Updated on: 18 March, 2021 8:19 AM IST
വെള്ളം ചേർക്കുമ്പോൾ വളരെ ശ്രദ്ധിക്കണം.

ഓട്‌സ് പ്രഭാത ഭക്ഷണമായി കഴിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ഉണ്ടാക്കുന്നത്.കാര്‍ബോഹൈഡ്രേറ്റിന്റെ കലവറയാണ് ഓട്‌സ്. ഇത് പെട്ടെന്ന് ദഹനത്തിന് സഹായിക്കുന്നു. ഓട്ട്സ് കുറുക്കി കഴിക്കുന്നവരാണ് അധികവും. എന്നാൽ അതിഷ്ടമില്ലാത്തവർക്ക് ഓട്ട്സ് കൊണ്ട് രാവിലെ പുട്ട് ഉണ്ടാക്കി കഴിക്കാവുന്നതേയുള്ളൂ.

ഓട്സ് കൊണ്ട് പുട്ടുണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ഓട്സ് കുറച്ചെടുത്ത് പൊടിക്കണം. കരിഞ്ഞുപോവാതെ വറുക്കണം. പുട്ടിനു അരിപ്പൊടി വറുക്കുന്നതുപോലെത്തന്നെ. പക്ഷേ അത്രയും നേരം വേണ്ട.വറുത്ത പൊടി തണുക്കാനിടുക.
തണുത്ത പൊടിയിൽ ആവശ്യത്തിനു ഉപ്പിടുക

അതിലേക്ക് കുറച്ചുകുറച്ചായി വെള്ളം ചേർത്ത് പുട്ടുണ്ടാക്കാൻ പാകത്തിൽ കുഴയ്ക്കണം. കുഴയ്ക്കാൻ കുറച്ചു വിഷമം ഉണ്ടാവും. കൈയിൽ പറ്റിപ്പിടിക്കും. ഒന്ന് വെള്ളം കൂട്ടി കുഴച്ചുകഴിഞ്ഞ്, പൊടി മുഴുവൻ വെള്ളം നനഞ്ഞാൽ, അത് എടുത്ത് മിക്സിയുടെ ഏതെങ്കിലും ഒരു പാത്രത്തിൽ ഇട്ട് ഒന്ന് തിരിക്കുക. അധികം പ്രാവശ്യം തിരിക്കരുത്. ഒരു പ്രാവശ്യം മതി. ഇപ്പോ നല്ല പാകത്തിനുള്ള പൊടി ആയിട്ട് കിട്ടും. വെള്ളം ചേർക്കുമ്പോൾ വളരെ ശ്രദ്ധിക്കണം.

തേങ്ങയും പൊടിയും തേങ്ങയും പൊടിയും ആയി, പുട്ടുകുറ്റിയിലേക്ക് നിറയ്ക്കുക. ഉണ്ടാക്കിയെടുക്കുക. കുഴച്ച പൊടിയിൽ തേങ്ങ കുറച്ചിട്ട് കുഴയ്ക്കുകയും ചെയ്യാം. ഓട്സ് ആയതുകൊണ്ടും ആവിയിൽ വേവിക്കുന്നതായതുകൊണ്ടും ആരോഗ്യത്തിന് കുഴപ്പമില്ലാത്തൊരു പലഹാരമാണ് ഇതെന്ന് കരുതാം.

തേങ്ങയും ഉപ്പും മാത്രമല്ലേ ചേരുന്നുള്ളൂ. ചെറുപയർ കറിയുണ്ടാക്കിയാൽ ഇതിനു കൂട്ടിക്കഴിക്കാൻ നല്ലത്. പഴം ആയാലും മതി. ഓട്സിന്റെ സ്വാദ് ഇഷ്ടപ്പെടുന്നവർക്ക് ഈ പുട്ടും ഇഷ്ടമാവും.

English Summary: Oat puttu can be eaten for breakfast
Published on: 18 March 2021, 08:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now