ചക്ക വട ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ
നന്നായി വിളഞ്ഞ ചക്കച്ചുള
കടലമാവ്
സവാള കൊത്തിയരിഞ്ഞത്
കറിവേപ്പില
ഇഞ്ചി കൊത്തിയരിഞ്ഞത്
പച്ചമുളക്
മല്ലിയില
ആവശ്യത്തിന് ഉപ്പ്
വറുക്കാനാവശ്യമായ എണ്ണ
ആദ്യം ചക്കച്ചുള മിക്സിയിൽ അരച്ചെടുക്കണം. വെള്ളമൊഴിച്ച് അരയ്ക്കരുത്. വൃത്തിയാക്കി യെടുത്ത ചക്കച്ചുള മിക്സിയുടെ ജാറിൽ ഇട്ട് ചെറുതായി മയത്തിൽ അരയ്ക്കുക. പരിപ്പുവട യ്ക്ക് പരിപ്പ് അരയ്ക്കുംപോലെ അധികം അരയണ്ട.
അതിലേക്കു അരിഞ്ഞു വച്ച സവാള ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. കൊത്തിയരിഞ്ഞു വച്ച പച്ചമുളക് ചേർക്കാം. കൊത്തിയരിഞ്ഞ ഇഞ്ചി,. മല്ലിയില എന്നിവ യും ചേർക്കാം. ഒപ്പം കറിവേപ്പിലയും ചേർക്കാം.
നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് കടലമാവും ചേർത്ത് കുഴച്ചെടുക്കുക. വെള്ളം ഒട്ടും ചേർക്കരുത് . നന്നായി കൈകൊണ്ടു കുഴച്ചടുക്കുക. വെള്ളം കൂടി എന്ന് തോന്നിയാൽ അല്പം കടലമാവ് ചേർത്ത് കുഴച്ചെടുക്കാം
കുഴച്ചെടുത്തുകഴിഞ്ഞാൽ കൈ കഴുകി ശേഷം കയ്യിൽ കുറച്ച് എണ്ണ പുരട്ടി കുഴച്ചു വച്ച ചക്ക എടുത്ത് ഉരുട്ടി വട പോലെ ഒരല്പം പരത്തിയെടുക്കുക. അത് എണ്ണയിലേക്ക് ഇട്ടുവേവിച്ചെടു ത്തൽ നല്ല സ്വാദിഷ്ടമായ ചക്കവട റെഡി.
വിവരങ്ങൾക്ക് കടപ്പാട് : ആൻസി മാത്യു പാലാ