Updated on: 20 May, 2022 10:43 AM IST
ഉലുവ ദോശ

ധാരാളം ആരോഗ്യഗുണങ്ങളുടെ കലവറയാണ് ഉലുവ. പ്രമേഹം നിയന്ത്രണത്തിൽ തുടങ്ങി കാൻസർ വരെയുള്ള സാധ്യതകൾ ഇല്ലാതാക്കുവാൻ ഉലുവ സഹായകമാണ്. ഇൻറർനാഷണൽ ചാനൽ ഫോർ വിറ്റാമിൻ ന്യൂട്രീഷൻ റിസർച്ച് പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ 10 ഗ്രാം ഉലുവ ദിവസവും ചൂടു വെള്ളത്തിൽ കുതിർത്ത് കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ മികച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നു. കൂടാതെ തലേദിവസം ഒരു ടേബിൾ സ്പൂൺ ഉലുവ രണ്ട് ഗ്ലാസ് വെള്ളത്തിൽ കുതിർത്ത് വെറും വയറ്റിൽ അതിരാവിലെ കുടിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഇനിയല്പം ഉലുവ വളര്‍ത്താം

ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുവാനും അമിതവണ്ണം കുറയ്ക്കുവാനും മികച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഉലുവയിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നു അതുകൊണ്ട് തന്നെ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും ഉലുവ മികച്ചത് തന്നെ. കൂടാതെ ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉലുവ കഴിക്കുന്നതിനുള്ള ഏറ്റവും മികച്ച രീതി ആയി കണക്കാക്കുന്നത് ഒരു ടേബിൾ സ്പൂൺ ഉലുവ ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ചേർത്ത് ഏകദേശം 10 മിനിറ്റ് നേരം വയ്ക്കുക അതിനുശേഷം അരിച്ചെടുത്ത് നാരങ്ങയും ഒരുനുള്ള് തേനും ചേർത്ത് കുടിക്കുന്നതാണ്. ഉലുവ ദിവസവും കഴിക്കുന്നവർക്ക് തിളങ്ങുന്ന ചർമം ഉണ്ടാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ : ഉലുവ- പ്രമേഹം നിയന്ത്രിക്കുമോ?​

Fenugreek is a storehouse of many health benefits. Fenugreek helps in controlling the risk of everything from diabetes control to cancer.

വിറ്റാമിൻ സി, വിറ്റാമിൻ കെ തുടങ്ങി ജീവകങ്ങളാൽ സമ്പുഷ്ടമായ ഉലുവ ചർമത്തിലെ കറുത്ത പാടുകൾ ഇല്ലാതാകുന്നു. ശരീരത്തിലെ ടോക്സിനുകൾ അകറ്റാൻ ഉലുവ സഹായകമായതുകൊണ്ട് ഉലുവ വെള്ളം കാൻസർ പോലുള്ള രോഗങ്ങളെയും തടയുന്നു. അത്രത്തോളം ആരോഗ്യഗുണങ്ങൾ ഉള്ള ഉലുവ കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന ആരോഗ്യത്തിന് ഏറ്റവും മികച്ച ഗുണങ്ങൾ തരുന്ന രണ്ട് വിഭവങ്ങൾ താഴെ ചേർക്കുന്നു.

ഉലുവ ദോശ

ചേരുവകൾ

  • ദോശ മാവ് -ഒരു കപ്പ്

  • ഉലുവയില അരച്ചത് - കാൽ കപ്പ്

  • എള്ള് - 4 ടീസ്പൂൺ

  • തേങ്ങ പീര - ഒരു ടീസ്പൂൺ

  • ചുവന്നുള്ളി അരിഞ്ഞത് - രണ്ട് ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ചേരുവകൾ ചേർത്തിളക്കി ദോശക്കല്ലിൽ ഓരോ തവി ഒഴിച്ച് ദോശ ഉണ്ടാക്കി ചട്നിയോടൊപ്പം കഴിക്കുക

ഉലുവ ഡ്രിങ്ക്

  • ഉലുവയില - കാൽ കപ്പ്

  • നാരങ്ങ നീര് - ഒന്ന്

  • വെള്ളരിക്ക - 150 ഗ്രാം

  • കാന്താരിമുളക് - 2

  • ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചേരുവകൾ ഒന്നിച്ച് മിക്സിയിൽ വെള്ളം ചേർത്ത് അടിച്ച് അരിച്ചു കുടിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഉലുവ കഴിച്ചാൽ പലതുണ്ട് ഗുണം

English Summary: Here's how to make fenugreek dosa and fenugreek drink to eliminate bad cholesterol
Published on: 20 May 2022, 10:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now