നെയ്പ്പത്തൽ
അരിപ്പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു അടിപൊളി നെയ്പ്പത്തൽ അഥവാ പൊരിച്ച പത്തിരി ഉണ്ടാക്കിയെടുക്കാം.ഇത് ഒരുവിധം എല്ലാ കറിക്കും ബെസ്റ്റ് കോമ്പിനേഷൻ ആണ്. ഈവനിംഗ് സ്നാക്ക് ആയും കഴിക്കാവുന്നതാണ്.
ചേരുവകൾ
പത്തിരിപ്പൊടി - രണ്ട് കപ്പ്
റവ - കാൽ കപ്പ്
പെരുംജീരകം - രണ്ട് ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ചെറിയ ഉള്ളി - ഇരുപത് അല്ലിയോളം
ഓയിൽ (സൺഫ്ലവറോ വെളിച്ചെണ്ണയോ) - ആവശ്യത്തിന്
തേങ്ങ ചിരകിയത് - ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ രണ്ട് കപ്പ് പത്തിരിപ്പൊടിയിലേക്ക് കാൽ കപ്പ് റവയും ഉപ്പും ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് മിക്സിയിൽ അരച്ച തേങ്ങയും ചെറിയ ഉള്ളിയും പെരുഞ്ചീരകവും കൂടി ഇട്ട് ഒന്ന് നല്ലപോലെ മിക്സ് ആക്കി ,ഒന്നേമുക്കാൽ കപ്പ് തിളച്ച വെള്ളം കൂടി ഒഴിച്ച് ഒന്ന് മിക്സ് ആക്കി എടുക്കണം. (ചൂടുള്ളതുകൊണ്ട് ആദ്യം ഒരു സ്പൂൺ ഉപയോഗിച്ച് കുഴച്ചാൽ മതി അതിനുശേഷം കൈ കൊണ്ട് നല്ലപോലെ കുഴച്ചു ഉരുട്ടിയെടുക്കുക).
ഇനി ഇത് ഉരുട്ടിയെടുത്ത് 2 പ്ലാസ്റ്റിക് ഷീറ്റിൽ ഓയിൽ തടവി അതിൻ്റ നടുവിൽ വച്ച് ഒരു പ്ലേറ്റ് ഉപയോഗിച്ച് പ്രസ്സ് ചെയ്തു കൊടുത്താൽ പത്തിരി കററ്റ് പെർഫെക്റ്റ് ഷേപ്പ് ആയി കിട്ടുന്നതാണ്.
ഇനി ഇത് ഓയിൽ ഒന്ന് ഫ്രൈ ചെയ്ത് എടുത്താൽ നമ്മുടെ നെയ്പ്പത്തൽ അടിപൊളിയായി പൊങ്ങിവന്നു പെർഫെക്റ്റായി കിട്ടുന്നതാണ്.