മാങ്ങയണ്ടി ദീര്‍ഘകാലം വിളര്‍ച്ചയെ അകറ്റിനിറുത്തുവാന്‍ സഹായിക്കുന്നു .മാങ്ങയണ്ടി നന്നായി അരച്ചുണ്ടാക്കിയ കുഴമ്പ് തലയില്‍ പുരട്ടിയശേഷം കുറച്ചുസമയം അങ്ങനെ വച്ചേക്കുക. തുടര്‍ന്ന് കഴുകിക്കളയുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിയിഴകള്‍ക്ക് ഉറപ്പ് ലഭിക്കുകയും താരന്‍ ക്രമേണ മാറുകയും ചെയ്യും.
മാങ്ങ അണ്ടിയുടെ കാമ്പ് കൊണ്ടുള്ള ഭക്ഷണക്രമവും അതിൻറെ പോഷകഗുണവും
1. മാങ്ങയണ്ടി കട്ട് കളഞ്ഞ് ദോശമാവിൻറെ കൂടെയിട്ട് കഴിക്കുന്നത് വയറിന് നല്ലതാണ്.
2. മാങ്ങ അണ്ടിയുടെ കട്ട് കളഞ്ഞ് ഊറ്റിയെടുത്ത് അരിപ്പൊടി, ജീരകം, ഉള്ളി, നാളികേരം, മധുരം ആവശ്യമെങ്കിൽ ചേർത്ത് കുറുക്ക്, അട കുമ്പിളിയപ്പം എന്നിവ തയ്യാറാക്കാം. ഇത് സന്ധിവേദനയ്ക്ക് നല്ല ഔഷധമാണ്.
3. മാങ്ങയണ്ടി മുളച്ച് വരുമ്പോൾ പിളർന്ന് വരുന്ന പരുവത്തിലുള്ളത് ഉണക്കിപ്പൊടിച്ച് അടയുണ്ടാക്കാൻ ഉപയോഗിക്കാം. ഇതിൽ മുളയ്ക്കുമ്പോഴുണ്ടാകുന്ന പ്രോട്ടീനുകൾ കൂടുതലാണ്.
മാങ്ങയണ്ടി കട്ട്കളഞ്ഞ് (പുഴുങ്ങിയോ വെള്ളം മാറ്റി മാറ്റിയെടുത്തോ കട്ട് കളഞ്ഞ പരിപ്പ്) ചെറുകഷ്ണങ്ങളാക്കി പാൽക്കഞ്ഞിവെച്ച് പാകപ്പെടുത്തിയെടുക്കുന്നത് നടുവേദനയ്ക്ക് നല്ല ഔഷധമാണ്.
മാങ്ങയണ്ടി നല്ല കിഴികെട്ടി ഇറക്കായിൽ 7 ദിവസം കെട്ടി തൂക്കിയിട്ടും കട്ട് കളയാവുന്നതാണ്. എന്നിട്ട് മുൻപറഞ്ഞതിലെ ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കാം.
മാങ്ങ അണ്ടിയുടെ ചീട
ഉണക്കലരി - 1 ഗ്ലാസ്സ്, മാങ്ങയണ്ടിയുടെ അക്ക് - 5 എണ്ണം, കുരുമുളക്പൊടി - 1 ടീസ്പൂൺ - ഉപ്പ് പാകത്തിന് ഉണക്കലരി പൊടിച്ച്, അക്ക് പൊടി, കുരുമുളക് പൊടി എന്നിവ ഉപ്പ് പാകത്തിന് ഇട്ട് കുഴച്ച് ചീട തയ്യാറാക്കുക. വെളിച്ചെണ്ണയിൽ വറുത്ത് കോരുക.
മാങ്ങയണ്ടി പ്രഥമൻ
മാങ്ങയണ്ടി കട്ട് കളഞ്ഞത് - 1 കപ്പ്, ഗോതമ്പ് പായസം അരി പായസം പ്രഥമൻ കൂട്ടിലിട്ട് തയ്യാറാക്കുക. കുറിപ്പ്: മാങ്ങയണ്ടി പൊടിച്ച് ചീവിയെടുക്കാം.