ഇന്ത്യൻ അടുക്കളകളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ ഭക്ഷണ ചേരുവകളിലൊന്നായ മഞ്ഞളിന് ശക്തമായ സുഗന്ധവും അതുല്യമായ രുചിയുമുണ്ട്. ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്ന മഞ്ഞൾ ദഹനത്തെ സഹായിക്കുന്നു, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു, തലച്ചോറിന്റെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, എല്ലാത്തരം മുറിവുകളും അണുബാധകളും സുഖപ്പെടുത്തുന്നതിലും ഇത് വളരെ നല്ലതാണ്.
മഞ്ഞൾ ഉപയോഗിച്ചുള്ള അഞ്ച് അത്ഭുതകരമായ പാചകക്കുറിപ്പുകൾ ഇതാ, അത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും നിങ്ങളുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുകയും ചെയ്യും.
മഞ്ഞൾ കുൽഫി
ആന്റിസെപ്റ്റിക്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ നിറഞ്ഞ ഈ മഞ്ഞൾ കുൽഫി ആരോഗ്യകരവും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതുമാണ്. ഇത് ഒരു മികച്ച മധുരപലഹാരവും കൂടിയാണ്. ഫുൾ ക്രീം പാൽ തിളപ്പിച്ച് അതിൽ പുതിയ(കേടാകാത്ത) മഞ്ഞൾ ചേർക്കുക. പഞ്ചസാര ചേർത്ത് പാൽ യഥാർത്ഥ അളവിന്റെ 1/4 ആയി കുറയുന്നത് വരെ തിളപ്പിക്കുക. സിലിക്കൺ അച്ചുകളിലേക്ക് ഒഴിച്ച് ഏകദേശം നാല് മണിക്കൂർ ഫ്രീസ് ചെയ്യുക. ശേഷം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
മഞ്ഞൾ അച്ചാർ
ഒരു ഗുജറാത്തി സ്പെഷ്യൽ വിഭവം, ഈ എരിവും മസാലയും ഉള്ള അച്ചാർ അസംസ്കൃതമായ മഞ്ഞൾ, ഉപ്പ്, നാരങ്ങ നീര് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. നാരങ്ങയിൽ നിന്ന് നീര് എടുത്ത് മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ ചെറിയ മഞ്ഞൾ കഷണങ്ങൾ, നാരങ്ങ നീര്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. എല്ലാം ഒരു പാത്രത്തിൽ ഇട്ട് ആറ് ദിവസം ഫ്രിഡ്ജിൽ വയ്ക്കുക. ആറ് ദിവസത്തിന് ശേഷം, അച്ചാറിനൊപ്പം പറാത്തയോ റൊട്ടിയോ കൂട്ടി കഴിക്കാവുന്നതാണ്.
ഹൽദി സബ്ജി
മല്ലിപ്പൊടി, മുളകുപൊടി, തൈര്, ഉപ്പ് എന്നിവ ഒരുമിച്ച് ഇളക്കുക. കോളിഫ്ലവർ, ഗ്രീൻപീസ് എന്നിവ നെയ്യിൽ വഴറ്റി മാറ്റി വയ്ക്കുക. അതേ പാത്രത്തിൽ കായം, ജീരകം, മുളക് എന്നിവ വഴറ്റുക. മഞ്ഞൾ ചേർത്ത് വീണ്ടും ഇളക്കുക. ഇതിലേക്ക് തൈരും ഇഞ്ചിയും ചേർത്ത് നന്നായി വേവിക്കുക. വെള്ളം, വേവിച്ച കോളിഫ്ലവർ, ഗ്രീൻ പീസ് എന്നിവ ചേർക്കുക. നന്നായി വേവിക്കുക. മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പുക.
മഞ്ഞൾ ദാൽ
ജീരകം, പച്ചമുളക്, കറിവേപ്പില എന്നിവ കുറച്ച് വെളിച്ചെണ്ണയിൽ വഴറ്റി എടുക്കുക. കുറച്ച് മല്ലിയില, പൊടിച്ച മഞ്ഞൾ, കടൽ ഉപ്പ്, ചുവന്ന പയർ എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഏകദേശം 20 മിനിറ്റ് വേവിക്കുക, കുറച്ച് വെള്ളം ഒഴിക്കുക. പയർ നന്നായി പാകമാകുന്നതുവരെ മറ്റൊരു 5-10 മിനിറ്റ് അടച്ച് വേവിക്കുക. മല്ലിയില കൊണ്ട് അലങ്കരിച്ച് ചൂടോടെ ആവിയിൽ വേവിച്ച ചോറിനൊപ്പം വിളമ്പുക.
മഞ്ഞൾ ചോറ്
അരി വെള്ളത്തിൽ കഴുകി ഊറ്റുക, 15-30 മിനിറ്റ് വെള്ളത്തിൽ മുക്കിവയ്ക്കുക. ഒരു പാനിൽ ഒലിവ് ഓയിലും വെണ്ണയും ചേർത്ത് അതിൽ ഉള്ളിയും വെളുത്തുള്ളിയും വഴറ്റുക. അരിയും മഞ്ഞളും ചേർത്ത് നന്നായി ഇളക്കുക. ബേ ഇല ചേർക്കുക. എല്ലാം തിളക്കാൻ വിടുക. 15-20 മിനിറ്റ് മാരിനേറ്റ് ചെയ്യുക.ചൂടോടെ കറിക്കൊപ്പം വിളമ്പുക.
ബന്ധപ്പെട്ട വാർത്തകൾ: ലഞ്ച് ബോക്സിൽ ദുർഗന്ധമോ? ഇതാ ചില നുറുങ്ങു വഴികൾ