതുണ്ട്. അത്തരത്തിൽ ചില പൊടിക്കൈകളാണ് താഴെ വിവരിക്കുന്നത്.

കറിവേപ്പില കൃഷി രീതി (curry leaves cultivation)

കാലവർഷാരംഭത്തോടെ കറിവേപ്പില കൃഷി ആരംഭിക്കാം. സാധാരണ മണ്ണിലോ, ഗ്രോബാഗുകളിലോ, വലിയ വീപ്പകളിലോ കറിവേപ്പില വെച്ചുപിടിപ്പിക്കാം. സാധാരണ കറിവേപ്പില രണ്ടിനമുണ്ട്. വലിയ ഇലകൾ ഉള്ളതും, ചെറിയ ഇലകൾ ഉള്ളതും. ഇത്തരത്തിൽ രണ്ട് തരത്തിലുള്ള തൈകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. സാധാരണഗതിയിൽ വേരിൽ നിന്ന് പൊട്ടിമുളക്കുന്ന തൈകൾ ഉപയോഗപ്പെടുത്തിയാണ് പലരും കൃഷി ആരംഭിക്കുന്നത്. കുരു പാകിയും ചിലയിനങ്ങൾ വെച്ചു പിടിപ്പിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് സുഹാസിനി എന്ന ഇനം. സാധാരണ മണ്ണിൽ നടുമ്പോൾ മൂന്ന് മീറ്റർ* മൂന്ന് മീറ്റർ അകലത്തിലും  ഒരു മീറ്റർ താഴ്ചയിലും കുഴികളെടുത്ത് അതിൽ ജൈവ വളം, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, കുമ്മായം എന്നിവ ചേർത്ത് കുഴി മൂടണം. അതിനുശേഷം ഇതിൽ തൈകൾ പറിച്ചു നടാം.

ഗ്രോ ബാഗിൽ ആണ് തൈ നടുവാൻ ഉദ്ദേശിക്കുന്നതെങ്കിൽ ആദ്യം കരിയില പകുതി നിറച്ച്, മണ്ണ്, മണൽ, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കി തൈകൾ വച്ചു പിടിപ്പിക്കാം. 15 ദിവസത്തിനു ശേഷം ജൈവ വളപ്രയോഗം നടത്താം. ഗ്രോബാഗിൽ ആണെങ്കിലും, മണ്ണിൽ ആണെങ്കിലും കറിവേപ്പില കൃഷി പൊടിപൊടിക്കാൻ ചില വിദ്യകൾ ഉണ്ട്.

Curry Leaves
കറിവേപ്പില

കറിവേപ്പില കൃഷി ആദായകരമാക്കാൻ ചില പൊടിക്കൈകൾ ( Easy tips for curry leaves cultivation)

ഒരു ചെറിയ പാത്രം കഞ്ഞിവെള്ളം, ഒരുപിടി കടലപ്പിണ്ണാക്ക്, രണ്ട് ടേബിൾ സ്പൂൺ തൈര്(ചീത്തയായതാണ് കൂടുതൽ അഭികാമ്യം) 20 ഗ്രാം ശർക്കര എന്നിവ നന്നായി മിക്സ് ചെയ്തു ഒരു ദിവസം മുഴുവൻ പുളിപ്പിക്കാൻ വയ്ക്കുക. അതിനുശേഷം പത്തിരട്ടി വെള്ളം ചേർത്ത് ഇത് ചെടികൾക്ക് ചുവടെ ഒഴിച്ചു കൊടുക്കുക. പുളിപ്പിക്കൽ പ്രക്രിയ പൂർത്തിയാക്കുന്ന തോടുകൂടി നിരവധി മിത്ര ബാക്ടീരിയകൾ ഇതിൽ ഉടലെടുക്കുകയും, ചെടികളുടെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. കറിവേപ്പിലയിൽ സാധാരണ കണ്ടുവരുന്ന ഇലപ്പുള്ളി രോഗത്തിന് ഒരു പരിഹാരമാർഗ കൂടിയാണിത്. ഇതുകൂടാതെ കറിവേപ്പിലക്ക് താഴെ ചാരം ഇട്ടുg കൊടുക്കുന്നതും, പഴകിയ ഗോമൂത്രവും പച്ചച്ചാണകവും പത്തിരട്ടി വെള്ളം ചേർത്ത് ഒഴിച്ചു നൽകുന്നതുമെല്ലാം കറിവേപ്പില കൃഷി ആദായകരമാക്കാൻ പ്രയോഗിക്കാവുന്ന വിദ്യകളാണ്.

രണ്ടാഴ്ച കൂടുമ്പോൾ സുഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ചു നൽകുന്നതുവഴിയും, ഫിഷ് അമിനോ ആസിഡ് ഒരു ലിറ്റർ വെള്ളത്തിൽ 3ml ചേർത്ത് സ്പ്രേ ചെയ്ത് നൽകുന്നത് വഴിയും എല്ലാ തരത്തിലുള്ള കീടബാധ കളെയും അകറ്റാൻ കഴിയും. നിങ്ങളുടെ വീട്ടിൽ വേസ്റ്റ് ആയി വരുന്ന മീൻ കഴുകിയ വെള്ളവും, ഇറച്ചി കഴുകിയ വെള്ളവും കറിവേപ്പില തഴച്ച് വളരുവാൻ പ്രയോഗിക്കാവുന്ന എളുപ്പ വഴികൾ ആണ്. ഇതുപോലെ തന്നെ ചായില വേസ്റ്റും, ഉള്ളി തോടും, മുട്ടത്തോട് പൊടിച്ചതും ചാണക പൊടിയും മണ്ണും ചേർത്തു ചെടിയുടെ വളർച്ചയ്ക്കനുസരിച്ച് ഗ്രോ ബാഗ് നിറച്ചു നൽകുവാൻ ചേർക്കുന്നത് ചെടിയുടെ വളർച്ച വേഗത്തിലാക്കാൻ ഗുണം ചെയ്യും.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നാട്ടിൻപുറത്തെ അത്ഭുതസസ്യം

കാൻസർ മുതൽ പശുക്കളിൽ കണ്ടു വരുന്ന അകിടുവീക്കം വരെ തടയാം ഈയൊരു ഒറ്റമൂലി കൊണ്ട്

അറിയാം നക്ഷത്രമുല്ലയെ

English Summary: Rice water and curd for curry leaves cultivation

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds