Updated on: 30 March, 2021 3:07 PM IST

മാര്‍ച്ച് 30, ലോക ഇഡ്ഡലി ദിനം

മാര്‍ച്ച് 30ന് ലോക ഇഡ്ഡലി ദിനമായി ഇഡ്ഡലി പ്രിയര്‍ ആഘോഷിക്കുകയാണ്. കാലങ്ങളായി ദക്ഷിണേന്ത്യക്കാരുടെ പ്രാതലിന്റെ പ്രാണനാണ് ഇഡ്ഡലി. വിദേശിയര്‍ അവരുടെ ഇഷ്ടവിഭവങ്ങള്‍ക്കായി ഓരോ ദിനം മാറ്റിവെച്ച് ആഘോഷിക്കുന്ന പതിവില്‍ നിന്നാണ് ഇഡ്ഡലി ദിനത്തിന്റെ പിറവി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇഡ്ഡലിക്ക് ഏറ്റവും പ്രിയം.

ശ്രീലങ്ക, ബര്‍മ്മ, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ഇഡ്ഡലി തീന്‍മേശയിലുണ്ട്. ലോകാരോഗ്യ സംഘടന ഇഡ്ഡലിയെ ഉന്നത പോഷകാഹാരങ്ങളുടെ പട്ടികയില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പോഷക സമ്പുഷ്ടവും സ്വാദിഷ്ടവുമായ ഇഡ്ഡലിയുടെ ജനനത്തെക്കുറിച്ച് പല കഥകളാണ് പരക്കുന്നത്.

അതിലൊന്നിതാണ് ഇന്തോനേഷ്യയിലെ ‘കേട്‌ലി’ എന്ന ഭക്ഷണമാണ് രൂപവും രുചിയും മാറി ഇഡ്ഡലിയായതെന്നാണ് ഒരുകഥ.

‘കേട്‌ലി’ ഇന്തോനേഷ്യയുടെ പ്രിയ ഭക്ഷണവിഭവമായിരുന്നു.ഒരിക്കല്‍ ഇന്തോനേഷ്യയിലെ രാജാവ് വധുവിനെ തേടി തെക്കേ ഇന്ത്യയില്‍ വന്നു. കൂടെ ‘കേട്‌ലി’ പാചകക്കാരും. ആ വിദേശി ഭക്ഷണം നാട്ടില്‍ അങ്ങനെ ഹിറ്റായി. അതിന്റെ രസക്കൂട്ടുകള്‍ മനസ്സിലാക്കി നമ്മുടെ പാചകക്കാര്‍ ഒരു ഇന്ത്യന്‍ ഇഡ്ഡലിക്ക് രൂപം കൊടുത്തു.

ഇന്ത്യയില്‍

കര്‍ണ്ണാടകത്തില്‍ ആണ് ഇഡ്ഡലി ആദ്യമായി രൂപം കൊണ്ടതെന്നാണ് പറയുന്നത്. തമിഴ്‌നാട്ടില്‍ ഏകദേശം 17-ആം നൂറ്റാണ്ടിലാണ് ഇഡ്ഡലി ഭക്ഷിച്ചു തുടങ്ങിയത്. പാലക്കാട്ടെ രാമശ്ശേരി എന്ന ഗ്രാമം അറിയപ്പെടുന്നത് തന്നെ ഇഡ്ഡലിയുടെ പേരിലാണ്. ഈ ഗ്രാമം ഇഡ്ഡലിക്ക് പ്രസിദ്ധിയാര്‍ജിച്ചതതുമാണ്.

English Summary: IDDLI DAY IS MARCH 30 , SOUTH INDIANS MAKE IT A CELEBRATION
Published on: 30 March 2021, 03:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now