നുറുക്കു ഗോതമ്പ് ലഡ്ഡു
ആവശ്യമുള്ള സാധനങ്ങൾ :-
നുറുക്കു ഗോതമ്പ് - 2 കപ്പ്
പഞ്ചസാര - 1 1/2 കപ്പ്
പാൽ -2 കപ്പ്
നെയ്യ് - 4 ടേബിൾ സ്പൂൺ
കറുത്ത ഉണക്ക മുന്തിരി - ആവശ്യത്തിന്
ഏലക്ക പൊടിച്ചത് - 1/2 ടീ സ്പൂൺ
ഓറഞ്ച് ഫുഡ് കളർ - ഒരു തുള്ളി
ലഡ്ഡു തയ്യാറാക്കുന്ന വിധം :-
ആദ്യം തന്നെ നുറുക്കു ഗോതമ്പ് നന്നായി കഴുകി ഊറ്റി വയ്ക്കുക, അതിനു ശേഷം നന്നായി വറുത്തെടുക്കുക,
വറുക്കുമ്പോൾ എണ്ണയൊന്നും ചേർക്കേണ്ടതില്ല, നന്നായി വറുത്തു കഴിഞ്ഞാൽ ചൂടാറാൻ വയ്ക്കുക.
ചൂടാറിയ നുറുക്കു ഗോതമ്പ് മിക്സർ ജാറിലോട്ട് ചേർത്ത് നന്നായി പൊടിച്ചെടുക്കാം.
ഇനി അടുപ്പ് കത്തിച്ചു അടി കട്ടിയുള്ള പാത്രം വെച്ച് നെയ്യ് ചേർത്ത് കൊടുക്കാം,
നെയ്യ് ചൂടായി വരുമ്പോൾ അതിലോട്ടു ഉണക്ക മുന്തിരി ചേർത്ത് വറുത്തു മാറ്റി വെയ്ക്കാം
ഇനി ആ നെയ്യിലോട്ടു 2കപ്പ് പാൽ ചേർത്ത് കൊടുക്കാം,
ഇപ്പോൾ തന്നെ ഫുഡ് കളറും ചേർത്ത് കൊടുക്കാം ,
പാൽ നന്നായി തിളച്ചാൽ അതിലോട്ടു പൊടിച്ചു വെച്ച നുറുക്കു ഗോതമ്പ് ചേർത്ത് കൊടുക്കാം
എന്നിട്ട് കയ്യെടുക്കാതെ ഇളക്കി കൊടുക്കണം
ഏലക്ക പൊടിച്ചതും ചേർത്ത് കൊടുക്കാം
ഇനി ഇതിലൊട്ട് പഞ്ചസാര പൊടിച്ചത് കൂടി ചേർത്ത് കൊടുക്കാം.
ഇപ്പോൾ നമ്മുടെ ലഡ്ഡു ബോൾ ആക്കാൻ പറ്റുന്ന പാകത്തിൽ റെഡി ആയിട്ടുണ്ടാകും.
അപ്പോൾ ഗ്യാസ് ഓഫ് ചെയ്യാം.
ഇനി ഇതിലൊട്ട് നേരത്തെ മാറ്റിവെച്ച ഉണക്ക മുന്തിരി കൂടി ചേർത്ത് ലഡ്ഡുവിന്റെ രൂപത്തിൽ ഉരുട്ടി എടുക്കാം.അടിപൊളി നുറുക്കു ഗോതമ്പു ലഡ്ഡു തയ്യാറായി