പോഷക ഗുണങ്ങളേറെയുള്ളതും കലോറിമൂല്യം കുറഞ്ഞതുമായ കിഴങ്ങുവർഗമാണ് ക്യാരറ്റ്. പച്ചക്കറികളിൽ ഏറ്റവും കൂടുതൽ ബീറ്റാകരോട്ടിൻ അടങ്ങിയിരിക്കുന്നത് ക്യാരറ്റിൽ ആണ്. കണ്ണിൻറെ കാഴ്ചക്കും കോശങ്ങളുടെ വളർച്ചയ്ക്കും ഇതിലും മികച്ചത് വേറെയില്ല.
100 ഗ്രാം ക്യാരറ്റ് അടങ്ങിയിരിക്കുന്ന പോഷകമൂല്യങ്ങൾ
- ജലാംശം -86%
- കലോറിമൂല്യം- 48
- ഇരുമ്പ് -ഒരു മില്ലിഗ്രാം
- ബി കോംപ്ലക്സ് - ചെറിയ അളവിൽ
- വിറ്റാമിൻ സി- 3 മില്ലിഗ്രാം
- ബീറ്റാകരോട്ടിൻ - 1890 മൈക്രോഗ്രാം
ക്യാരറ്റ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന രണ്ടു വിഭാഗങ്ങളാണ് ക്യാരറ്റ് കേക്കും, സൺസെറ്റ് സർപ്രൈസും.
റാഗി ക്യാരറ്റ് കേക്ക് തയ്യാറാക്കാൻ വേണ്ട ചേരുവകൾ
- റാഗി മിൽക്ക് 50 മി.ലീ
- ക്യാരറ്റ് ചെറുതായി മിക്സിയിൽ അടിച്ചത് 100ഗ്രാം
- സോഡാക്കാരം - 3 ടീസ്പൂൺ
- ശർക്കരപ്പാനി - 200 മി. ലീ
- ബദാം നന്നായി പൊടിച്ചത് -25 ഗ്രാം
- മുട്ട - രണ്ടെണ്ണം
- വെജിറ്റബിൾ ഓയിൽ - 100 മി. ലീ
പാകം ചെയ്യുന്ന വിധം
ശർക്കരപാനിയിൽ മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ബീറ്റ് ചെയ്യുക. അതിനുശേഷം വെജിറ്റബിൾ ഓയിൽ സാവധാനം ചേർത്ത് വീണ്ടും നന്നായി അടിച്ചു ചേർക്കുക. ഇതിലേക്ക് ക്യാരറ്റ് മിക്സിയിൽ അടിച്ചത് ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക. അതിനുശേഷം ബദാം പൊടിച്ചത്, റാഗി മിൽക്ക്, സോഡാക്കാരം എന്നിവ ചേർത്ത് നന്നായി ഇളക്കിയ ശേഷം ബേക്കിംഗ് ട്രേയിൽ ഒഴിച്ച് ബോയിലിംഗ് രീതിയിൽ 45 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക പ്രഷർകുക്കർ ഉപയോഗിച്ച് ബേക്കിംഗ് ചെയ്യാം.അപ്പോൾ വെയിറ്റ് മുകളിൽ വയ്ക്കരുത്.
സൺസെറ്റ് സർപ്രൈസ്
ഒരു കപ്പ് ക്യാരറ്റ് തൊലി കളഞ്ഞത് ചെറിയ കഷണങ്ങൾ ആക്കിയതും, ഒരു കപ്പ് പൈനാപ്പിൾ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കിയതും, രണ്ടുകപ്പ് കരിക്കിൻ വെള്ളവും ആവശ്യത്തിന് തേനും ഒരുമിച്ച് ചേർത്ത് മിക്സിയിൽ നന്നായി അടിച്ച് അരിക്കാതെ എടുത്താൽ സൺസെറ്റ് സർപ്രൈസ് തയ്യാറാക്കാം. മൂത്രസംബന്ധമായ അസുഖങ്ങൾക്ക് ശമനം കിട്ടാൻ ഇതിലും മികച്ചത് ഇല്ല.