1. News

തേനില്‍ കുതിര്‍ത്ത ബദാം - ഒരു ഉത്തമ ഭക്ഷണം

ആരോഗ്യം, സൗന്ദര്യം, ബുദ്ധി എന്നിവയാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ ദിവസവും ബദാം കഴിച്ചോളു. ഈ ഇത്തിരിക്കുഞ്ഞന്റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. വിറ്റാമിന്‍, മഗ്നിഷ്യം, പ്രോട്ടിന്‍, ഫാറ്റി ആസിഡ്‌, ഫൈബര്‍, മിനറല്‍സ്‌, ആന്റെി ഓക്‌സിഡന്റെ്‌ എന്നിവയാല്‍ സമ്പന്നമാണ്‌ ബദാം. ബദാം ഉല്‍പ്പദാനത്തിന്റെ പ്രധാന കേന്ദ്രം അമേരിക്കയാണ്‌. ദിവസവും 5 ബദാം കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തിന്‌ ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Arun T
തേനില്‍ കുതിര്‍ത്ത ബദാം
തേനില്‍ കുതിര്‍ത്ത ബദാം

ആരോഗ്യം, സൗന്ദര്യം, ബുദ്ധി എന്നിവയാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ ദിവസവും ബദാം കഴിച്ചോളു. ഈ ഇത്തിരിക്കുഞ്ഞന്റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. വിറ്റാമിന്‍, മഗ്നിഷ്യം, പ്രോട്ടിന്‍, ഫാറ്റി ആസിഡ്‌, ഫൈബര്‍, മിനറല്‍സ്‌, ആന്റെി ഓക്‌സിഡന്റെ്‌ എന്നിവയാല്‍ സമ്പന്നമാണ്‌ ബദാം. ബദാം ഉല്‍പ്പദാനത്തിന്റെ പ്രധാന കേന്ദ്രം അമേരിക്കയാണ്‌.

ദിവസവും 5 ബദാം കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തിന്‌ ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഹൃദയാരോഗ്യം വര്‍ധിപ്പിക്കാന്‍ ബദാം വളരെ നല്ലതാണ്.

ബദാമില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍-ഇ കോശങ്ങളെ സംരക്ഷിക്കും.

പതിവായി കഴിക്കുന്നതോടെ, ഓര്‍മ്മയും ബുദ്ധിയും വര്‍ധിപ്പിക്കും.

എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ചര്‍മ്മത്തിന്റെ തിളക്കവും ഭംഗിയും വര്‍ധിപ്പിക്കും.

ഉയര്‍ന്ന്‌ അളവില്‍ നല്ല കൊളസ്‌ട്രോള്‍, പ്രോട്ടിന്‍, മാഗ്നീഷ്യം എന്നിവ അടങ്ങിരിക്കുന്നതിനാല്‍, പ്രമേഹ രോഗികള്‍ കഴിക്കുന്നത്‌ വളരെ നല്ലതാണ്‌.

ബദാം ദിവസവും കഴിക്കുന്നത്‌ കണ്ണുകള്‍ക്ക്‌ വളരെ നല്ലതാണ്‌.

ലൈംഗികശേഷി വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല, പോഷകങ്ങളാല്‍ സമ്പന്നമായ ബദാം ദിവസവുംകഴിക്കുന്നത്‌ ആരോഗ്യവും ഉന്‍മേഷവും നല്‍കും.

വിറ്റാമിന്‍, മിനറല്‍സ്‌, ആന്റെി ഓക്‌സിഡന്റെ്‌ എന്നിവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ഭാരം കുറയ്‌ക്കാന്‍ ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് ദിവസവും ബദാം കഴിക്കുന്നത്‌.

ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്നു.

ഇതിന്റെ ഉള്ളിലുള്ള മഗ്നീഷ്യം രക്‌ത സമ്മര്‍ദ്ദത്തെ നിയന്ത്രിച്ച്‌ നിര്‍ത്തും.

കൊളസ്‌ട്രോളിനെ നിയന്ത്രിച്ച്‌ നിര്‍ത്തും

ഹൃദ്‌രോഗ, സ്ട്രോക്ക്‌ മുതലായ രോഗങ്ങള്‍ വരാതെ തടയുമെന്നു മാത്രമല്ല, ബദാമില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ കാന്‍സറിനെ പ്രതിരോധിക്കും.

ഫോളിക്‌ ആസിഡ്‌ ബദാമില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ ഇതു കഴിക്കുന്നത്‌ നല്ലതാണ്‌.

ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യങ്ങളെ അകറ്റാന്‍ ബദാമിനു കഴിവുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്.

ബദാം രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറച്ച്‌, ഇന്‍സുലിന്റെ അളവ്‌ ആവശ്യാനുസരണം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും ബദാം ഉത്തമമാണ്‌.

ബദാം അരച്ചെടുത്ത്‌ പാലില്‍ ചേര്‍ത്ത്‌ ദിവസവും മുഖത്ത്‌ തേച്ചു പിടിപ്പിക്കുക.15 മിനിറ്റിനു ശേഷം കഴുകി കളയുക. ചര്‍മ്മം തിളങ്ങും.

തേനില്‍ കുതിര്‍ത്ത ബദാം രാവിലെ കഴിക്കുന്നത്‌ കായിക ബലം വര്‍ദ്ധിക്കുന്നതിന്‌ കാരണമാകും. ഈ തേന്‍-ബദാം മിശ്രിതം കഴിയ്ക്കുമ്പോള്‍ തേനിലേയും ബദാമിലേയും എല്ലാ പോഷകങ്ങളും ശരീരത്തില്‍ ഒരുമിച്ചെത്തുന്നു. ഇന്‍സോലുബിള്‍ ഫൈബര്‍, പ്രോട്ടീന്‍, ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍, കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ഇ, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ഒരു പിടി ഗുണങ്ങളാണ് ശരീരത്തിനു ലഭിയ്ക്കുന്നത്.

ചീത്ത കൊളസ്‌ട്രോള്‍ കുറച്ചു നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് തേന്‍-ബദാം മിശ്രിതം. തേനിലെ ആന്റിഓക്‌സിഡന്റുകള്‍ കോശങ്ങളെ നശിപ്പിയ്ക്കുന്ന ഫ്രീ റാഡിക്കല്‍സില്‍സിനെ പ്രതിരോധിച്ച് ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ തടയുന്നു. ഹൃദയ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് തേന്‍ - ബദാം മിശ്രിതം. ബദാമിലെ വൈറ്റമിന്‍ ഇ ഹൃദയാരോഗ്യത്തിനേറെ പ്രധാനം. ശരീരത്തിന്റെ തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് തേന്‍ ബദാം മിശ്രിതം. ഡയറ്റും വ്യായാമവുമൊന്നുമില്ലാതെ തടി കുറയ്ക്കാന് സാധിക്കും

English Summary: BADAM WITH HONEY IS AN EXCELLENT FOOD FOR CHILDREN

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters