സവോള മിക്ക വിഭവങ്ങള്‍ക്കും ആവശ്യമായ ഒരു ചേരുവയാണ്. എന്നാല്‍ പല വിഭവങ്ങള്‍ക്കും പല തരത്തിലാണ് സവോള ചേര്‍ക്കുന്നത്. അതായത് ചില പലഹാരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ തീരെ ചെറുതായി അരിഞ്ഞ് സവോള ചേര്‍ക്കുന്നു. മറ്റ് ചിലപ്പോള്‍ നീളത്തില്‍ അരിഞ്ഞ് ചേര്‍ക്കുന്നു. ഇനി ചില്ലിചിക്കന്‍ പോലുള്ള വിഭവങ്ങള്‍ക്കാണെങ്കിലോ ക്യൂബായി അരിഞ്ഞാണ് ചേര്‍ക്കാറ്. വിവിധ രീതിയില്‍ വളരെ എളുപ്പത്തില്‍ എങ്ങനെ സവോള അരിയാം എന്നു പരിചയപ്പെടാം.
സോഴ അല്ലെങ്കില്‍ ഉള്ളി അരിയുക എന്നു കേള്‍ക്കുമ്പോള്‍ പാചക വിദഗ്ധര്‍ക്ക് അതൊക്കെ വളരെ നിസ്സാരമായി തോന്നിയേക്കാം. എന്നാല്‍ കുക്കിങ് ഒക്കെ പഠിച്ചു വരുന്നവരെ സംബന്ധിച്ച് പല രീതിയില്‍ സവോള അരിയുക എന്നത് അല്‍പം പ്രയാസമേറിയ കാര്യമാണ്. അത്താരക്കാര്‍ക്ക് ഏറെ ഉപയോഗപ്രദമായിരിക്കും ഈ സിമ്പിള്‍ മെത്തേഡ്.
തൊലി കളഞ്ഞ് എടുക്കുന്നു സവോള ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി കഴുകി വൃത്തിയാക്കാനും ശ്രദ്ധിക്കുക. ഇനി സവോള പൊളിക്കുന്നതിനും ഉണ്ട് ഒരു എളുപ്പ മാര്‍ഗം. ഇതിനായി ആദ്യം സവോളയുടെ ബാക്ക് സൈഡ് അല്‍പം മുറിക്കുക. നേര്‍ പകുതിയായി മുറിക്കുകയാണ് ഇനി വേണ്ടത്. സവോള പകുതിയായി മുറിച്ചാല്‍ തൊലി കളയാന്‍ എളുപ്പമായിരിക്കും. അതേസമയം സവോള അല്‍പ സമയം ഫ്രീസറില്‍ വെച്ച ശേഷം മുറിക്കുകയാണെങ്കില്‍ കണ്ണ് അധികമായ നീറില്ല.
സലാഡിന് ഒക്കെ ആവശ്യമായി വരുന്ന തരത്തില്‍ റൗണ്ടിലാണ് സവോള അരിയേണ്ടത് എങ്കില്‍ തൊലി കളയുന്നതിനായി നേര്‍ പകുതിയാക്കേണ്ട ആവശ്യമില്ല. അര മണിക്കൂര്‍ സമയം സവോള തണുത്ത വെള്ളത്തില്‍ ഇട്ടു വയ്ക്കുന്നത് കണ്ണ് നീറുന്നത് കുറയ്ക്കും. അതുപോലെ തന്നെ മൂര്‍ച്ച ഉള്ള കത്തി ഉപയോഗിച്ച് അരിയുന്നതാണ് നല്ലത്. നീളത്തില്‍ അരിയുന്ന സവോള തിക്ക്‌നെസ് കൂട്ടിയും കുറച്ചുമെല്ലാം മുറിക്കാം. ഒരു സവോളയുടെ പകുതി എടുത്ത് അതിനെ മൂന്നായി മുറിച്ച് അടര്‍ത്തിയാല്‍ ക്യൂബ്‌സായി കിട്ടും.