മോഹൻലാലിൻറെ വെള്ളമൊഴിക്കാത്ത സ്‌പെഷ്യൽ ചിക്കൻ ഡിഷിൻറെ കൂട്ട് ഇവിടെ വിവരിക്കുന്നു
ഒരു സ്പെഷ്യൽ ചിക്കൻ ആണ് ഉണ്ടാക്കാൻ പോകുന്നത്. അതിൽ അധികം മസാലകൾ ഒന്നുമില്ല.
അരക്കിലോ ചിക്കന് വേണ്ടി അളന്നെടുത്ത കൂട്ടുകൾ
എല്ലാം ചതച്ചാണ് ഉണ്ടാക്കുന്നത്. ഉള്ളി ,പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടുക്, പെരുംജീരകം, കുറച്ച് ഗരം മസാല, ചില്ലി ഫ്ലേക്സ് (ഉണക്കമുളക് പൊടിയായി അരിഞ്ഞത്), മഞ്ഞൾ, ഉപ്പ്, ചുട്ട തേങ്ങ എന്നിവയാണ് ആണ് പ്രധാന കൂട്ടുകൾ. ഇവിടെ അരക്കിലോ ചിക്കന് വേണ്ടി അളവിലുള്ള കൂട്ടുകൾ മാത്രമാണ് തയ്യാറാക്കുന്നത്.
ഇതെല്ലാം ചതച്ചിട്ട് ആദ്യം വെളിച്ചെണ്ണയിൽ കടുക് വറുത്തിട്ട് ബാക്കി കൂട്ട് ഇട്ട് തേങ്ങയിട്ട് പിന്നെ ചിക്കൻ ഇട്ട് ഒരു വിഭവം.
വെള്ളമൊഴിക്കാതെ ഒരു ഡിഷ്. ആദ്യം നമുക്ക് ചതച്ച് തുടങ്ങാം.
ആദ്യം ഉള്ളി ചതക്കുന്നു. പിന്നീട് പച്ചമുളക് ചതക്കുന്നു. ചുട്ട തേങ്ങ ചതയ്ക്കുന്നു. ഓരോ കൂട്ടും ചതച്ചെടുക്കുന്നു.
സ്‌പെഷ്യൽ ചിക്കൻ പാചക രീതി
ചതച്ച ചുട്ട തേങ്ങ മാറ്റിവെക്കുന്നു. പാചകം ചെയ്യാനുള്ള പാത്രം അടുപ്പിൽ വച്ച ശേഷം എണ്ണ ഒഴിച്ച് ചൂടാകുന്നു. എന്നിട്ട് കടുക് പൊട്ടിക്കുന്നു. കടുക് പൊട്ടി തുടങ്ങിയ പാത്രത്തിലേക്ക് ചതച്ച് കൂട്ടുകൾ ഓരോന്നോരോന്നായി ഇട്ട് വഴറ്റുന്നു. പിന്നെ കുറച്ച് ഉപ്പിടുന്നു. പിന്നെ ഇതിലേക്ക് കുറച്ചു മഞ്ഞൾ, കുറച്ച് പെരുംജീരകം, കുരുമുളകുപൊടി, കുറച്ച് ഗരം മസാല, ചില്ലി ഫ്ലേക്സ് (ഉണക്കമുളക് പൊടിയായി അരിഞ്ഞത്) എല്ലാം ഇട്ട് നന്നായി വഴറ്റുക. ഒരു നല്ല മണം നമുക്ക് ആ സമയത്ത് കിട്ടുന്നത് അനുഭവിച്ചറിയാം.
പിന്നീട് ചതച്ചു വച്ചിരിക്കുന്ന ചുട്ട തേങ്ങ ഇടുക. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇതിൽ വെള്ളമൊഴിക്കാൻ പാടില്ല.
ഏറ്റവും അവസാനം ഇതിലേക്ക് ഒരു അര കിലോ കിലോ ചിക്കൻ ഇടുന്നു. ചിക്കണിലെ വെള്ളവും, തേങ്ങയിലെ എണ്ണയും ചേർന്നാണ് ഇത് മനോഹരമായ രുചിയാർന്ന കറി ആകുന്നത്.
പിന്നീട് നന്നായി ഇളക്കിയശേഷം അടച്ചുവെക്കുക. ആവശ്യമെങ്കിൽ ഇടയ്ക്ക് ഇളക്കി കൊടുക്കാം. പിന്നീട് ഉപ്പ് നോക്കിയശേഷം ആവശ്യമെങ്കിൽ സ്വൽപം ഉപ്പ് വിതറാം.
എന്നിട്ട് ഇത് കുറച്ചുനേരം അടച്ചുവയ്ക്കുക. ഇറച്ചി കൂട്ട് പാകമായി എന്ന് തോന്നുമ്പോൾ അടുപ്പിൽ നിന്ന് കറി ഇറക്കി വെക്കാം.