Health & Herbs

ചുവന്നുള്ളി ഒരു ചെറിയ ഉള്ളിയല്ല

നമ്മുടെ അടുക്കളയില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണ് ചുവന്നുള്ളി. പക്ഷെ ഈ കുഞ്ഞുള്ളിയുടെ ഔഷധ ഗുണത്തെപ്പറ്റി വിശദമായി എത്ര പേര്‍ക്ക് അറിയാം. ചുവന്നുള്ളിയെക്കുറിച്ചുള്ള പഴമൊഴിയാണ് ആറു ഭൂതത്തെ കൊന്നവളാണ് ഉള്ളി എന്ന്. ആറു ഭൂതം എന്നാല്‍ പ്രമേഹം, പ്ലേഗ്, അര്‍ബുദം, ഹൃദ്രോഗം, മഹോദരം, ക്ഷയം എന്നീ ആറു രോഗങ്ങളാണ്. 

ലില്ലിയേസി (Lilliaceae) സസ്യകുടുംബത്തില്‍ പെട്ട ഉള്ളിയെ ഇംഗ്ലീഷില്‍ ഒണിയന്‍ (Onion) എന്നും സംസ്‌കൃതത്തില്‍ പലാണ്ഡു എന്നും അറിയപ്പെടുന്നു. ഉള്ളിയില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു. തന്മൂലം ഉള്ളിയുടെ നിത്യോപയോഗം ശരീരവിളര്‍ച്ചയെ തടയും. അരിവാള്‍ രോഗം (സിക്കിള്‍ സെല്‍ അനീമിയ) ഉള്ളിയുടെ നിത്യോപയോഗത്താല്‍ മാറുന്നതാണ്. കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ചയ്ക്കും ചുവന്നുള്ളിയുടെ ഫലം അതിശയകരമാണ്. ഉള്ളി അരിഞ്ഞ് ചക്കര ചേര്‍ത്ത് കുട്ടികള്‍ക്ക് പതിവായി കൊടുക്കുകയാണ് വേണ്ടത്.

ചുവന്നുള്ളി തേനിലരച്ച് പരുത്തിക്കുരു പൊടിച്ചുചേര്‍ത്ത് 10 ഗ്രാം വീതം ദിവസേന 2 നേരം കഴിച്ചാല്‍ ഹീമോഫീലിയ രോഗം ക്രമേണ കുറഞ്ഞുവരുന്നതാണ്. ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ഉറക്കമുണ്ടാകും. ചുവന്നുള്ളി അരിഞ്ഞ് പൊരിച്ചിട്ട് ജീരകവും കടുകും കല്‍ക്കണ്ടവും പൊടിച്ച് ചേര്‍ത്ത് പശുവിന്‍ നെയ്യില്‍ കുഴച്ച് ദിവസേന കഴിച്ചാല്‍ മൂലക്കുരുവിന് ശമനമുണ്ടാകും. രക്താര്‍ശസില്‍ ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചി പഞ്ചസാര ചേര്‍ത്ത് കുടിച്ചാല്‍ രക്തസ്രാവം നില്‍ക്കും. ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാല്‍ കൊളസ്‌ട്രോള്‍ വര്‍ധന ഉണ്ടാകില്ല. തന്മൂലം ഹൃദ്രോഗബാധയെ തടയുവാന്‍ കഴിയും. ഹൃദ്രോഗം വരാന്‍ സാധ്യതയുള്ളവരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണസാധനങ്ങളില്‍ ഏതുവിധമെങ്കിലും ഉള്‍പ്പെടുത്തുന്നത് വളരെ ഗുണപ്രദമാണ്.

