ചക്കയുടെ കാലമായി. മഴതുടങ്ങിയാൽ ചക്കപ്പഴത്തിൽ വെള്ളം കയറി മധുരം കുറയും. അതിനാൽ കൂടുതൽ ഉണ്ടെങ്കിൽ ചക്ക പച്ചയ്ക്കു തന്നെ വിവിധ വിഭവങ്ങൾ ഉണ്ടാക്കി കഴിക്കുകയാണ് നല്ലത്.
ചക്കയുടെ പൂഞ്ച് അഥവാ കൂണ്‍ ഉപയോഗിച്ച് നല്ല മസാലക്കറി ഉണ്ടാക്കാം. മൂത്ത ചക്കയുടെ ചുള കഷ്ണമക്കി വേവിച്ച് വെറുതെ മെഴുക്കുപുരട്ടിയൊ കടുകു വറുത്തോ ഉപയോഗിക്കാം. ( കൂഴച്ചക്ക/ പഴംചക്കയാണ് ഇവക്കെല്ലാം നല്ലത്.
പഴുത്ത ചക്കകൊണ്ടു ഇലയപ്പം , ചക്ക വരട്ടി പായസം ,അട പൂര്‍ണ്ണം എന്നിങ്ങനെ ഒട്ടേറെ വിഭവങ്ങള്‍ തയ്യാറാക്കാം.ചക്ക വിഭവങ്ങളില്‍ പ്രധാനമാണ് ചക്ക എരിശ്ശേരി.
ചക്ക എരിശ്ശേരി
ചക്ക എരിശ്ശേരിയുണ്ടാക്കാന്‍ മൂത്തചക്കയുടെ ചുളവേണം. ചക്കച്ചുളയരിഞ്ഞത് പാകത്തിന് വെളളമൊഴിച്ച് മഞ്ഞപ്പൊടിയിട്ട് വേവിക്കണം. വെന്തുവരുമ്പോള്‍ തേങ്ങയും മുളകും ജീരകവും ഉപ്പും ചേര്‍ക്കണം. തിളയ്ക്കുമ്പോള്‍ കടുക് വറുത്തിടുകയും കറിവേപ്പില ചേര്‍ക്കുകയും ചെയ്യാം.
ചക്കപ്പുഴുക്ക്
ചക്കപ്പുഴുക്കിന് ചക്കച്ചുളയും വന്‍പയറും വേവാന്‍ ആവശ്യമുളള വെളളമൊഴിച്ച് പാകത്തിന് ഉപ്പും മുളകും മഞ്ഞളും അരച്ചുചേര്‍ത്ത് വേവിക്കണം. വെളളം പകുതി വറ്റുമ്പോള്‍ കഷണ ങ്ങള്‍ ഇളക്കിയുടച്ച് കട്ടിയാക്കുക. നാളികേരം തിരുമ്മിയതും ജീരകവും ഉളളിയും കൂടിയരച്ച് കുറച്ചുവെളളത്തില്‍ കലക്കിയൊഴിച്ച് കറിവേപ്പിലയുമിട്ട് ഇളക്കി വറ്റിക്കണം. അതിനുശേഷം കടുക് വറുത്തിട്ട് ഉപയോഗിക്കാം.