Updated on: 25 March, 2021 4:45 PM IST
മീൻകറി

മുളകിട്ട മീന്‍കറി, തേങ്ങ അരച്ച് വെച്ച മീന്‍കറി തുടങ്ങി നിരവധി തരത്തില്‍ മീന്‍കറി തയ്യാറാക്കാം. രുചിയേറിയ മീന്‍കറി തയ്യാറാക്കാനുള്ള നുറുങ്ങുകള്‍ പരീക്ഷിക്കാം

മീന്‍കറിക്കുള്ള കുട്ട് നന്നായി തിളച്ചതിന് ശേഷം മാത്രം മീന്‍ കഷ്ണങ്ങള്‍ ഇട്ടു കൊടുക്കുക. മസാല പുരട്ടി മീന്‍ ഫ്രിഡ്ജില്‍ വെയ്ക്കുക, അല്പ സമയത്തിന് ശേഷം കറിയില്‍ ചേര്‍ക്കാം ചെറിയ ഉള്ളി, പച്ചമുളക്, ഉപ്പ്, പുളി എന്നിവ അരച്ചെടുത്തത് മീനിന് പുറത്ത് മസാലയ്ക്ക് പകരം പുരട്ടി വെയ്ക്കാം. ഇത് വേറിട്ട രുചി നല്‍കും നല്ല നാടന്‍ മണ്‍ചട്ടിയില്‍ മീന്‍ കറി വെയ്ക്കുന്നതാണ് ഉത്തമം. മറ്റു പാത്രങ്ങളെ അപേക്ഷിച്ച് ഇതില്‍ വെച്ചാല്‍ രുചി കൂടും.

ഒരു സ്‌പെഷ്യൽ മീൻകറി ചെയ്തു നോക്കാം

മീൻകറിക്കായി അര കിലോ മീൻ ആവശ്യമായ അളവിൽ മുറിച്ചു കഴുകി വൃത്തിയാക്കി എടുക്കുക.

നെയ്മീനാണ് ഈ മീൻകറിക്കായി എടുത്തിട്ടുള്ളത്. ഏത് മീനും ഈ രീതിയിൽ കറി വെക്കാവുന്നതാണ്. ഇനി ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചതും, എടുക്കുക.

ഇനി മിക്സിയുടെ ചെറിയ ജാറിലേക്ക് മൂന്നര ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടിയും സാധാ മുളക്പൊടിയും മിക്‌സാക്കി ചേർക്കുക. ഇനി കാൽ ടീസ്പൂൺ ഉലുവപ്പൊടി, രണ്ട് നുള്ളു മഞ്ഞൾപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് ഈ പൊടികളെല്ലാം നല്ല സ്മൂത്തായി അരച്ചെടുക്കുക. ഇനി മൂന്നു പീസ് കുടംപുളി നല്ല പോലെ കഴുകിയ ശേഷം കുറച്ചു വെള്ളത്തിൽ കുതിരാനായി വെക്കുക. ഇനി മൺചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് ചതച്ചു വെച്ചിട്ടുള്ള വെളുത്തുള്ളിയും, ഇഞ്ചിയും ചേർത്ത് മൂപ്പിക്കുക.

ശേഷം കുറച്ചു കറിവേപ്പിലയും ചേർത്ത് മീഡിയം ഫ്ളൈമിൽ ഇതെല്ലാം നന്നായി മൂപ്പിച്ചെടുക്കുക. ഇനി മൂപ്പിച്ചെടുത്ത മിക്സിലേക്ക് നേരത്തെ അരച്ചെടുത്ത മസാല ചേർത്ത് ഇളക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് അര കപ്പ് വെള്ളവും ചേർത്ത് ഇളക്കി ഈ ചട്ടിയിലേക്ക് മസാലക്കൊപ്പം ചേർക്കുക. ശേഷം ലോ ഫ്ളൈമിൽ അഞ്ചു മിനിറ്റോളം കറി എണ്ണ തെളിയുന്നത് വരെ വേവിക്കുക. ഇനി വെള്ളമെല്ലാം വറ്റി മസാല വെന്തു വരുമ്പോൾ രണ്ട് കപ്പ് ചൂടുവെള്ളം കറിയിലേക്ക് ചേർത്ത് മിക്‌സാക്കുക. ഇനി കുതിരാനായി ഇട്ടു വെച്ചിരുന്ന പുളി വെള്ളത്തോടൊപ്പം ചേർത്ത് ഇളക്കുക.

ഇനി കുറച്ചു കറിവേപ്പിലയും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി കറി തിളപ്പിക്കുക. ശേഷം തിളച്ചു വരുമ്പോൾ മീൻ ചേർത്ത് കൊടുക്കുക. ശേഷം മീഡിയം ഫ്ളൈമിൽ കറി അടച്ചു വെച്ച് വേവിക്കുക. ഇനി പത്തു മിനിറ്റോളം ഇടയ്ക്കിടെ ചട്ടി ഒന്ന് ചുറ്റിച്ച ശേഷം ലോ ഫ്ളൈമിൽ കറി ഒന്നും കൂടി നെയ് തെളിയുന്നത് വരെ വേവിക്കുക. 

കറി നല്ല പോലെ വെന്തു നെയ് തെളിഞ്ഞു വന്നാൽ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഇളക്കി ഫ്ളൈയിം ഓഫ് ചെയ്യാം. എന്നിട്ട് പത്തു മിനിറ്റോളം കറി അടച്ചു ആവിയിൽ വേവിക്കുക. 

തലേന്ന് രാത്രി മീന്‍ കറി തയ്യാറാക്കി പിറ്റേന്ന് ഉപയോഗിച്ച് തുടങ്ങാം. മസാല കൂട്ടുകള്‍ കറിയിലേക്ക് ഇറങ്ങി രുചി കൂടും.  മീന്‍കറി താളിക്കുമ്പോള്‍ ഉലുവ പൊട്ടിച്ച് താളിക്കാം. അല്ലെങ്കില്‍ അല്പം ഉലുവപൊടി ചേര്‍ക്കുന്നതും രുചി കൂട്ടാന്‍ നല്ലതാണ്.  മീന്‍കറിയില്‍ സവാളയ്ക്ക് പകരം ചെറിയ ഉള്ളി തന്നെ ചേര്‍ക്കാം. നാടന്‍ വെളിച്ചെണ്ണയും രുചി കൂട്ടും തേങ്ങ അരച്ച് ചേര്‍ക്കുന്നതിന് പകരം തേങ്ങപാല്‍ ചേര്‍ത്ത് നോക്കു വേറിട്ടൊരു രുചി ലഭിക്കും

English Summary: Fish curry making tips to increase the taste of curry
Published on: 25 March 2021, 04:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now