shallots


ചുവന്നുള്ളിനീരും കടുകെണ്ണയും സമം കൂട്ടി വേദനയുള്ളിടത്ത് പുരട്ടി തലോടിയാല്‍ വാതം തൊടാതെ കെടും എന്ന് പ്രസിദ്ധമാണ്. ഉള്ളിയും തേനും കൂടി ചേര്‍ത്ത് സര്‍ബത്തുണ്ടാക്കി കുടിച്ചാല്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. രക്തക്കുഴലുകളിലെ ബ്ലോക്ക് തീരുവാനുള്ള ഏക ഔഷധം ചുവന്നുളളിയാണ്. ശരീരാവയവങ്ങള്‍ പൊട്ടിയാല്‍ വ്രണായാമം (ടെറ്റനസ്) വരാതിരിക്കുന്നതിന് ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാല്‍ മതി. ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാല്‍ ടിങ്ചര്‍ അയഡിന്‍ ഉപയോഗിക്കേണ്ട ആവശ്യം വരില്ല.

മറ്റു പച്ചക്കറികളെ പോലെ തന്നെ ചുവന്നുള്ളിയും നമ്മുടെ വീട്ടില്‍ തന്നെ കൃഷിചെയ്തുണ്ടാക്കാം. മട്ടുപ്പാവ് കൃഷിക്കും ഗ്രോബാഗ് കൃഷിക്കും ഏറെ പ്രചാരമേറുന്ന ഈ കാലത്ത് എങ്ങനെ ചുവന്നുള്ളി നമ്മുടെ വീട്ടുമുറ്റത്തു തന്നെ വളര്‍ത്തിയെടുക്കാമെന്ന് നോക്കാം. 

ഒരു ഗ്രോബാഗില്‍ പകുതി ഭാഗം ഉണങ്ങിയ കോഴി വളവും ചാണകവും അധികം ഈര്‍പം ഇല്ലാത്ത മണ്ണും കൂട്ടി ഇളക്കി നിറച്ചതിനു മുകളില്‍ കുറച്ചു നല്ല മണ്ണ് ഇട്ടു കടയില്‍ നിന്ന് വാങ്ങുന്ന ഉള്ളി വച്ച് ഉള്ളി മൂടാന്‍ പാകത്തിന് മണ്ണ് നിറക്കുക. നല്ലവണം ഉണങ്ങിയ മണ്ണ് ആണെങ്കില്‍ വെള്ളം ഒഴിച്ച് തണലില്‍ വയ്ക്കുക. ഉള്ളി മുളച്ചു തുടങ്ങിയാല്‍ ഗ്രോബാഗ് വെയിലുള്ള സ്ഥലത്തേക്ക് മാറ്റുക. സാദാ ഉള്ളി വെള്ളത്തില്‍ കഴുകി വേരുള്ള ഭാഗം നനവുള്ള പ്രതലത്തില്‍ മുട്ടിച്ചു തണലില്‍ വച്ചാല്‍ പെട്ടെന്ന് മുള വരും. അതിനു ശേഷം നടാവുനതാണ്. തനിയെ മുളച്ച ഉള്ളി ആണ് നടുന്നതെങ്കില്‍ കവര്‍ തുടക്കം മുതലേ വെയിലുള്ള സ്ഥലത്തു തന്നെ വെയ്ക്കാം. 

വേനല്‍ക്കാലത്ത് മണ്ണ് നല്ലവണ്ണം നനച്ചു കൊടുക്കണം. വര്‍ഷക്കാലത്ത് നന വളരെ കുറവു മതി. ഉള്ളി നില്‍ക്കുന്ന ഭാഗം വളം ഇല്ലാത്ത പുതു മണ്ണ്! ആണ് നല്ലത്. ഒരു മാസത്തിനു ശേഷം ചുവട്ടില്‍ അല്പം ചാണകവെള്ളം ഒഴിച്ച് കൊടുക്കുക. നല്ല വെയില്‍ ഉള്ള കാലാവസ്ഥയില്‍ 4 മാസത്തിനുള്ളില്‍ ഉള്ളി പറിച്ചെടുക്കാം. തണ്ട് നന്നായി ഉണങ്ങിയാല്‍ മാത്രം ഉള്ളി പറക്കുക. 

Dhanya, Krishi Jagran

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox