1. Health & Herbs

പലരും അറിയാതെ പോയ പനനൊങ്കിന്റെ ആരോഗ്യഗുണങ്ങൾ

ഐസ് ആപ്പിൾ എന്നാണ് പനനൊങ്ക് അറിയപ്പെടുന്നത്. ദിവസവും ഈ ഫലവർഗം കഴിക്കുന്നതുവഴി ഒരു ദിവസത്തേക്കുള്ള ഊർജ്ജം ഇതിൽനിന്ന് ലഭ്യമാവുന്നു. ജീവകം സി ധാരാളമുള്ളതിനാൽ ഇത് കഴിക്കുന്നത് വഴി രോഗപ്രതിരോധശേഷിയും കൂടുന്നു.

Priyanka Menon
Ice Apple
Ice Apple

ദക്ഷിണേഷ്യയിൽ ധാരാളമായി കണ്ടുവരുന്ന ഒറ്റത്തടി വൃക്ഷമാണ് കരിമ്പന. നല്ല ഉയരത്തിൽ വളർന്നുനിൽക്കുന്ന കറുപ്പു നിറത്തിലുള്ള തടികൾ ഉള്ള കരിമ്പന. സാധാരണയായി ഇതിൻറെ പട്ടകൾ അഥവാ ഓലകൾ പണ്ടുകാലം മുതലേ വീടുകൾ മേയാൻ ഉപയോഗിച്ചിരുന്നു. ഇതിൻറെ തണ്ടിന്റെ പുറത്തെ തൊലി ഭാഗം ബലമുള്ള നാരുകളുടെ ഒരു തലമാണ്. ഇതിനെ കരിമ്പനകളുടെ പാന്തകം എന്ന് വിളിക്കുന്നു.

ഇതിൽനിന്ന് നിർമ്മിക്കുന്ന കയറു കൾക്ക് ഈർപ്പത്തെയും ജൈവ പ്രവർത്തനങ്ങളെയും നിയന്ത്രിക്കാൻ സാമാന്യ കഴിവുണ്ട്. കരിമ്പനകളിൽ തന്നെ പെൺ പനകളും ആൺ പനകളും ഉണ്ട്. ആൺ പനകളിൽ നിന്നാണ് ചെത്തി കള്ള് എടുക്കുന്നത്. കരിമ്പനയുടെ കായയെ പറയുന്ന പേരാണ് പനനൊങ്ക്. ഇത് നല്ലൊരു ദാഹശമനിയും പോഷകാഹാരങ്ങളുടെ കലവറയും ആണ്. മൂത്ത് പഴുത്ത് പതിനൊങ്കുകൾ മണ്ണിൽ വീണ് മുളച്ചു ഇല വിരിയുന്നതിനു മുൻപേ അത് മണ്ണിനടിയിൽ നിന്ന് പിഴുത് എടുക്കുമ്പോൾ കിട്ടുന്ന പന കൂമ്പും നല്ല ആഹാരമാണ്. ഇന്ന് ഒത്തിരി പേർ വ്യാപാര അടിസ്ഥാനത്തിൽ ഇത് കൃഷി ചെയ്യുന്നുണ്ട്.

ഐസ് ആപ്പിൾ എന്നാണ് പനനൊങ്ക് അറിയപ്പെടുന്നത്. ദിവസവും ഈ ഫലവർഗം കഴിക്കുന്നതുവഴി ഒരു ദിവസത്തേക്കുള്ള ഊർജ്ജം ഇതിൽനിന്ന് ലഭ്യമാവുന്നു. ജീവകം സി ധാരാളമുള്ളതിനാൽ ഇത് കഴിക്കുന്നത് വഴി രോഗപ്രതിരോധശേഷിയും കൂടുന്നു. ജീവകം എ ധാരാളമുള്ള പനനൊങ്ക് നേത്ര ആരോഗ്യവും മികവുറ്റതാക്കുന്നു. ഇതുകൂടാതെ കാൽസ്യം, മെഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങി അനവധി ഘടകങ്ങൾ പനനൊങ്കിൽ അടങ്ങിയിരിക്കുന്നു. കാൽസ്യം ധാരാളമുള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് ഏറെ ഫലപ്രദമാണ് ഇതിൻറെ ഉപയോഗം. 

പ്രമേഹരോഗികൾക്ക് പനനൊങ്ക് ഉപയോഗിക്കുന്നതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നില നിർത്താൻ സാധിക്കുന്നു. മൈക്രോ ന്യൂട്രിയൻസ് ധാരാളംഅടങ്ങിയിരിക്കുന്ന ഭക്ഷണപദാർത്ഥമാണ് ഇത്. തടി കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്ക് പനനൊങ്ക് പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

കാരണം എന്തെന്ന് വെച്ചാൽ ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. സോഡിയവും പൊട്ടാസ്യവും അടങ്ങിയ പനനൊങ്ക് ശരീരത്തിലെ നിർജലീകരണം തടയുന്നു. മാത്രവുമല്ല ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. ഇതുകൂടാതെ അസിഡിറ്റി, മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങൾക്ക് പരിഹാരവുമാണ് ഇതിൻറെ ഉപയോഗം. ചൂടുകാലത്ത് മുഖത്തും ശരീരത്തിലെ വിവിധ ഭാഗങ്ങളിലും പ്രത്യക്ഷപ്പെടുന്ന ചൂടുകുരുകൾക്കും ചുവന്ന തടിപ്പുകളും മാറാൻ ഏറ്റവും മികച്ചത് പനനൊങ്ക് ഉപയോഗിക്കുക എന്നതാണ്. ശരീരത്തിനെ തണുപ്പിച്ച് ശരീര ഊഷ്മാവ് കൃത്യമായി നിലനിർത്താൻ ഈ ഫലവർഗം നമ്മളെ സഹായിക്കും

English Summary: health benefits of ice apple

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds