ഇലക്കറികൾ നമ്മുടെ ആഹാരരീതിയുടെ ഭാഗമാക്കുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. പോഷകാംശങ്ങൾ ഏറെയുള്ള ഇലക്കറികളിൽ ഏറ്റവും മികച്ചതാണ് മുരിങ്ങയില. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുവാൻ മുരിങ്ങയില വിഭവങ്ങൾ ഉത്തമമാണ്. ഇലകൾക്ക് പച്ച നിറം പകരുന്ന ക്ലോറോഫിന്റെ ആകൃതി രക്തത്തിലെ ഹീമോഗ്ലോബിൻ ആകൃതിയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ നിശ്ചിത ശതമാനം അതായത് ശരാശരി 200 ഗ്രാമിലധികം ഇലക്കറികൾ ഉൾപ്പെടുത്തിയിരിക്കണം. ഇത് ഹീമോഗ്ലോബിൻ അളവ് കൃത്യമായി നിലനിർത്തുന്നു. അതുകൊണ്ടുതന്നെ ഹീമോഗ്ലോബിന് അളവ് വർദ്ധിപ്പിക്കുന്ന രണ്ട് മുരിങ്ങയില വിഭവങ്ങൾ പരിചയപ്പെടുത്തുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മുരിങ്ങകൃഷിയുടെ സാമ്പത്തിക - സംരംഭ സാധ്യതകൾ
മുരിങ്ങയിലപ്പുട്ട്
ചേരുവകൾ
1.കൂവരക് പൊടിച്ച് തൊലി അരിച്ചു ചെറുതായി മൂപ്പിച്ചത്-രണ്ട് കപ്പ്
2.തേങ്ങാപ്പീര -കാൽകപ്പ്
3.മുരിങ്ങയില - കാൽ കപ്പ്
4.മുളപ്പിച്ച പയർ - കാൽ കപ്പ്
5.ഉപ്പ് വെള്ളം - ആവശ്യത്തിന്
6.എള്ള് - രണ്ട് ടീസ്പൂൺ
ബന്ധപ്പെട്ട വാർത്തകൾ: മുരിങ്ങയിലയും നിത്യാരോഗ്യവും
കൂവരക് പൊടി ബാക്കി ചേരുവകൾ ചേർത്ത് പുട്ടിന്റെ പരുവത്തിൽ നനച്ചു എടുത്തശേഷം പുട്ടുകുറ്റിയിൽ ആവി കയറ്റി എടുക്കുക.
മുരിങ്ങയില പാനീയം
ചേരുവകൾ
1.മുരിങ്ങയില - ഒരു കപ്പ്
2.പാവയ്ക്ക - 50 ഗ്രാം
3നെല്ലിക്ക - നാലെണ്ണം
4.ഉലുവ വെള്ളം- ഒരു ഗ്ലാസ്
5.തക്കാളി - രണ്ടെണ്ണം
6.അമരയ്ക്ക വെന്ത വെള്ളം-രണ്ട് ഗ്ലാസ്
It is very important to make leafy vegetables a part of our diet. Moringa is one of the most nutritious leafy vegetables.
ചേരുവകൾ ഒന്നിച്ചാക്കി മിക്സിയിൽ അടിച്ച് അരിച്ച് കുടിക്കുക. വൃക്കരോഗികൾ ഈ പാനീയം കുടിക്കരുത്. രക്തത്തിൽ പഞ്ചസാര കുറയുവാനും ഇത് ഉത്തമമാണ്. വൃക്കയിൽ കല്ല് സ്ഥിരമായുള്ളവരും വൃക്കരോഗികളും ഇത് ഉപയോഗിക്കരുത് എന്ന് ഓർമ്മപ്പെടുത്തുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വിപണിയിൽ വൻ ഡിമാൻഡ്; ആദായം വേണമെങ്കിൽ മുരിങ്ങ കൃഷിയാകാം