പ്രായഭേദമെന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ഐസ്ക്രീം. പ്രത്യേകിച്ച് ചൂടുകാലത്ത് ഒരു ഐസ്ക്രീം കഴിക്കാൻ തോന്നാത്ത വരായി ആരെങ്കിലുമുണ്ടോ? എങ്കിൽ ഐസ്ക്രീം വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ...
ചേരുവകൾ
പാൽ ക്രീം-175 ഗ്രാം
പാൽ-620 ഗ്രാം
പഞ്ചസാര 150 ഗ്രാം
2 മുട്ടയുടെ വെള്ളക്കരു
ഫ്ലേവർ ഇഷ്ടമുള്ളത്.
ഒരു പാത്രത്തിൽ പാലും, ക്രീമും ചെറുതായി ചൂടാക്കിയെടുക്കുക. അല്പം ചൂടായി കഴിയുമ്പോൾ ഇതിലേക്ക് പഞ്ചസാര ചേർത്ത് ഇളക്കുക. ആവി വരാൻ തുടങ്ങുന്ന സമയത്ത് ഇതിലേക്ക് മുട്ടയുടെ വെള്ളക്കരു ചേർത്ത് ഇളക്കുക. ഇതിനുശേഷം അടുപ്പിൽനിന്ന് വാങ്ങി, ഫ്രിഡ്ജിന്റെ സാധാരണ കമ്പാർട്ട്മെൻറ് വെച്ച് തണുക്കുവാൻ അനുവദിക്കുക.
Ice cream is a favorite dish of all ages. Is there anyone who doesn't feel like eating an ice cream, especially in hot weather? Then why not make ice cream at home ...
Ingredients
Milk cream -175 g
-620 g of milk
150 grams of sugar
2 egg whites
Flavor is preferred.
അഞ്ചുമണിക്കൂർ തണുത്തതിനുശേഷം ഇതിലേക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള ഫ്ലേവർ ചേർത്ത് ഇളക്കുക. അതിനുശേഷം ഈ മിക്സ് നന്നായി മിക്സിയിൽ ഒന്നുകൂടി ഇട്ട് അടിക്കുക. മൂന്നു മിനിറ്റോളം നന്നായി അടിച്ചതിനുശേഷം മറ്റൊരു പരന്ന പാത്രത്തിലേക്ക് മാറ്റി ഡീപ് ഫ്രീസറിൽ വെച്ച് തണുപ്പിക്കുക. 3 മണിക്കൂർ കൊണ്ട് മിശ്രിതം നന്നായി തണുത്തു കട്ടിയാക്കും. ഇത് ഒന്നുകൂടി മിക്സിയിൽ ചെറുതായി അടിച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ മാത്രമേ നല്ല മൃദുത്വം കിട്ടുകയുള്ളൂ. സ്വാദിഷ്ഠമായ ഐസ്ക്രീം ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം.